12:30:26
03 Sep 2014
Wednesday
Facebook
Google Plus
Twitter
Rssfeed

വി.ഡി സതീശനോ ജി. കാര്‍ത്തികേയനോ മന്ത്രിയായേക്കും

വി.ഡി സതീശനോ ജി. കാര്‍ത്തികേയനോ മന്ത്രിയായേക്കും
വി.ഡി സതീശന്‍, ജി. കാര്‍ത്തികേയന്‍

കോഴിക്കോട്: ശാരീരിക പീഡനത്തിന് ഭാര്യ നല്‍കിയ പരാതിയെത്തുടര്‍ന്ന് ഗണേഷ് കുമാര്‍ രാജി വെച്ചതോടെ ഒഴിവായ മന്ത്രിപദം കോണ്‍ഗ്രസ് ഏറ്റെടുക്കും. കോണ്‍ഗ്രസില്‍ നിന്നുള്ള വി.ഡി സതീശനോ ജി. കാര്‍ത്തികേയനോ മന്ത്രിയാകാനാണ് കൂടുതല്‍ സാധ്യത. കൂടാതെ, പത്തനംതിട്ടയില്‍ നിന്നുളള എം.ല്‍.എ കെ. ശിവദാസന്‍ നായരുടെ പേരും മന്ത്രി സ്ഥാനത്തേക്ക് കേള്‍ക്കുന്നുണ്ട്.

ജി. കാര്‍ത്തികേയനെയാണ് പരിഗണിക്കുന്നതെങ്കില്‍ അദ്ദേഹം സ്പീക്കര്‍ സ്ഥാനം രാജി വെക്കുന്ന ഒഴിവില്‍ വി.ഡി സതീശന്‍ സ്പീക്കറാകും. മന്ത്രിസഭാ രൂപവത്കരണ സമയത്ത് മന്ത്രിയാകുമെന്ന് ഉറപ്പിച്ചിരുന്ന വി.ഡി സതീശന്‍ മികച്ച പാര്‍ലമെന്റേറിയന്‍ എന്ന നിലയിലും യോഗ്യനാണെന്നാണ് വിലയിരുത്തല്‍.

രണ്ടാമതൊരു എം.എല്‍.എ ഇല്ലാത്തതിനാല്‍ കേരള കോണ്‍ഗ്രസ് ബിക്ക് മന്ത്രി സ്ഥാനത്തിനായി അവകാശവാദമുന്നയിക്കാന്‍ കഴിയില്ല. അഞ്ചാം മന്ത്രി സ്ഥാനത്തില്‍ മുസ്ലിംലീഗ് തൃപ്തരാണ്. എന്നാല്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് ചീഫ് വിപ്പിന് പകരം ഒരു മന്ത്രിസ്ഥാനം കിട്ടണമെന്ന് ആഗ്രഹമുണ്ടെങ്കിലും സാധ്യത ഇല്ല.

എന്‍.എസ്.എസിനെ പിണക്കിക്കൊണ്ടുള്ള സമീപനം പുതിയ മന്ത്രിയുടെ കാര്യത്തിലുണ്ടാകില്ല. ഗണേഷിന്റെ രാജിക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ഒരുപോലെ കുറ്റപ്പെടുത്തുന്ന സമീപനമാണ് എന്‍.എസ്.എസ് സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ എന്‍.എസ്.എസിനും കൂടി സ്വീകാര്യനായ അള്‍ ആയിരിക്കും മന്ത്രിയാകുക.

എന്നാല്‍, ശിവദാസന്‍ നായരുടെ പേര് എന്‍.എസ്.എസ് നിര്‍ദേശിച്ചാല്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ തെറ്റുമെന്നതിനാല്‍ നടക്കാന്‍ സാധ്യത ഇല്ല. കോണ്‍ഗ്രസിന് മുഖ്യമന്ത്രിയടക്കം പത്ത് മന്ത്രിമാരുള്ളതില്‍ ആറു പേര്‍ എ ഗ്രൂപ്പുകാരും നാലു പേര്‍ ഐ ഗ്രൂപ്പുകാരുമാണ്. അതിനാല്‍ എ ഗ്രൂപ്പുകാരനായ ശിവദാസന്‍ നായര്‍ക്ക് സാധ്യത കുറവാണ്. ഐ ഗ്രൂപ്പിന് താല്‍പര്യമുള്ള വി.ഡി സതീശനോ ജി. കാര്‍ത്തികേയനോ പരിഗണിക്കപ്പെടാനാണ് സാധ്യത.

കരുണാകര പക്ഷക്കാര്‍ കെ. മുരളീധരന് വേണ്ടി വീണ്ടും അവകാശ വാദമുന്നയിച്ചേക്കും. എന്നാല്‍ കോണ്‍ഗ്രസിലെ ഇരു ഗ്രൂപ്പുകളും ഇതിനെ പിന്തുണക്കില്ല. എന്‍.എസ്.എസും മുരളിയെ പിന്തുണക്കുന്നില്ല.

മന്ത്രിസഭാ പുന:സംഘടനയോടെ വകുപ്പുകളുടെ കാര്യത്തിലും അഴിച്ചു പണിക്ക് സാധ്യതയുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus