12:30:26
21 Oct 2014
Tuesday
Facebook
Google Plus
Twitter
Rssfeed

നിരായുധീകരണ ചര്‍ച്ചക്ക് തയാറാകണം -കെറി

നിരായുധീകരണ ചര്‍ച്ചക്ക് തയാറാകണം -കെറി

വാഷിങ്ടണ്‍: ആണവ നിരായുധീകരണത്തിനായി ഉത്തര കൊറിയ അനുനയ പാതയിലേക്ക് വരണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ആവശ്യപ്പെട്ടു. ഇതുതന്നെയാണ് ചൈനയുടെ നിലപാടെന്നും സ്വന്തം ജനങ്ങളുടെ ആവശ്യങ്ങളില്‍ ഉത്തര കൊറിയ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഐക്യരാഷ്ട്ര സഭയുടെയും ആഗോള സമൂഹത്തിന്‍െറയും നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തയാറായാല്‍ ഉത്തര കൊറിയയെ സഹായിക്കാന്‍ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കെറിയും അമേരിക്ക സന്ദര്‍ശിക്കുന്ന ദക്ഷിണ കൊറിയന്‍ സ്റ്റേറ്റ് സെക്രട്ടറി യുന്‍ ബ്യുങ്സെയും സംയുക്തമായി മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആണവ താല്‍പര്യങ്ങളില്‍നിന്ന് പിന്നാക്കം പോകാനും അന്താരാഷ്ട്ര സമൂഹത്തിന്‍െറ ഭാഗമാകാനും ഉത്തര കൊറിയ സന്നദ്ധമാണെങ്കില്‍ ചര്‍ച്ചകള്‍ പുനഃസ്ഥാപിക്കാമെന്ന് യുന്‍ ബ്യുങ്സെ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus