Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightടൊയോട്ട കാറുകളുടെ...

ടൊയോട്ട കാറുകളുടെ വില കൂട്ടുന്നു

text_fields
bookmark_border
ടൊയോട്ട കാറുകളുടെ വില കൂട്ടുന്നു
cancel

ന്യൂഡൽഹി: ​ടൊയോട്ട കാറുകളുടെ വില 3 ശതമാനം വർധിപ്പിക്കുന്നു. അടുത്ത മാസം മുതലാണ്​ വില വർധനവ്​ നിലവിൽ വരിക. അസംസ്​കൃത വസ്​തുകളുടെ വില വർധനവും വിദേശനാണ്യ വിനിമയത്തിലെ ഉയർച്ചയുമാണ്​ വില വർധിപ്പക്കാൻ കാരണം.

സ്​റ്റീൽ, അലുമിനിയം, കോപ്പർ, റബ്ബർ എന്നിവയുടെ വിലയിൽ കഴിഞ്ഞ ആറുമാസമായി വർധനവ്​ രേഖപ്പെടുത്തുകയാണ്​. ഇത്​ മൂലമാണ്​  വില വർധിപ്പിക്കാൻ തങ്ങൾ നിർബന്ധിതരായതെന്ന്​ ടൊയോട്ട കിർലോസ്​കർ മോ​േട്ടാർ ഡയറക്​ടർ ആൻഡ്​ സീനിയർ വൈസ്​ പ്രസിഡിൻറ്​ എൻ.രാജ പ്രസ്​താവനയിൽ പറഞ്ഞു.

ജപ്പാനിലെ നാണയമായ യെനി​െൻറ മുല്യം കൂടിയതും കാറി​െൻറ വില വർധനവിനക്കുളള കാരണമായി. ടൊയോട്ടയുടെ കാറുകളുടെ പല ഘടകങ്ങൾ ഇറക്കുമതി ചെയ്യുന്നത്​ ജപ്പാനിൽ നിന്നാണ് യെന്നി​െൻറ മൂല്യത്തിലുണ്ടാവുന്ന മാറ്റങ്ങൾ ഇവയുടെ വിലയിലും മാറ്റങ്ങൾ വരുത്തും. ജനുവരി 1 മുതലാണ്​ കാറുകളുടെ വില വർധനവ്​  നിലവിൽ വരിക. 

ഇ​ത്രയും കാലം വില വർധനവിൽ കമ്പനി ഒഴിവാക്കുകയായിരുന്നു. എന്നാൽ അസംസ്​കൃത വസ്​തുകളുടെ വില വർധിച്ചതും രൂപയുടെ മൂല്യം ഡോളറിനെതിരെ 68 രൂപവരെയായതും മൂല്യം വില വർധിപ്പിക്കാതെ മുന്നോട്ട്​ പോകാൻ കഴിയാത്ത സാഹചര്യമാണ്​ ഇപ്പോൾ നിലവിലു​ള്ളതെന്നും ടൊയോ​േട്ടാ പ്രസ്​താവനയിൽ പറഞ്ഞു. 5.34 ലക്ഷം രൂപ വിലയുള്ള എറ്റിയോസ്​ ലിവ മുതൽ 1.34 കോടി രൂപ വിലയുള്ള ലാൻഡ്​ ക്രൂയിസർ 200 വരെ ഇന്ത്യയിൽ ടൊയോട്ട വിൽക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Toyota
News Summary - Toyota to hike vehicle prices by up to 3 per cent from January
Next Story