Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഡിസയർ എത്തി, അഴകോടെ

ഡിസയർ എത്തി, അഴകോടെ

text_fields
bookmark_border
ഡിസയർ എത്തി, അഴകോടെ
cancel

മാരുതിയുടെ ഏറെ കാത്തിരിക്കപ്പെട്ട വാഹനമായ ഡിസയർ വിപണിയിലെത്തി. പേരിൽ നിന്ന്​ സ്വിഫ്​റ്റ്​ ഒഴിവാക്കി ഡിസയർ മാത്രമായാണ്​ വരവ്​. പേരിൽ ഒഴിവാക്കലുണ്ടെങ്കിലും മറ്റെല്ലായിടത്തും കൂട്ടിച്ചേർക്കലുകളാണുള്ളത്​. തെരഞ്ഞെടുക്കാൻ ഏറെ വേരിയൻറുകളുമായാണ്​ ഡിസയർ എത്തിയിരിക്കുന്നത്​. പെട്രോളിലും ഡീസലിലുമായി 14 തരം കാറുകളാണ്​ മാരുതി അവതരിപ്പിച്ചിരിക്കുന്നത്​. ഇതിൽ ഒാ​േട്ടാമാറ്റിക്​ മോഡലുകളുമുണ്ട്​. ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാർ എന്ന വിശേഷണം മാരുതിയുടെതന്നെ സിയാസുമായി പങ്കു​െവക്കുകയും ചെയ്യുന്നുണ്ട്​ ഡിസയർ. സിയാസി​​െൻറ ഹൈബ്രിഡ്​ കാറിന്​ ലഭിക്കുന്ന 28.4 എന്ന ഇന്ധനക്ഷമത ഡിസയർ ഡീസൽ മോഡലിനും ലഭിക്കുമെന്നാണ്​ മാരുതി പറയുന്നത്​. പെട്രോൾ മോഡലിനാക​െട്ട 22.0 എന്ന മികച്ച മൈലേജും വാഗ്​ദാനംചെയ്യുന്നു.

വാഹനത്തി​​െൻറ ഭാരം കുറച്ചും കൂടുതൽ ആധുനിക സംവിധാനങ്ങൾ ഏ​ർപ്പെടുത്തിയുമാണ്​ ഇന്ധനക്ഷമത വർധിപ്പിച്ചിരിക്കുന്നത്​. ഭാരക്കുറവ്​ ഹൈവേ യാത്രകളിലും ​ഉയർന്ന വേഗത്തിലും പ്രശ്​നങ്ങൾ സൃഷ്​ടിക്കുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്​. പഴയതിനേക്കാൾ വീൽബേസ്(വീലുകൾ തമ്മിലുള്ള അകലം) കൂട്ടിയിട്ടുണ്ട്​. 2450 എം.എം എന്ന പുതിയ വീൽബേസ്​ ഉള്ളിൽ കൂടുതൽ സ്​ഥലസൗകര്യം നൽകുന്നു. പിന്നിലെ യാത്രക്കാർക്ക്​ കാലുകൾ വെക്കാൻ കൂടുതൽ ഇടം ലഭിക്കും. ഡിക്കിയുടെ ഇടവും അൽപം വലുതായിട്ടുണ്ട്​. 378ലിറ്ററാണ്​ പുതിയ വലിപ്പം. പിന്നിലെ യാത്രക്കാർക്ക്​ എ.സി വ​െൻറുകൾ ഏർപ്പെടുത്തിയത്​ നല്ല തീരുമാനമാണ്​. 12 വോൾട്ടി​​െൻറ പവർ സോക്കറ്റും ഉപയോഗപ്രദമായ കൂട്ടിച്ചേർക്കലാണ്​.

പുറത്തെ മാറ്റങ്ങളിൽ പ്രധാനം മുന്നിലത്തേതാണ്​. പഴയതിൽ നിന്ന്​ മുൻവശം മൊത്തത്തിൽ മാറി. പുതിയ ഗ്രില്ലുകളും ഹെഡ്​ലൈറ്റുകളും ഡിസയറിന്​ പുതുരൂപം സമ്മാനിക്കുന്നുണ്ട്​. പിന്നിൽ ടെയിൽ ലൈറ്റുകളിൽ എൽ.ഇ.ഡി കൂട്ടിച്ചേർക്കലുണ്ട്​. ഒപ്പം വലിയ ക്രോംബാറും ഉൾപ്പെടുത്തി. എല്ലാ വേരിയൻറുകളിലും ഇവ രണ്ടും നൽകിയിരിക്കുന്നു. അകത്തെ മാറ്റങ്ങളിൽ ഏറ്റവും ശ്രദ്ധേയം പുത്തൻ സ്​റ്റിയറിങ്​ വീലാണ്​. കുറേയേറെ ഘടകങ്ങൾ പഴയതിൽ നിന്ന്​ കടമെടുത്തിട്ടുണ്ടെങ്കിലും സ്​റ്റിയറിങ്​ വീൽ പുത്തനാണ്​. ബീജ്​ ബ്ലാക്ക്​ നിറങ്ങളുടെ സങ്കലനമാണ്​ ഉൾവശത്തിന്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുമെന്ന്​ പ്രതീക്ഷിക്കപ്പെടുന്ന ‘വി’ വേരിയൻറുകൾക്ക്​ ടച്ച്​ സ്​ക്രീൻ ഇൻഫോടൈൻമ​െൻറ്​ സിസ്​റ്റം നൽകിയിട്ടില്ല. കൂടുതൽ ഉയർന്ന മോഡലുകളിൽ മാത്രമേ ഇവ ലഭിക്കൂ. ഡ്രൈവർ സീറ്റുകൾ ഉയരം ക്രമീകരിക്കാവുന്നതാണ്​. സാധനങ്ങൾ സൂക്ഷിക്കാൻ ധാരാളം ഇടങ്ങളും നൽകിയിട്ടുണ്ട്​.

പെട്രോൾ, ഡീസൽ എൻജിനുകളിൽ മാറ്റമില്ല. 83 ബി.എച്ച്​.പി 1.2ലിറ്റർ നാല്​ സിലിണ്ടർ പെട്രോൾ, 75ബി.എച്ച്​.പി 1.3ലിറ്റർ നാല്​ സിലിണ്ടർ ഡീസൽ എൻജിനുകളാണ്​. അഞ്ച്​ സ്​പീഡ്​ മാനുവൽ ഗിയർബോക്​സിനൊപ്പം എ.എം.ടി ഒാ​േട്ടാമാറ്റിക്കും ലഭ്യമാണ്​. സുരക്ഷക്ക്​ എ.ബി.എസ്​, ഇ.ബി.ഡി, ഇരട്ട എയർബാഗുകൾ എന്നിവ എല്ലാ വേരിയൻറുകളിലും നൽകിയിരിക്കുന്നു. പെ​ട്രോളിലെ ഏറ്റവും കുറഞ്ഞ മോഡലിന്​ 5.45ലക്ഷമാണ് വില​. ജന​പ്രിയമായ സെഡ്​.ഡി.​െഎ ക്ക്​ 8.05ലക്ഷവും ഏറ്റവും ഉയർന്ന ഡീസൽ ഒാേട്ടാമാറ്റിക്കിന്​ 9.41ലക്ഷവും വിലവരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:swiftdzire
News Summary - swift dzire
Next Story