Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightസ്വിഫ്​റ്റി​െൻറ പുതു...

സ്വിഫ്​റ്റി​െൻറ പുതു പതിപ്പുമായി മാരുതി

text_fields
bookmark_border
സ്വിഫ്​റ്റി​െൻറ പുതു പതിപ്പുമായി മാരുതി
cancel

മാരുതിയുടെ ജനപ്രിയ മോഡൽ സ്വിഫ്​റ്റി​െൻറ പുതിയ പതിപ്പ്​ കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. സ്വിഫ്​റ്റി​െൻറ പുതിയ കാർ 2017ൽ വിപണിയിൽ അവതരിപ്പിക്കുന്നതിന്​ മുന്നോടിയായാണ്​ കമ്പനിയുടെ നീക്കം. സ്വിഫ്​റ്റി​െൻറ ഡി.എൽ.എക്​സ്​ പതിപ്പാണ്​ മാരുതി ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്​. 

എൽ.എക്​സ്​.​െഎ, എൽ.ഡി.​െഎ പതിപ്പുകളുടെ അതേ ഡിസൈനിലാണ്​ സ്വിഫ്​റ്റി​െൻറ ഡി.എൽ.എക്​സ് പതിപ്പും വിപണിയിലെത്തുന്നത്​. ഡ്രൈവർ സൈഡിലുള്ള എയർബാഗാണ്​ പുതിയ പതിപ്പി​െൻറ പ്രത്യേകത. ബ്ലുടൂത്ത്​ കണക്​ടിവിറ്റിയോടെയുള്ള മ്യൂസിക്​ സിസ്​റ്റം, ആൾ പവർ വിൻഡോ, ഫോഗ്​ ലാമ്പുകൾ എന്നിവയിലും കമ്പനി മാറ്റം വരുത്തിയിരിക്കുന്നു. പെട്രോൾ, ഡീസൽ വകഭേദങ്ങളിൽ പുതിയ പതിപ്പ്​ വിപണിയി​ലെത്തും. പെട്രോൾ പതിപ്പി​െൻറ ഡൽഹി ​​ഷോറും വില 4.54 ലക്ഷമാണ്​. ​ഡീസലിന്​ എകദേശം 6 ലക്ഷം രൂപയും വില വരും.
 
സ്വിഫ്​റ്റി​െൻറ കെ സീരിസ്​ പെട്രോൾ എഞ്ചിൻ 84.3 ബി.എച്ച്​.പി കരുത്തും 115 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കും. ഡീസൽ എഞ്ചിൻ 75 ബി.എച്ച്​.പി പവറും 190 ​എൻ.എം ടോർക്കും പ്രദാനം ചെയ്യും. അഞ്ച്​ സ്​പീഡ്​ മാനുവൽ ട്രാൻസ്​മിഷനാണ്​ കാറിന്​. ഡീസൽ എഞ്ചിൻ 25 കിലോ മീറ്റർ മൈലേജും പെട്രോൾ എഞ്ചിൻ 20.2 കിലോ മീറ്റർ മൈലേജും നൽകും.

സ്വിഫ്​റ്റിന്​ സമാനമായ ഫീച്ചേഴ്​സുമായി മാരുതി ബലേ​നോയെ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഇതോട്​ കൂടി സ്വിഫ്​റ്റി​െൻറ വിൽപ്പനയിൽ കുറവ്​ സംഭവിച്ചിരുന്നു. ഇൗ കുറവ്​ നികത്താനാണ്​ സ്വിഫ്​റ്റി​െൻറ പുതുപതിപ്പ്​ മാരുതി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്​. ഇമ്മോബിലൈസർ, സ്​മാർട്ട്​ വാർണിങ്​ ഇൻഡിക്കേറ്റർ, ചൈൽഡ്​ സേഫ്​റ്റി ലോക്ക്​ എന്നിവയാണ്​ മറ്റ്​ സുരക്ഷ സംവിധാനങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Swift DLX Edition
News Summary - Maruti Suzuki Swift DLX Edition With Airbag Launched, Priced at Rs 4.8 Lakh
Next Story