Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightപെട്രോൾ ഇനി...

പെട്രോൾ ഇനി വീട്ടിലെത്തും

text_fields
bookmark_border
പെട്രോൾ ഇനി വീട്ടിലെത്തും
cancel

ബംഗളൂരു:​ പമ്പുകളിലെ നീണ്ട ക്യൂവിൽ ഇന്ധം നിറക്കാൻ നിൽക്കേണ്ടി വരുന്നതിന്​ പരിഹാരമായി പെട്രോളിയം ഉൽപ്പന്നങ്ങൾ ഇനി വീടുകളിലെത്തും. ബംഗളൂരുവിലെ ഒരു സ്​റ്റാർട്ട്​ അപ്​ കമ്പനിയാണ്​ വീടുകളിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ ഡെലിവറി ചെയ്യാനുള്ള പദ്ധതിക്ക്​ തുടക്കം കുറിക്കുന്നത്​. നഗരത്തിലെ തെരഞ്ഞെടുത്ത മേഖലകളിലെ വീടുകളിൽ ​പെട്രോളിയം ഉൽപ്പന്നങ്ങൾ നൽകാനൊരുങ്ങുകയാണ്​ മൈ പെട്രോൾ പമ്പ്​ എന്ന കമ്പനി.

പെട്രോളും ഡീസലും വീടുകളിലെത്തിക്കുന്നതിന്​ ചെറിയ തുക കമ്പനി സർവീസ്​ ചാർജായി വാങ്ങും. മിനിമം ഡെലിവറി ചാർജായി 99 രൂപയാണ്​ നൽകേണ്ടി വരിക. 100 ലിറ്ററിന്​ മുകളിൽ ഒാരോ ലിറ്ററിനും 1 രൂപ ഇത്തരത്തിൽ നൽകണം. ഒാൺലൈനിലൂടെയോ ഫോണിലൂടെയോ ഇന്ധനം ബുക്ക്​ ചെയ്യാവുന്നതാണ്​. ഇതിന്​ ശേഷം ഡെലിവറി ചെയ്യുന്ന സമ​യത്തോ മുൻകൂറായോ പണം നൽകാം. കാർഡ്​ സ്വയ്​പ്പ്​ ചെയ്യാനുള്ള സൗകര്യവും കമ്പനി നൽകുന്നുണ്ട്​. 

പൂർണമായും എണ്ണ കമ്പനികൾ അവകാശപ്പെടുന്ന ഗുണനിലവാരം പാലിച്ച്​ കൊണ്ടാണ്​ ​െ​പട്രോൾ ഡെലിവറി ചെയ്യുന്നതെന്നാണ്​ കമ്പനിയുടെ അവകാശവാദം. എന്നാൽ ഇത്തരത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ വീടുകളിൽ ഡെലിവറി ചെയ്യുന്ന ആദ്യ സംരംഭമല്ല മൈ പെട്രോൾ പമ്പ്​ എന്നാണ്​ റിപ്പോർട്ടുകൾ. പൂണൈ പോലുള്ള ചില ഇന്ത്യൻ  നഗരങ്ങളിൽ​ പെട്രോൾ വീടുകളിൽ ഡെലിവറി ചെയ്യുന്നതിനുള്ള പദ്ധതി ആരംഭിച്ചതായാണ്​ റിപ്പോർട്ട്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:my petrol pump
News Summary - Now You Can Get Fuel Delivered To Your Home
Next Story