പെട്രോൾ വിലയെ ഭയേക്കണ്ട; 50 കിലോ മീറ്റർ മൈലേജുമായി റേഞ്ച് റോവർ
text_fieldsആദ്യ പ്ലഗ് ഇൻ ഹൈബ്രിഡ് എസ്.യു.വിയുമായി റേഞ്ച് റോവർ. പി.400ഇ(P 400 e) എന്ന പേരിലാവും റേഞ്ച് റോവറിെൻറ ഹൈബ്രിഡ് എസ്.യു.വി വിപണിയിലെത്തുക. പുതിയ കാറിൽ ഹൈബ്രിഡ് എൻജിൻ കൂടി കൂട്ടിേചർത്ത് മൈലേജിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് റേഞ്ച് റോവർ തുടക്കമിടുന്നത്. പുതിയ കാറിെൻറ പേരിലെ പി(P) പെട്രോൾ എൻജിെനയും 400 കരുത്തിനെയുമാണ് സൂചിപ്പിക്കുന്നത്.
നിലവിലെ സ്പോർട്ട് മോഡലിെൻറ അടിസ്ഥാനത്തിലാവും പുതിയ കാറിെൻറയും രൂപകൽപ്പന. 2.0 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എൻജിനും ഇലക്ട്രിക് മോേട്ടാറുമാണ് റേഞ്ച് റോവർ സ്പോർട്ടിെൻറ ഹൃദയം. 2.45 മണിക്കൂറിൽ കാറിെൻറ ബാറ്ററി ഫുൾചാർജാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. പരമാവധി 50 കിലോ മീറ്റർ മൈലേജ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മണിക്കൂറിൽ 220 കിലോ മീറ്ററാണ് കാറിെൻറ പരമാവധി വേഗത. 6.3 സെക്കൻഡിൽ 100 കിലോ മീറ്റർ വേഗത കൈവരിക്കും. 2020ഒാടെ എല്ലാ മോഡലുകളും ഇലക്ട്രിക്/ഹൈബ്രിഡ് പതിപ്പുകളിലേക്ക് മാറ്റുമെന്ന് കമ്പനി അറിയിച്ചിരുന്നു. ഇതിെൻറ ഭാഗമായാണ് സ്പോർട്ടിെൻറ പുതിയ അവതാരപ്പിറവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.