Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightനിസാൻ ജി.ടി– ആർ...

നിസാൻ ജി.ടി– ആർ ഇന്ത്യൻ വിപണിയിൽ

text_fields
bookmark_border
നിസാൻ ജി.ടി– ആർ ഇന്ത്യൻ വിപണിയിൽ
cancel

മുംബൈ: നിസാ​​െൻറ ഫ്ലാഗ്​ഷിപ്പ്​ മോഡൽ ജി.ടി–ആർ ഇന്ത്യൻ വിപണിയിലവതരപ്പിച്ചു. 2007ൽ ജപ്പാനിൽ അവതരിപ്പിച്ച മോഡലി​െൻറ പരിഷ്​കരിച്ച പതിപ്പാണ്​ ഇപ്പോൾ ഇന്ത്യയിൽ നിസാൻ അവതരിപ്പിക്കുന്നത്​. വ്യാഴാഴ്​ച ഡൽഹിയിൽ വെച്ച്​ നടന്ന ചടങ്ങിൽ ബോളിവുഡ്​ സിനിമ താരം ജോൺ എബ്രഹാമാണ്​ കാറി​​െൻറ ലോഞ്ചിങ്​ നിർവഹിച്ചത്​. 1.99 കോടിയായിരിക്കും കാറി​െൻറ  വില. 25 ലക്ഷം രൂപ നൽകി കാർ ബുക്ക്​ ചെയ്യാനുളള സൗകര്യം സെപ്​തംബർ ഒന്ന്​ മുതൽ തന്നെ ഉപഭോക്​താക്കൾക്ക്​ നൽകിയിരുന്നു. ആദ്യഘട്ടത്തിൽ ഡൽഹിയിൽ മാത്രമായിരിക്കും കാർ ലഭ്യമാവുക.

1969ലാണ്​ ആദ്യമായി നിസാൻ ജി.ടി–ആർ ലോക വിപണിയിൽ അവതരിപ്പിക്കുന്നത്​. അതിനുശേഷം നിരവധി മാറ്റങ്ങൾ കാറിൽ വരുത്തിയെങ്കിലും സുപ്രധാനമായ മാറ്റം ജി.ടിയിൽ വരുത്തുന്നത്  2017 മോഡലിലാണ്​. കാറിലെ സ്​കൈ ലൈൻ ബാഡ്​ജ്​ ഒഴിവാക്കി എന്നതാണ്​ പ്രധാന മാറ്റം. പൂർണ്ണമായും സ്​പോർട്​സ്​ കാറി​െൻറ രൂപഭാവങ്ങളാണ് കാറിന്​ ​. കൂപ്പേ രൂപത്തിലാണ്​  ജി.ടി–ആർ വിപണിയിൽ എത്തുന്നത്​.

ഗ്രില്ല്​,  എൽ.ഇ.ഡി ടെയിൽ ​​െലെറ്റ്​,  ബംബർ, റിയർ ഡിഫ്യൂസർ എന്നിവയി​െലല്ലാം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്​. കാറി​െൻറ ഉൾവശത്ത്​ മുഴുവൻ മികച്ച ഇനം തുകലി​െൻറ സാന്നിധ്യം കാണാവുന്നതാണ്​. സെൻറർ കൺസോളിലും ഡോർ പാനലിനും വരെ ലെതർ ഫിന്നിഷിങ്​  നൽകിയിട്ടുണ്ട്​. ബ്ലാക്ക്​, റെഡ്​, ​െഎവറി നിറങ്ങളാൽ സമ്പന്നമാണ്​ കാറി​െൻറ ഇൻറിരിയർ. ബോസി​െൻറ സ്​പീക്കറോടു കൂടിയ ഇൻഫോടെയിൻമെൻറ്​ സിസ്​റ്റം, റിയർ കാമറ, മൾട്ടി ഫങ്​ഷണൽ സ്​റ്റിയറിങ്​ വീൽ എന്നിവയാണ്​ കാറി​െൻറ മറ്റ്​ പ്രത്യേകതകൾ.

 

3.8 ലിറ്റർ വി.6  24 വാൽവ്​ ട്വിൻ ടർബോചാർജ്​ എഞ്ചിനാണ്​ വാഹനത്തി​െൻറ ഹൃദയം. ഇൗ എഞ്ചിൻ 537bhp പവർ 6800rpmൽ നൽകും. 637nm ടോർക്കും വാഹനം നൽകും. ഡ്യുവൽ  ക്ലച്ചോടു കൂടിയ 6 സ്​പീഡ്​ ട്രാൻസ്​മിഷനാണ്​ കാറിന്​.

നിസാ​െൻറ ജി.ടി.ആർ എന്ന മോഡൽ വിപണിയിൽ പുറത്തിറക്കുന്നതിന്​ മുമ്പ്​ ത​ന്നെ അനധികൃതമായി പല രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്​തിരുന്നു. ഇത്​ നിസാനോടുള്ള ഇന്ത്യക്കാരുടെ പ്രിയം വ്യക്​തമാക്കുന്നു. എന്തായാലും വളർന്ന്​ വരുന്ന സ്​പോർട്​സ്​  കാർ വിപണിയിൽ തങ്ങളുടേതായ സ്​ഥാനം ഉറപ്പാക്കാനാണ്​ നിസാൻ പുതിയ കാറിലൂടെ ശ്രമിക്കുന്നതെന്ന്​ വ്യക്​തം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nissan GT-R
News Summary - Nissan GT-R launched at Rs 1.99 crore
Next Story