ദുബൈയിൽ ചരിത്രം കുറിച്ച്​ സോ; ഒറ്റചാർജിൽ 300 കിലോ മീറ്റർ 

20:18 PM
07/11/2017
zoe

ദുബൈ: റെനോയുടെ വൈദ്യുതി കാർ സോ ദുബൈയിൽ വിപണിയിലെത്തി. പൂർണമായും ഇലക്​ട്രിക്​ കാറാണ്​ സോ. ഒറ്റചാർജിൽ 300 കിലോ മീറ്റർ സഞ്ചരിക്കാൻ കഴിയുമെന്നതാണ്​ സോയുടെ പ്രധാന പ്രത്യേകത. ഏകദേശം 18.50 ലക്ഷം രൂപയാണ്​ സോയുടെ വില. 

സ്ഥലസൗകര്യത്തിൽ ഒട്ടും വിട്ടുവീഴ്​ചയില്ലാതെയാണ്​ സോയെ റെനോ വിപണിയിലെത്തിക്കുന്നത്​. അഞ്ച്​ യാത്രക്കാർക്ക്​ സുഗമായി സഞ്ചരിക്കാൻ കഴിയുന്ന വിധമാണ്​ സോയുടെ രൂപകൽപ്പന. 338 ലിറ്റർ ബൂട്ട്​ സ്​പേസും കമ്പനി വാഗ്​ദാനം ചെയ്യുന്നുണ്ട്​. ബാറ്ററി ചാർജ്​ ചെയ്യുന്നതിനായി ചമേലിൻ ചാർജർ യൂണിറ്റാണ്​ സോയുടെ കൂടെയുള്ളത്​. നാലു മണിക്കൂറിനുള്ളിൽ ഫുൾചാർജാവുന്നതാണ്​ സോയിലെ ബാറ്ററി യൂണിറ്റ്​. 30 മിനിട്ട്​ ചാർജ്​ ചെയ്​താൽ 80 കിലോ മീറ്റർ ഒാടാനുള്ള ചാർജ്​ ലഭിക്കുമെന്നാണ്​ കമ്പനിയുടെ അവകാശവാദം.

ചാർജിങ്​ പുരോഗമിക്കു​േമ്പാൾ തന്നെ ഹീറ്ററോ കണ്ടിഷനറോ പ്രവർത്തിപ്പിച്ചു കാറിനുള്ളിലെ താപനില ക്രമീകരിക്കാൻ സഹായിക്കുന്ന പ്രീ കുളിങ്​ സിസ്​റ്റവും കാറിലുണ്ട്​. ഉൗർജ ഉപയോഗം ക്രമീകരിക്കുന്ന ഇക്കോ മോഡും സോയിലുണ്ട്​. നാല്​ വർഷം വാറൻറിയോടെയാണ്​ സോ വിൽക്കുന്നത്​. ഇതുവരെ സ്​പെയിനായിരുന്ന സോയുടെ പ്രധാന വിപണി. അയ്യായിരത്തോളം കാറുകളാണ്​ റെനോ ഇവിടെ വിറ്റത്​. സ്​പെയിനിലെ വൈദ്യുത വാഹന വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്താനം സോയ്​ക്കു സാധിച്ചിട്ടുണ്ട്​.

COMMENTS