12:30:26
23 Sep 2014
Tuesday
Facebook
Google Plus
Twitter
Rssfeed

സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് നഴ്സ്: ഇന്‍റര്‍വ്യൂ കോഴിക്കോട്ട്

കോഴിക്കോട്: സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക്, സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ ‘ഒഡെപെകി’ന്‍െറ ആഭിമുഖ്യത്തില്‍ ഏപ്രില്‍ രണ്ടാംവാരത്തില്‍ കോഴിക്കോട്ട് നഴ്സസ് ഇന്‍റര്‍വ്യൂ സംഘടിപ്പിക്കുന്നു. ബി.എസ്സി നഴ്സിങ് -ഇന്‍േറണ്‍ഷിപ്, രണ്ടുവര്‍ഷത്തെ സേവന പരിചയം എന്നീ യോഗ്യതയുള്ള വനിതകള്‍ക്ക് പങ്കെടുക്കാമെന്ന് ഒഡെപെക് ചെയര്‍മാന്‍ കെ.പി. മുഹമ്മദ്കുട്ടി, ജനറല്‍ മാനേജര്‍ ഐ. ഷമീം അഹമ്മദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതാദ്യമായാണ് സൗദി ആരോഗ്യമന്ത്രാലയം കോഴിക്കോട്ട് നഴ്സസ് ഇന്‍റര്‍വ്യൂ സംഘടിപ്പിക്കുന്നത്.
നഴ്സുമാരില്‍ മുസ്ലികള്‍ക്കാണ് അവസരം. മറ്റ് മേഖലകളിലേക്ക് ഇതര വിഭാഗങ്ങളെ പരിഗണിക്കും. ‘ഒഡെപെകിന്‍െറ പേരിലെടുത്ത 50 രൂപയുടെ ഡി.ഡിയോ പോസ്റ്റല്‍ ഓര്‍ഡറോ നല്‍കിയാല്‍ ജില്ലാ ലേബര്‍ ഓഫിസുകളില്‍നിന്ന് അപേക്ഷാഫോറം ലഭിക്കും. തിരുവനന്തപുരം വഞ്ചിയൂരിലുള്ള ഒഡെപെക് ഓഫിസില്‍നിന്ന് 30 രൂപ നല്‍കിയും അപേക്ഷാഫോറം വാങ്ങാം. രജിസ്ട്രേഷന്‍ ഫീസ് വിശദാംശങ്ങള്‍ അപേക്ഷാഫോറത്തോടൊപ്പമുണ്ട്. പൂരിപ്പിച്ച അപേക്ഷാഫോറം, വിദ്യാഭ്യാസ യോഗ്യത, സേവന പരിചയം, പാസ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍, വെളുത്ത ബാക്ഗ്രൗണ്ടിലുള്ള കളര്‍ഫോട്ടോ എന്നിവ എത്രയുംവേഗം മാനേജിങ് ഡയറക്ടര്‍, ഒ.ഡി.ഇ.പി.സി ലിമിറ്റഡ്, അമ്പലത്തുമുക്ക്, വഞ്ചിയൂര്‍, തിരുവനന്തപുരം-695035 എന്ന വിലാസത്തില്‍ അയക്കണം.
മെഡിക്കല്‍, എന്‍ജിനീയറിങ് എക്സിക്യൂട്ടിവ് ഓഫിസ് സ്റ്റാഫ്, വിദഗ്ധ തൊഴില്‍, ഹോട്ടല്‍ തുടങ്ങി വിവിധ മേഖലകളിലെ നിയമനങ്ങള്‍ക്കും ഒഡെപെകില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് അധികൃതര്‍ പറഞ്ഞു. വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2576314.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus