MARKET RATES
pavan 19, 720.00
gram 2,465.00
ഇടിവ് തുടരുന്നു

മുംബൈ: ഓഹരി സൂചികകളില്‍ ഇടിവ് തുടരുന്നു. ബുധനാഴ്ച വ്യാപാരം തുടങ്ങിയ ശേഷമുണ്ടായ കനത്ത ഇടിവില്‍നിന്ന് പിന്നീട് കരകയറിയെങ്കിലും 71.31 പോയന്‍റ് നഷ്ടത്തില്‍ 26,710.13 ലാണ് സെന്‍സെക്സ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ സംബന്ധിച്ച നിക്ഷേപക ആശങ്കയാണ് വിപണിയില്‍ പ്രതിഫലിച്ചത്. വ്യാപാരത്തിനിടെ 26,469.42 വരെ എത്തിയശേഷമാണ് തിരികെ കയറിയത്.
നിഫ്റ്റി 37.80 പോയന്‍റ് നഷ്ടത്തില്‍ 8,029.80ത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സിലെ 30ല്‍ 15 ഓഹരികള്‍ നഷ്ടത്തില്‍ കലാശിച്ചു. സെസ സ്റ്റെര്‍ലൈറ്റ്, ഒ.എന്‍.ജി.സി, എസ്.ബി.ഐ, ഹിന്‍ഡാല്‍കോ, ടാറ്റാ സ്റ്റീല്‍, എന്നിവയായിരുന്നു നേട്ടത്തില്‍ മുന്നില്‍. സിപ്ള, ഹീറോ മോട്ടോഴ്സ്, ഐ.ടി.സി, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍ എന്നിവയായിരുന്നു നഷ്ടത്തില്‍ മുന്നില്‍.

CURRENCYCONVERTER
Source: ExchangeRates.org.uk
സെന്‍സെക്സില്‍ വന്‍ ഇടിവ്

മുംബൈ: ഓഹരി വിപണിയില്‍ വന്‍ ഇടിവ്. ക്രൂഡ് ഓയില്‍ വിലയിടിവ് അടക്കമുള്ള പ്രതിസന്ധികളാണ് ഓഹരി വിപണിയില്‍ തിരിച്ചടി നേരിടാന്‍ കാരണമായി വിദഗ്ധര്‍ വിലയിരുത്തുന്നത്. മുംബൈ ഓഹരി സൂചികയില്‍ 361.98 പോയിന്റാണ് ഇന്ന് നഷ്ടമുണ്ടായത്. സെന്‍സെക്സ് 26,946.39 ലും നിഫ്റ്റി 8112.95ലുമാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റിയില്‍ 106 പോയിന്‍റ് നഷ്ടമാണ് ഇന്ന് രേഖപ്പെടുത്തിയത്.

ഹിന്‍ഡല്‍കോ, ഭെല്‍,  ഒ.എന്‍.ജി.സി, ഐ.സി.ഐ.സി.ഐ ബാങ്ക്, ഗെയില്‍ എന്നിവയാണ് നഷ്ടത്തില്‍. ഇന്‍ഫോസിസ്, സിപ്ള, എച്ച്.ഡി.എഫ്.സി എന്നിവയാണ് ലാഭത്തില്‍ വ്യാപാരം നടക്കുന്നത്.

വരുന്നു, ശരീഅ മ്യൂച്വല്‍ ഫണ്ട്

ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി സര്‍ക്കാറിനു കീഴിലുള്ള ധനകാര്യ സ്ഥാപനം ശരീഅ ഇക്വിറ്റി ഫണ്ട് സമാഹരിക്കാന്‍ തീരുമാനിച്ചതോടെ ഇന്ത്യ ഒൗദ്യോഗികമായി പലിശരഹിത ഇസ്ലാമിക് ഫിനാന്‍സിലേക്ക്. സര്‍ക്കാറിനു കീഴിലുള്ള രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് എസ്.ബി.ഐ ശരീഅ ഇക്വിറ്റി ഫണ്ട് എന്ന പേരില്‍ പ്രത്യേക മ്യൂച്വല്‍ ഫണ്ടിന് തുടക്കം കുറിച്ചത്.

ഇസ്ലാമിക ശരീഅത്തിന്‍െറ അടിസ്ഥാനത്തില്‍ നിക്ഷേപം ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് ഡിസംബര്‍ ഒന്നിനാണ് ആദ്യമായി എസ്.ബി.ഐ ഒരു ഇസ്ലാമിക് ഫിനാന്‍സ് ഉല്‍പന്നം ഓഹരി വിപണിയിലിറക്കുന്നത്. ഇന്ത്യന്‍ ഓഹരി വിപണി നിയന്ത്രിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യുടെ അംഗീകാരത്തോടെയാണ് എസ്.ബി.ഐയുടെ ചുവടുവെപ്പ്. ഡിസംബര്‍ ഒന്നിന് ഇന്ത്യന്‍ ഓഹരി വിപണിയിലിറക്കുന്ന ശരീഅ ഇക്വിറ്റി ഫണ്ട് ഡിസംബര്‍ 15ന് ക്ളോസ് ചെയ്യും. തുടര്‍ന്ന്  ഡിസംബര്‍ 26 മുതല്‍ വീണ്ടും ശരീഅ ഇക്വിറ്റി ഫണ്ടില്‍ നിക്ഷേപം സ്വീകരിച്ചുതുടങ്ങുമെന്ന് എസ്.ബി.ഐ അറിയിച്ചു.

ശരീഅ അടിസ്ഥാനമാക്കി നിക്ഷേപമിറക്കുന്നവര്‍ക്ക് മാത്രമല്ല, സാമൂഹിക തിന്മകളില്ലാത്ത നിക്ഷേപങ്ങളില്‍ പണമിറക്കാന്‍ ആഗ്രഹിക്കുന്ന മറ്റു ദീര്‍ഘകാല നിക്ഷേപകര്‍ക്കും അനുയോജ്യമാണ് ശരീഅ ഇക്വിറ്റി ഫണ്ട് എന്ന് എസ്.ബി.ഐ വ്യക്തമാക്കി. ഈ നിക്ഷേപം ഹൈ റിസ്ക് ഗണത്തിലാണ് സ്റ്റേറ്റ് ബാങ്ക് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സാധാരണ മ്യൂച്വല്‍ ഫണ്ടുകളുടെ കാര്യത്തിലെന്ന പോലെ നിക്ഷേപകര്‍ തങ്ങളുടെ ധനകാര്യ ഉപദേശകരുമായി കൂടിയാലോചിച്ചാണ് നിക്ഷേപം ഇറക്കേണ്ടതെന്നും എസ്.ബി.ഐ ഉപദേശിച്ചു. പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപങ്ങള്‍ സമാഹരിച്ച് ഓഹരി വിപണിയിലിറക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രൂപവത്കരിച്ച എസ്.ബി.ഐ ഫണ്ട് മാനേജ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ് ആയിരിക്കും  നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുക.

സമാഹരിക്കുന്ന നിക്ഷേപം ഇന്ത്യന്‍ ശരീഅ ബോര്‍ഡിന്‍െറ അംഗീകാരമുള്ള കമ്പനികളിലായിരിക്കും നിക്ഷേപിക്കുക. ഏത് കമ്പനിയാണ് ശരീഅ നിയമങ്ങള്‍ക്ക് അനുസൃതമായി നിക്ഷേപിക്കുന്നതെന്ന് സാക്ഷ്യപ്പെടുത്താന്‍ ഇസ്ലാമിക പണ്ഡിതര്‍ അടങ്ങുന്ന ശരീഅ ബോര്‍ഡ് ഫത്വ പുറപ്പെടുവിക്കും. നിക്ഷേപങ്ങള്‍ ശരീഅ നിയമങ്ങള്‍ അംഗീകരിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അവലംബിക്കും. അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് സെക്രട്ടറിയും ഇസ്ലാമിക് ഫിഖ്ഹ് അക്കാദമി സെക്രട്ടറി ജനറലുമായ മൗലാന ഖാലിഖ് സൈഫുല്ലാ റഹ്മാനി, ബംഗളൂരുവിലെ ജാമിഅ ഇസ്ലാമിയ മസീഹുല്‍ ഉലൂം റെക്ടര്‍  മുഫ്തി മുഹമ്മദ് ശുഐബുല്ലാ ഖാന്‍ എന്നിവരാണ് നിലവില്‍ ഇന്ത്യന്‍ ശരീഅ ബോര്‍ഡിന്‍െറ ഫത്വ നല്‍കുക. ഡയറക്ട് പ്ളാന്‍, റെഗുലര്‍ പ്ളാന്‍ എന്നീ പേരുകളില്‍ രണ്ട് പദ്ധതികള്‍ ഫണ്ടിന് കീഴിലുണ്ടാകും. രണ്ട് പദ്ധതികളും മൂലധനവര്‍ധനയും ലാഭവിഹിതവും വാഗ്ദാനം ചെയ്യുന്നുണ്ട്.

ഐ.സി.ഐ.സി.ഐ ബാങ്ക് എ.ടി.എം ഉപയോഗ നിരക്ക് കൂട്ടുന്നു

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളില്‍ ഒന്നായ ഐ.സി.ഐ.സി.ഐ ബാങ്ക് ജനുവരി ഒന്ന് മുതല്‍ സേവിങ്സ് ബാങ്ക് അകൗണ്ട് ഉടമകളുടെ എ.ടി.എം നിരക്കുകള്‍ ഉയര്‍ത്തും. സ്വന്തം എ.ടി.എം വഴിയുള്ള ഇടപാടുകള്‍ മാസത്തില്‍ അഞ്ചും ആറ് മെട്രോ നഗരങ്ങളില്‍ മറ്റ് ബാങ്കുകളുടെ എ.ടി.എം വഴിയുള്ള ഇടപാടുകള്‍ മാസത്തില്‍ മൂന്നുമായി നിജപ്പെടുത്തിയിട്ടുണ്ട്. പണം പിന്‍വലിക്കുന്നതും നിക്ഷേപിക്കുന്നതും മറ്റ് ആവശ്യങ്ങള്‍ക്കുള്ള ഉപയോഗവും അടക്കമാണ് ഈ നിയന്ത്രണം.

ഈ പരിധി കഴിഞ്ഞാല്‍ പണം ഇടപാടുമായി ബന്ധപ്പെട്ട ഓരോ ഉപയോഗത്തിനും 20 രൂപ വീതവും അല്ലാത്ത ഇടപാടുകള്‍ക്ക് 8.50 രൂപ വീതവും നല്‍കണം. സേവന നികുതി ഇതിന് പുറമെയും ഈടാക്കും. ബാങ്കുകള്‍ എ.ടി.എം ഉപയോഗത്തിനുള്ള നിരക്ക് ഉയര്‍ത്തുന്നതിനെ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍ ന്യായീകരിച്ചിരുന്നു. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ കേന്ദ്ര ബാങ്കിന്‍െറ ഇടപെടല്‍ ഉണ്ടാകാനുള്ള സാധ്യതയില്ല.