12:30:26
26 Nov 2014
Wednesday
Facebook
Google Plus
Twitter
Rssfeed

ആനന്ദ് ജോണിന് അഞ്ചുവര്‍ഷം കൂടി തടവ്

ആനന്ദ് ജോണിന് അഞ്ചുവര്‍ഷം കൂടി തടവ്

ന്യൂയോര്‍ക്: മലയാളിയായ അമേരിക്കന്‍ ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണിന് മോഡലുകളെ പീഡിപ്പിച്ച കേസില്‍ കോടതി അഞ്ചുവര്‍ഷംകൂടി തടവുശിക്ഷ വിധിച്ചു. നേരത്തേ വിവിധ കേസുകളിലായി 56 വര്‍ഷത്തെ ശിക്ഷ ഇയാള്‍ക്ക് വിധിച്ചിരുന്നു.
ഒരു മോഡലിനെ വശീകരിച്ച് പീഡിപ്പിച്ച കേസിലാണ് പുതിയ ശിക്ഷാവിധി. പീഡനക്കേസില്‍ തുടക്കത്തില്‍ നിരപരാധിയെന്ന് വാദിച്ച ആനന്ദ് ജോണ്‍ പ്രോസിക്യൂഷന്‍ ശക്തമായ തെളിവുകള്‍ ഹാജരാക്കിയതോടെ കുറ്റസമ്മതം നടത്തുകയുണ്ടായി.
കാലിഫോര്‍ണിയയിലെ ജയിലില്‍ ശിക്ഷ അനുഭവിച്ചുവരുകയാണിപ്പോള്‍ ആനന്ദ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus