Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഹ്യുണ്ടായി ഐ.10...

ഹ്യുണ്ടായി ഐ.10 ഉല്‍പാദനം നിര്‍ത്തി

text_fields
bookmark_border
ഹ്യുണ്ടായി ഐ.10 ഉല്‍പാദനം നിര്‍ത്തി
cancel

ന്യൂഡല്‍ഹി: ദ. കൊറിയന്‍ കാര്‍ നിര്‍മാണ കമ്പനിയായ ഹ്യുണ്ടായി ഐ.10 കാറുകളുടെ ഉല്‍പാദനം നിര്‍ത്തി. മറ്റു ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനാണ് ഐ.10 നിര്‍ത്തിയതെന്ന് കമ്പനിയുടെ ഇന്ത്യന്‍ ശാഖയായ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് വൃത്തങ്ങള്‍ പറഞ്ഞു. 2007ലാണ് ഐ.10 വിപണിയിലത്തെുന്നത്.

വിപണിയിലെത്തിയതിന്​ ശേഷം 16.95 ലക്ഷം ​െഎ.10 യൂണിറ്റുകളാണ്​ വിറ്റഴിച്ചത്​. 2013ൽ ​ഐ.10ന്​ പകരക്കാരനായി ഹ്യൂണ്ടായി ഗ്രാൻഡ്​ ​ഐ.10നെ വിപണിയിലെത്തിച്ചുവെങ്കിലും കുറച്ച്​ കാലം കൂടി ഐ.10നെ വിൽപ്പന തുടരാൻ കമ്പനി തീരുമാനിക്കുകയായിരുന്നു. ഇന്ത്യയിൽ നിലവിലുള്ള മോഡലുകളിൽ പ്രമുഖ സ്ഥാനമാണ്​ ഹ്യൂണ്ടായ്​ ഗ്രാൻഡ്​ ​ഐ.10ന്​ ഉള്ളത്​.

കൂടുതൽ ​വൈവിധ്യമായ ശ്രേണിയിലുള്ള കാറുകൾ പുറത്തിറക്കാനുള്ള ​ശ്രമത്തിലാണ്​ ഹ്യുണ്ടായ്​. ഹൈബ്രിഡ്​ എസ്​.യു.വികളും കാറുകളും ഇന്ത്യൻ വിപണിയിൽ പുറത്തിറക്കാനാണ്​ ഹ്യുണ്ടായിയുടെ ശ്രമം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hyundai i10
News Summary - Hyundai decides to retire i10 from Indian roads
Next Story