Thu, 03/14/2013 - 05:04 ( 1 year 18 weeksago)
പാട്ടുകാരും ബാറ്റെടുക്കുന്നു
(+)(-) Font Size
പാട്ടുകാരും ബാറ്റെടുക്കുന്നു

കൊച്ചി: ചലച്ചിത്ര താരങ്ങള്‍ക്കും സംവിധായകര്‍ക്കും പിന്നാലെ പിന്നണിഗായകരും ബാറ്റ് കൈയിലെടുക്കുന്നു. കൊച്ചിന്‍ മ്യൂസിക് ചലഞ്ചേഴ്സ് (സി.എം.സി) എന്ന പേരില്‍ ക്രിക്കറ്റ് ടീമുമായി ഗായകരും ഇനി കളത്തില്‍. അഫ്സല്‍, മധുബാലകൃഷ്ണന്‍ എന്നിവരുള്‍പ്പെടെ 14 ഗായകരാണ് ടീമില്‍. രമേശ് ബാബുവാണ് ടീം ക്യാപ്റ്റന്‍.
കൊച്ചി കേന്ദ്രമായി ഒരു വര്‍ഷമായി ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്ന പാട്ടുകാരുടെ സൗഹൃദകൂട്ടായ്മ ട്വന്റി 20 ടീമായി മാറുകയായിരുന്നുവെന്ന് ടീം അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗായികമാരായ ജ്യോത്സന, രഞ്ജിനി ജോസ്, സയനോര എന്നിവരുടെ സഹകരണവും ടീമിനുണ്ട്. ഇടപ്പള്ളിയിലാണ് ടീം പരിശീലനം നടത്തിവരുന്നത്.  മറ്റ് സ്ഥലങ്ങളിലുള്ള ഗായകര്‍ക്ക് പരിശീലനത്തിനും മറ്റും എത്താനുള്ള ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് കൊച്ചിയിലുള്ളവരെ ഉള്‍പ്പെടുത്തി ടീമിന് രൂപം നല്‍കിയിരിക്കുന്നത്.  ടീമിന്റെ വരുമാനം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഗായകരെ സഹായിക്കുന്നതിനും മറ്റ് ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കും. അവശഗായകരെ സഹായിക്കുന്നതിനായി ഈ ഷോ നടത്താന്‍ ആലോചിക്കുന്നതായും ഇവര്‍ പറഞ്ഞു.  ടീമിന്റെ തീം സോംങ് ഉടന്‍ പുറത്തിറക്കും. ഗായകരും പിന്നണിക്കാരും അണിനിരക്കുന്ന ക്രിക്കറ്റ് ടീം ഇന്ത്യയില്‍ തന്നെ ആദ്യമായിരിക്കുമെന്നും ഇവര്‍ പറഞ്ഞു. പ്രകാശ്ബാബുവാണ്  ടീമിന്റെ വൈസ് ക്യാപ്റ്റന്‍, പ്രദീപ്ബാബു, റെജുജോസഫ്, യാസിര്‍, അന്‍വര്‍, റഫീഖ്, മനാഫ്, നാസര്‍, നാസിര്‍, ബൈജു, അന്‍സാര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. സുനിലാണ് കോച്ച്. ഉടന്‍ തന്നെ ടീമിന്റെ അരങ്ങേറ്റം നടക്കും.
 

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus