12:30:26
21 Dec 2014
Sunday
Facebook
Google Plus
Twitter
Rssfeed

ഇനി പ്ളസ്ടു പരീക്ഷ ചോദ്യം തയാറാക്കുന്നത് ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍

കോളജ് അധ്യാപകരെ ഒഴിവാക്കി

തിരുവനന്തപുരം: പ്ളസ്ടു പരീക്ഷയുടെ ചോദ്യം തയാറാക്കാന്‍ കോളജ് അധ്യാപകരെ ചുമതലപ്പെടുത്തുന്നത് അവസാനിപ്പിക്കാന്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് തീരുമാനിച്ചു.
വിദ്യാര്‍ഥികളുടെ നിലവാരം പരിഗണിക്കാതെ ചോദ്യങ്ങള്‍ തയാറാക്കുകയും അതുവഴി മൂല്യനിര്‍ണയത്തിലുണ്ടാകുന്ന പ്രശ്നങ്ങളും മുന്‍നിര്‍ത്തിയാണ് തീരുമാനം. അടുത്തവര്‍ഷം മുതല്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും ഹയര്‍സെക്കന്‍ഡറി അധ്യാപകരെ ഉപയോഗിച്ചായിരിക്കും ചോദ്യപേപ്പര്‍ തയാറാക്കുകയെന്ന് പരീക്ഷാ ചുമതലയുള്ള ഹയര്‍സെക്കന്‍ഡറി ജോയന്‍റ് ഡയറക്ടര്‍ അനില്‍കുമാര്‍ അറിയിച്ചു. പ്ളസ്ടു ഫിസിക്സ് പരീക്ഷയില്‍ സിലബസിന് പുറത്തുനിന്ന് ഉയര്‍ന്ന നിലവാരത്തിലുള്ളതുമായ ചോദ്യങ്ങള്‍ വന്നതിനെതുടര്‍ന്ന് 19 മാര്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് നല്‍കാനുള്ള തീരുമാനം കഴിഞ്ഞദിവസം വാര്‍ത്തയായിരുന്നു. ഏതാനും വര്‍ഷങ്ങളായി ഫിസിക്സ് ഉള്‍പ്പെടെയുള്ള സയന്‍സ് വിഷയങ്ങളില്‍ സിലബസിന് പുറത്തുനിന്നുള്ള ഉയര്‍ന്ന നിലവാരത്തിലുള്ള ചോദ്യങ്ങള്‍ കാരണം പരീക്ഷ കടുത്തതായിരുന്നു. നേരത്തെ തന്നെ ഹയര്‍സെക്കന്‍ഡറി പരീക്ഷാ ചോദ്യപേപ്പര്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകരെ ഉപയോഗിച്ച് തയാറാക്കാനുള്ള നിര്‍ദേശം നിലവിലുണ്ട്. എന്നാല്‍ പല വിഷയങ്ങളിലും അധ്യാപകര്‍ തയാറല്ലാത്തതിനാല്‍ നടപ്പായിട്ടില്ല. പ്ളസ്വണ്‍ പരീക്ഷയുടെ 23 വിഷയങ്ങളിലെ ചോദ്യപേപ്പര്‍ ഇത്തവണ ഹയര്‍സെക്കന്‍ഡറി അധ്യാപകരാണ് തയാറാക്കിയത്. എന്നാല്‍ പ്ളസ്ടുവില്‍ നടപ്പാക്കാന്‍ കഴിഞ്ഞില്ല. ഇത്തവണയും പ്ളസ്ടു ചോദ്യപേപ്പര്‍ സംബന്ധിച്ച് പരാതി ഉയര്‍ന്നതോടെയാണ് അടുത്തവര്‍ഷം ഹയര്‍സെക്കന്‍ഡറി അധ്യാപകരെ ഉപയോഗിച്ച് ചോദ്യംതയാറാക്കാന്‍ തീരുമാനിച്ചത്. അതേസമയം, പരാതി ഉയര്‍ന്ന പ്ളസ്ടു ഫിസിക്സ് പരീക്ഷയില്‍ എസ്.ഇ.ആര്‍.ടിയുടെ വിദഗ്ധസമിതി ചോദ്യപേപ്പര്‍ പരിശോധിച്ച് നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് 28 സീനിയര്‍ അധ്യാപകരുടെ പാനലാണ് സ്കീം ഫൈനലൈസേഷന്‍ നടത്തിയത്. ഇവര്‍ തയാറാക്കിയ സ്കീം അനുസരിച്ചാണ് മൂല്യനിര്‍ണയമെന്നും ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് ഇടപെട്ടിട്ടില്ലെന്നും ജോയന്‍റ് ഡയറക്ടര്‍ വ്യക്തമാക്കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com