12:30:26
21 Aug 2014
Thursday
Facebook
Google Plus
Twitter
Rssfeed

വിശ്വാസ്യത വീണ്ടെടുക്കാന്‍ ബി.ബി.സിക്ക് പുതിയ തലവന്‍

വിശ്വാസ്യത വീണ്ടെടുക്കാന്‍ ബി.ബി.സിക്ക് പുതിയ തലവന്‍

ലണ്ടന്‍: വിശ്വാസ്യത നഷ്ടപ്പെട്ട മാധ്യമഭീമന്‍ ബി.ബി.സിക്ക് പുതിയ തലവനെത്തി. ബി.ബി.സി വാര്‍ത്താവിഭാഗം മുന്‍ തലവന്‍ ടോണി ഹില്ലാണ് പുതിയ ഡയറക്ടര്‍ ജനറലായി ബുധനാഴ്ച സ്ഥാനമേറ്റത്. രാജ്യത്തെ പല ബാലപീഡനക്കേസുകളിലും പ്രതിയായിരുന്ന അവതാരകന്‍ ജിമ്മി സാവില്ലെയില്‍ തുടങ്ങി പ്രശസ്തനായ ഒരു നിയമജ്ഞനെ ബാലപീഡകനെന്ന രീതിയില്‍ അവതരിപ്പിച്ച് വാര്‍ത്ത ചമച്ചതു വരെയുള്ള വിഷയങ്ങള്‍ ബി.ബി.സിയുടെ വിശ്വാസ്യത നഷ്ടപ്പെടാന്‍ കാരണമാക്കിയിരുന്നു. വിശ്വാസ്യത വീണ്ടെടുത്ത് പഴയ പ്രതാപത്തിലേക്ക് കോര്‍പറേഷനെ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ജീവനക്കാര്‍ക്കയച്ച ഇ-മെയിലില്‍ അദ്ദേഹം വ്യക്തമാക്കുന്നു -‘നിലവിലെ സാഹചര്യം ആവശ്യപ്പെടുന്ന പുതിയ നിലവാരത്തിലേക്ക് ഇതുവരെയുള്ളതിനേക്കാള്‍ മികച്ച രീതിയില്‍ എത്തിച്ചേരുകയാണ് ഇനി വേണ്ടത്’.
സാവില്ലെയുടെ പുറത്താക്കലോടെ തലവനില്ലാതായ വാര്‍ത്താവിഭാഗത്തിനു പുറമേ ചാനലിനും തലവനെ കണ്ടെത്തുകയെന്ന ദൗത്യവും ഇദ്ദേഹത്തിനു മുന്നിലുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus