12:30:26
23 Apr 2014
Wednesday
Facebook
Google Plus
Twitter
Rssfeed

ഉര്‍ദുഗാന്‍ മേയ് 16ന് അമേരിക്ക സന്ദര്‍ശിക്കും

ഉര്‍ദുഗാന്‍ മേയ് 16ന് അമേരിക്ക സന്ദര്‍ശിക്കും

അങ്കാറ: തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മേയ് 16ന് അമേരിക്ക സന്ദര്‍ശിക്കും. യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയുമായി ഉര്‍ദുഗാന്‍ നടത്തുന്ന കൂടിക്കാഴ്ചക്ക് നിര്‍ണായക പ്രാധാന്യമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കുന്നത്.
മേഖലയിലെ പ്രതിസന്ധികളെ വിഭിന്ന കാഴ്ചപ്പാടോടെ സമീപിക്കുന്ന ഇരു നേതാക്കളുടെയും സംഭാഷണം പുതിയ അഭിപ്രായ സമന്വയത്തിന് വഴിയൊരുക്കുമെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ഉര്‍ദുഗാനെ അമേരിക്കയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള ഒബാമയുടെ കത്ത് ഏതാനും ദിവസം മുമ്പാണ് തുര്‍ക്കി വിദേശമന്ത്രാലയത്തിന് ലഭിച്ചത്. കഴിഞ്ഞമാസം മേഖല സന്ദര്‍ശിക്കെ ഒബാമ നടത്തിയ മധ്യസ്ഥനീക്കത്തെ തുടര്‍ന്നാണ് മവിമര്‍മര കപ്പല്‍ ആക്രമണസംഭവത്തില്‍ ഇസ്രായേല്‍ തുര്‍ക്കിയോട് മാപ്പു പറഞ്ഞത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus