പണയം വെച്ച ഓഹരി വിറ്റതിനെതിരെ വിജയ് മല്ല്യ നിയമ നടപടിക്ക്

മുംബൈ: കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് വായ്പ നേടാന്‍ പണയം നല്‍കിയിരുന്നു യുനൈറ്റഡ് സ്പിരിറ്റ്സിന്‍െറ ഓഹരികള്‍ വിറ്റഴിച്ച ബാങ്കുകളുടെ നടപടിക്കെതിരെ മദ്യരാജാവ് വിജയ് മല്ല്യ. ബാങ്കുകള്‍ യുനൈറ്റഡ് സ്പിരിറ്റ്സിന്‍െറ 100 കോടി രൂപ വില വരുന്ന ഓഹരികളാണ് വായ്പകള്‍ തിരിച്ചു പിടിക്കുന്നതിന്‍െറ ഭാഗമായി വിറ്റഴിച്ചത്. ബാങ്കുകളുടെ ഈ നടപടിക്കെതിരെ മല്ല്യ ബോംബെ ഹൈകോടതിയെ സമീപിച്ചു കഴിഞ്ഞു. വിജയ് മല്ല്യയുടെ കമ്പനിയായ യു.ബി ഹോള്‍ഡിങ്സാണ് കോടതിയെ സമീപച്ചിരിക്കുന്നത്.
ഓഹരി വില്‍പ്പനക്കെതിരെ യു.ബി ഹോള്‍ഡിങ്സിന്‍െറ വക്കീല്‍ നോട്ടീസ് ലഭിച്ചിരുന്നുവെന്ന് എസ്.ബി.ഐ വൃത്തങ്ങള്‍ വ്യക്തമാക്കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus