12:30:26
02 Sep 2014
Tuesday
Facebook
Google Plus
Twitter
Rssfeed

അര്‍ജന്‍റീനയില്‍ ശക്തമായ കാറ്റിലും മഴയിലും 52 മരണം

അര്‍ജന്‍റീനയില്‍ ശക്തമായ കാറ്റിലും മഴയിലും 52 മരണം

ബൂവനസ് എയര്‍സ്: അര്‍ജന്‍റീനയില്‍ അതിശക്തമായ കാറ്റിലും മഴയിലും 52 പേര്‍ മരിച്ചു. തലസ്ഥാന നഗരമായ ബുവനസ് എയര്‍സിലും തൊട്ടടുത്ത പ്രദേശമായ ല പ്ളാറ്റയില്‍ നിന്നും 1,500 പേരെ മാറ്റിപ്പാര്‍പ്പിച്ചു. വൈദ്യുതി ബന്ധം വിഛേദിക്കപ്പെടുകയും വൃക്ഷങ്ങള്‍ കടപുഴകി വീഴുകയും വീടുകള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു. ചൊവ്വാഴ്ച അര്‍ധരാത്രി രണ്ടു മണിക്കൂറിനുള്ളില്‍ 300 മുതല്‍ 400 മില്ലി മീറ്റര്‍ മഴാണ് പെയ്തത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായിട്ടുണ്ട്. വെള്ളപ്പൊക്കത്തിലും വൈദ്യുതി ആഘാതവുമേറ്റുമാണ് മരിച്ചതെന്ന് പ്രവിശ്യ ഗവര്‍ണര്‍ ഡാനിയേല്‍ സിയോലി പറഞ്ഞു.
തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ചൊവ്വാഴ്ച രാവിലെ വരെ 155 മില്ലി മീറ്റര്‍ മഴ പെയ്തിരുന്നു.

ബുവനസ് എയര്‍സില്‍ ഏപ്രില്‍ മാസത്തെ റെക്കോഡ് മഴയാണിതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആറ് പേര്‍ തിങ്കളാഴ്ച മരിച്ചിരുന്നു.
വ്യാപകമായ കെട്ടിടനിര്‍മ്മാണ പദ്ധതികള്‍ കാരണം വെള്ളം ഒഴുകാനുള്ള സംവിധാനം ഇല്ലാത്തത് കൊണ്ടാണ് ദുരന്തം സംഭവിച്ചതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. മഴയും കൊടുങ്കാറ്റും വ്യാഴായ്ച വരെ തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus