Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightബുള്ളറ്റിലൊരു ഹിമാലയൻ...

ബുള്ളറ്റിലൊരു ഹിമാലയൻ റൈഡ്​

text_fields
bookmark_border
ബുള്ളറ്റിലൊരു ഹിമാലയൻ റൈഡ്​
cancel

ഹിമാലയൻ ഒഡീസി​ നോക്കി ​വെള്ളമിറക്കാൻ തുടങ്ങിയിട്ടു വർഷം 14 ലായി. സത്യം പറഞ്ഞാൽ കണ്ണിൽ ചോരയില്ലാത്തവൻമാരാണ്​ ഇൗ റോയൽ എൻഫീൽഡുകാർ. എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അങ്ങ്​ ചെയ്​താൽ പോരെ വിളിച്ചുകൂവി നാട്ടുകാരെ കൊതിപ്പിക്കണോ.കടം മേടിച്ച കാശിനു ബുള്ളറ്റ് വാങ്ങിഉൗട്ടിയോ മേഘമലയോ അല്ലെങ്കിൽ വാൽപ്പാറ ചെന്ന്​ പൊള്ളാച്ചി വഴിയോ കറങ്ങി നടന്ന്​ ആഗ്രഹം തീർക്കുന്നവർക്കിടയിലേക്കാണ്​ ​ചോക്കോബാർ പോലൊരു ഒാഫർ റോയൽ എൻഫീൽഡ്​ വച്ചുനീട്ടിയത്​.ഹിമാലയത്തി​​െൻറ നെഞ്ചിലൂടെ ബുള്ളറ്റിൽ ഒരു യാത്ര. കമ്പനി തരാൻ എൻഫീൽഡ്​ കമ്പനി തന്നെ ഒപ്പം വരിക. കേൾക്കു​േമ്പാൾ തന്നെ കളിരുകോരുന്ന ഇൗ പരിപാടിയുടെ 14ാം എഡിഷൻ ജൂലൈ എട്ടിന്​ ന്യുദൽഹിയിൽ ഫ്ലാഗോഫ്​ ചെയ്യപ്പെടും. 

അവസരം കിട്ടാത്തവർക്ക്​ അന്ന്​ കരിദിനമാണ്​. കിട്ടിയവർക്ക്​ ആഘോഷവും.ഫ്രിഡ്​ജി​​െൻറ ഫ്രീസറി​​െൻറയുള്ളിലൂടെ ഉറുമ്പ്​ പോകുന്ന പോലിരിക്കും ഇൗ യാത്ര. ആണുങ്ങൾ 2401 കിലോമീറ്ററും പെണ്ണുങ്ങൾ 2210 കിലോമീറ്ററും ഒാടിക്കണം. സ്​ത്രീകൾ ദൽഹിയിൽ നിന്ന്​ ഒാട്ടം തുടങ്ങി മണാലിയും ലേയും കടന്ന്​ കാർദുങ്​ ലായിലെത്തി തിരിച്ച്​ ചണ്ഡിഗഡിലേക്ക്​ പോകും.ആണുങ്ങൾ ലേയിലെത്തി പിന്നെ ഹണ്ടാർ വരെ പോകണം. ലേയിൽ നിന്ന്​ 128 കിലോമീറ്റർ ഉണ്ട്​ ഇങ്ങോട്ട്​.
ഹിമാലയൻ ഒഡീസിക്ക്​ വേണ്ടി മാത്രം ജനിച്ചതെന്ന്​ കരുതപ്പെടുന്ന സച്ചിൻ ചവാനൊക്കെയാണ്​ നേതൃത്വം. എറണാകുളംകാരനും ലണ്ടൻകാരനുമടക്കം 36 പേർ ഇപ്പോൾ തന്നെ റെഡിയായി നിൽക്കുന്നു.50 ആണുങ്ങൾക്കും 20പെണ്ണുങ്ങൾക്കും മാത്രമാണ്​ അവസരം. 50 പുഷ്​അപ്പ്​ എടുക്കാനും ഏകദേശം 40 മിനിറ്റുകൊണ്ട്​ അഞ്ച്​ കിലോമീറ്റർ ഒാടാനും കഴിവുള്ളവർ മാത്രം ഇതെക്കുറിച്ച്​ ആലോചിച്ചാൽ മതി.

അര നൂറ്റാണ്ടായി ബുള്ളറ്റുകൾ ഹിമാലയം കയറാൻ തുടങ്ങിയിട്ട്​. ആദ്യം പട്ടാളമായിരുന്നു. ഇപ്പോൾ എല്ലാവർക്കും പറ്റു​െമന്നായിട്ടുണ്ട്​. കൈലിമുണ്ടുടുത്ത്​ ചന്തക്ക്​ പോകും പോലുള്ള പോക്കല്ല ഇത്​. ബൂട്ട്​ മുതൽ ഹെൽമറ്റ്​ വരെ ഒന്നാന്തരമായിരിക്കണം. ഉരുണ്ട്​ വീണാലും വീട്ടുകാരെ​െക്കാണ്ട്​പറയിക്കാതിരിക്കാനുള്ള മുൻകരുതൽ ജാക്കറ്റിലും പാൻറിലും കൈയ്യിലെ ഗ്ലൗസിലും ഉണ്ടാകണം.നാട്ടിൽ സാധാരണ റോഡിലൂടെ നടത്തുന്ന പ്രകടനവും കൊണ്ട്​ ഹിമാലയത്തിലേക്ക്​ ചെന്നിട്ട്​ കാര്യമില്ല. മിക്കവാറും എല്ലാത്തരം പ്രതലത്തിലൂടെയും പോകേണ്ടി വരും.െഎസ്​ വീണ ഇടങ്ങളിലൂടെ പോകു​േമ്പാൾ ചിലപ്പോൾ 20 കിലോമീറ്ററൊക്കെയായിരിക്കും പറപറക്കലി​​െൻറ വേഗമെന്ന്​ മാത്രം.രജിസ്​ട്രേഷൻ കഴിഞ്ഞിട്ടില്ല. എന്നാലും പോകാൻ കഴിയുന്നവർ ഇപ്പോൾ തന്നെ തയാറെടുപ്പ്​ കഴിഞ്ഞിട്ടുണ്ടാവും. അതിന്​ ഭാഗ്യമില്ലാത്തവർക്ക്​​ രാത്രി കിടന്ന്​ സ്വപ്​നം കാണാം.

ഇങ്ങനത്തെ സ്വപ്​നങ്ങൾ കാണു​േമ്പാൾ പൂർത്തിയാക്കാൻ സാധിക്കാറില്ല. ഒന്നുകിൽ പകുതിയാകു​േമ്പാഴേക്കും വണ്ടി പഞ്ചറാവും അല്ലെങ്കിൽ വല്ലിടത്തും ഉരുണ്ടുവീഴും. ഒരുവിധം പിടച്ചെഴുന്നേറ്റ്​ തണുത്ത്​ വിറച്ച്​ നിൽക്കു​േമ്പാഴായിരിക്കും നാളെ ഒാഫീസിൽ പോണല്ലോന്ന്​ ഒാർക്കുക. അപ്പോൾ ഞെട്ടിയുണരും.അങ്ങ​െന സംഭവിക്കാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. ​നല്ല ​ഗ്രിപ്പുള്ള ടയറുകളാണ്​ എന്ന്​ ഉറപ്പ്​ വരുത്തുക. പുതിയ ട്യൂബ്​ ഇടുക. റിമ്മുകൾക്ക്​ കോട്ടമുണ്ടെങ്കിൽ വണ്ടി വല്ല വഴിക്കും പോകും. മോഡിഫിക്കേഷൻ നടത്തിയ വണ്ടിയാണെങ്കിൽ പാർട്​സ്​ അവിടുത്തെ ഒരു ഗുഹയിലും കിട്ടില്ല.മുന്നിലെ ഫോർക്കി​​െൻറ ഒായിൽ സീൽ മോശമാണെങ്കിൽ മാറണം. പിന്നിലെ സ്വിങ്​ആം ബുഷ്​ നന്നായിരിക്കേണ്ടത്​ നമ്മുടെ മാ​​​ത്രം ആവശ്യമാണ്​. ചെയിനും സ്​പ്രോക്കറ്റും മാത്രമല്ല ക്ലച്ചിലെ പ്രൈമറി ചെയിനും പരിശോധിക്കണം. വല്ല തടിക്കഷ്​ണവും കയറ്റിവച്ച്​ മുറുക്കിയ പ്രൈമറി ചെയിനുമായി ഇൗ വഴിക്ക്​ ക​ണ്ടേക്കരുത്​. ഹിമാലയത്തിൽ ഏറ്റവും അത്യാവശ്യമുള്ള സാധനമാണ്​ ക്ലച്ച്. ഇത് പോയാൽ ആരോടും വായ്​പമേടിക്കാൻ പോലും പറ്റില്ലെന്ന്​ ഒാർത്തോണം. 

എപ്പോഴെങ്കിലും ഫ്യൂസ്​ പോവുകയോ മറ്റോ ചെയ്​തിട്ടുണ്ടെങ്കിൽ ആ പ്രശ്​നം മുഴുവൻ പരിഹരിച്ചുവെന്ന്​ ഉറപ്പാക്കിയി​േട്ട സ്വപ്​നത്തിലേക്ക്​ പ്രവേശിക്കാവൂ. ഹാൻഡിലിലെ ബോൾബെയറിംഗ്​ മാറ്റണമെന്ന്​ പറയേണ്ടതില്ലല്ലോ. കാർബുറേറ്റർ മാനിഫോൾഡിലെയും എയർഫിൽറ്ററിലേയും റബർ ഘടകങ്ങളിൽ പൊട്ടലു​ണ്ടോയെന്നും നോക്കിയേക്കണം.ബുള്ളറ്റി​​െൻറ മുന്നിലെയും പിന്നിലേയും ​േ​ബ്രക്കുകൾ സീരിയലുകളിലെ അമ്മായിയമ്മയും മരുമകളും പോലെയാണ്. ഒന്നിച്ചു പിടിക്കുകയും വേണം സൂക്ഷിക്കുകയും വേണം.

പിന്നിലെ ബ്രേക്കിനേക്കാൾ കൂടുതൽ ഗുണം ​െചയ്യുന്നത്​ മുന്നിലെ ​ബ്രേക്കാണ്​. 70:30എന്നതാണ്​ കമ്പനി പറയുന്ന അനുപാതം. എന്നുകരുതി മുൻബ്രേക്ക്​ ഞെക്കിപ്പിടിച്ച്​ ലോക്കാക്കിയാൽ വിവരമറിയും. ​പിൻചക്രം ലോക്കായാലും അത്ര പേടിക്കാനില്ല.ഹാൻഡിൽ ഉണ്ടെന്നുവെച്ച്​ അതിൽ പിടിച്ചുതൂങ്ങിക്കിടന്ന്​ ഒാടിക്കരുത്​. കൈ അൽപം അയച്ചുപിടിച്ച്​ പെട്രോൾ ടാങ്കിൽ കാലുകൊണ്ട്​ അമർത്തിപിടിച്ച്​ വേണം ഇരിക്കാൻ. കൈമുട്ട്​ വളഞ്ഞിരുന്നോ​െട്ട ശ്രദ്ധിക്കേണ്ട. ശരീരത്തി​​െൻറ മേൽഭാഗം അയഞ്ഞുകിടക്കാനും വണ്ടിയുടെ ക​േണ്ട്രാൾ പോകാതിരിക്കാനും ഇത്​ സഹായിക്കും.

കൗണ്ടർ സ്​റ്റിയറിംഗ്​ എന്ന പ്രതിഭാസം എന്തെന്ന്​ നന്നായി മനസിലാക്കി വേണം വളവുകൾ തിരിയാൻ. ഹാൻഡിൽ ഇടത്തോട്ട്​ തിരിക്കു​േമ്പാൾ ഇരുചക്ര വാഹനങ്ങൾ ഇടത്തോട്ട്​ തന്നെ തിരിയണമെന്നില്ല എന്ന സത്യം ഉൾക്കൊള്ളണം. വളവുകളിൽ വണ്ടി ചെരിച്ച്​ തിരിക്കുന്നതിനെക്കുറിച്ച്​ അറിവുള്ള ചേട്ടൻമാരോട്​ ചോദിച്ച്​ പതുക്കെ പരിശീലിച്ചെടുക്കുക.കല്ലും മണ്ണും ​െചളിയുമെക്കെ നിറഞ്ഞ റോഡുകളിൽ അൽപം ബഹുമാനം ആവാം. സിനിമ കാണും പോലെ ഞെളിഞ്ഞിരുന്ന്​ ഇൗ വഴിയിലൂടെ പോകരുത്. കാലുകളിൽ കൺ​ട്രോൾ നിർത്തി ശരീരത്തി​​െൻറ മേൽഭാഗം ലൂസാക്കി ഇടണം. വണ്ടിയുടെ പിൻഭാഗത്തേക്ക്​ ഭാരം ക്രമീകരിക്കുന്നത്​ ഗുണം ചെയ്യും. 

കല്ലിലും മറ്റും കയറിയിറങ്ങിപോകുമ്പോൾ അൽപം എഴുന്നേറ്റ്​ നിന്നാൽ ഞെരിഞ്ഞമർന്നിരിക്കുന്ന ഷോക്ക്​ അബ്​സോർബറിന്​ ശ്വാസംവിടാനും തദ്വാര നന്നായി പ്രവർത്തിക്കാനും കഴിയും.ഇതൊരു മൽസരമല്ല എന്നതാണ്​ പ്രധാനം. എന്നുകരുതി സൗകര്യമുള്ളപ്പോൾ ഒാടിച്ചെത്തിയാൽ മതിയെന്നും കരുതല്ലേ.വണ്ടികൾ തമ്മിൽ ആവശ്യത്തിന്​ അകലം പാലിക്കണം, വെറുതെ ഒാവർടേക്ക്​ ചെയ്​ത്​ ​െവറുപ്പിക്കരുത്​, വെള്ളമടിക്കരുത്,​ കഞ്ചാവ്​ വലിക്കരുത്​, പ്രകൃതി സംരക്ഷിക്കണം,മാന്യമായി പെരുമാറണം തുടങ്ങി മരുന്നു വല്ലതും കഴിക്കുന്നുണ്ടെങ്കിൽ കൃത്യമായി കഴിക്കണമെന്നതുവരെ നിർബന്ധമാണ്​.​ഒറ്റെക്കേയുള്ളൂവെങ്കിൽ 48000രൂപയും കൂടെ ആരെങ്കിലുമുണ്ടെങ്കിൽ 96000രൂപയും നൽകണം. വല്ലതും കഴിക്കാനും പെട്രോളിനുമുള്ളത്​ വേറെയും എടുത്തോണം. തിരക്കിനും ത്രില്ലിനുമിടയിൽ ബുള്ളറ്റ്​ കൊണ്ടുപോകാൻ മറക്കരുത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:royal enfieldHimalayan Odyssey
News Summary - ride to himalayan in royal enfield
Next Story