Wed, 04/03/2013 - 09:00 ( 1 year 3 weeksago)
ബാഴ്സ സമനിലയില്‍: ബയേണിന് വിജയം
(+)(-) Font Size
 ബാഴ്സ സമനിലയില്‍: ബയേണിന് വിജയം

പാരിസ്: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ സ്പാനിഷ് ടീം ബാഴ്സലോണക്ക് സമനില.  തുടരെ ആറാം സെമി ഫൈനല്‍ ലക്ഷ്യമിടുന്ന  ബാഴ്സലോണയെ പാരീസ് സെന്‍്റ്  ജെര്‍മെന്‍ (പി.എസ്.ജി) ഇഞ്ചുറി ടൈമിലെ ഗോളില്‍ സമനിലയില്‍ (22) തളക്കുകയായിരുന്നു.
ലയണല്‍ മെസ്സിയുടെയും (38ാംമിനിറ്റ്) സാവിയുടെയും(88പെനാല്‍ട്ടി) ഗോളുകളിലാണ് ബാഴ്സ രണ്ടുവട്ടം മുന്നിലെത്തിയ ബാഴ്സയെ 79ാം മിനിറ്റില്‍ സ്ളാട്ടന്‍ ഇബ്രാഹിമോവിച്ചിലൂടെയും ഇന്‍ജുറി ടൈമിന്റെഅവസാന മിനിറ്റില്‍ മറ്റിയൂഡിയിലൂടെയും  പി.എസ്.ജി സമനിലയിലെത്തിക്കുകയായിരുന്നു.
അതേസമയം,  ബയേണ്‍ മ്യൂണിക്കിന് ഹോം മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിന്  (20)  യുവന്‍്റസിനെതിരെ വിജയം നേടാനായി. മ്യൂണിക്കില്‍, ഡേവിഡ് അലാബയും (1) തോമസ് മുള്ളറു(63)മാണ് യുവന്‍്റസിനെതിരെ ബയേണിന്റെ ഗോളുകള്‍ സ്വന്തമാക്കിയത്. ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബുധനാഴ്ച നടക്കുന്ന മത്സരങ്ങളില്‍ ററയല്‍ മാഡ്രിഡ് തുര്‍ക്കി ക്ളബ് ഗലാറ്റസരെയെയും സ്പാനിഷ് ടീം മലാഗ ജര്‍മന്‍ ടീം ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെയും നേരിടും.
 

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus