12:30:26
26 Oct 2014
Sunday
Facebook
Google Plus
Twitter
Rssfeed

നാരന്‍ വെസ്പ

നാരന്‍ വെസ്പ

ഗിയറില്ലാത്ത കാക്കത്തൊള്ളായിരം സ്കൂട്ടറുള്ള നാടാണ് നമ്മുടേത്. അവിടേക്ക് വന്നപ്പോള്‍ വെസ്പ നല്‍കിയ ഉറപ്പ് ഉരുക്കിന്‍െറ ബോഡിയായിരുന്നു. മററുള്ളവരൊക്കെ വെറും ഫൈബറാഡോ എന്നു കൂടി പറഞ്ഞപ്പോള്‍ നാട്ടുകാരുടെ മനം കുളിര്‍ത്തു. പക്ഷേ വില കേട്ടപ്പോള്‍ ആവേശം വെയിലത്തൊഴിച്ച പെട്രോള്‍ പോലെയായി.

ഇറങ്ങിയ കാലത്ത് 66,000 ആയിരുന്നു വണ്ടി വില. കച്ചവടം മെച്ചമായപ്പോള്‍ അത് കുറച്ച് 62,315 ആക്കി. എന്നിട്ടും രക്ഷയില്ലാത്ത സ്ഥിതിയാണ്. അതുകൊണ്ട് വെസ്പ കീഴടങ്ങുകയാണ്. മറ്റുള്ളവരെപോലെ ഫൈബര്‍ ബോഡിയുമായി ജീവിക്കാനാണ് അവരുടെ തീരുമാനം. വിലകുറക്കുകയെന്ന ഒറ്റലക്ഷ്യമെ ഇതിന് പിന്നിലുള്ളൂ.

ഫൈബറില്‍ വിശ്വാസം അര്‍പ്പിച്ചാല്‍ അരലക്ഷം രൂപക്ക് വെസ്പ കൊടുക്കാന്‍ കഴിയും. വില കൂടുതലാണ് എന്ന പരാതിയല്ലാതെ വെസ്പക്ക് മേല്‍ വേറെ കുറ്റമൊന്നും ചുമത്തിയിട്ടുമില്ല.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus