12:30:26
23 Jul 2014
Wednesday
Facebook
Google Plus
Twitter
Rssfeed

കുടുംബശ്രീ ഹെല്‍പ് ഡെസ്കില്‍ തൊഴിലവസരം

തിരുവനന്തപുരം: കുടുംബശ്രീയുടെ കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ജെന്‍ഡര്‍ ഹെല്‍പ് ഡെസ്കിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ / കുടുംബാംഗങ്ങളായ വനിതകളില്‍ നിന്നും സേവനദാതാവ്, കൗണ്‍സിലര്‍, ഓഫിസ് അസിസ്റ്റന്‍റ്, സെക്യൂരിറ്റി എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കുടുംബശ്രീയുടെ തിരുവനന്തപുരം ജില്ലാ മിഷന്‍ ഓഫിസുമായി ബന്ധപ്പെടണം. വിവരങ്ങളും അപേക്ഷാഫോറവും കുടുംബശ്രീ വെബ്സൈറ്റില്‍ ലഭ്യമാണ്. (www.kudumbasree.org) പൂരിപ്പിച്ച അപേക്ഷകള്‍ ജില്ലാ മിഷന്‍ കോ ഓഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, ജില്ലാ പഞ്ചായത്ത് ബില്‍ഡിങ്, പട്ടംപാലസ് പി.ഒ, തിരുവനന്തപുരം -695004 എന്ന വിലാസത്തില്‍ അയക്കണം.അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 10 ഫോണ്‍: 0471- 2447552


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus