ആളു കൂടി, വെബ്സൈറ്റ് പണിമുടക്കി; പെഗാസസിെൻറ വിൽപന വൈകുന്നു
text_fieldsന്യൂഡൽഹി: ഇരുചക്ര വാഹന നിർമാതാക്കളായ റോയൽ എൻഫീൽഡിെൻറ പെഗാസസ് ബൈക്കുകളുടെ വിൽപന വൈകുന്നു. ബൈക്കുകൾ വിൽപനക്കായി കമ്പനി സൈറ്റിൽ പ്രദർശിപ്പിച്ചപ്പോൾ ഇവ വാങ്ങാനായി ആളുകൾ കൂടുതലായി എത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സൂചന. ഇതേ തുടർന്ന് റോയൽ എൻഫീൽഡിെൻറ സൈറ്റ് പണിമുടക്കിയതോടെയാണ് വിൽപന വൈകിയത്.
ജൂലൈ പത്തിനാണ് ബൈക്കിെൻറ ബുക്കിങ് കമ്പനി ആരംഭിച്ചത്. മോഡലിെൻറ കുറഞ്ഞ യൂണിറ്റുകൾ മാത്രമാണ് കമ്പനി ഇന്ത്യയിൽ വിൽപനക്ക് വെച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യം ഉപയോഗിച്ച ബൈക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് റോയൽ എൻഫീൽഡ് പെഗാസസിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്.
വെബ്സൈറ്റ് പ്രവർത്തനരഹിതമായതോടെ സാേങ്കതികമായ തകരാറുകളാൽ പെഗാസസ് ബൈക്കിെൻറ വിൽപന വൈകുമെന്ന് ഒൗദ്യോഗിക ട്വിറ്റർ പേജിലുടെ റോയൽ എൻഫീൽഡ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.