Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightജീപ്പിന്‍റെ കുഞ്ഞൻ...

ജീപ്പിന്‍റെ കുഞ്ഞൻ എസ്​.യു.വി

text_fields
bookmark_border
Jeep-Renegade
cancel

ആദ്യ വരവിൽ നിരാശപ്പെടുത്തുകയും രണ്ടാമൂഴത്തിൽ മോഹിപ്പിക്കുകയും ചെയ്​ത വാഹന നിർമാതാവാണ്​ ജീപ്പ്​. പാരമ്പര്യത്തി​​െൻറ പെരുമയും പേരിലെ പരിചിതത്വവുമായാണ്​ ജീപ്പ്​ ഇന്ത്യയിലേക്കെത്തിയത്​. ഗ്രാൻറ്​ ചെറോക്കി, റാംഗ്ലർ, ഗ്രാൻറ്​ ചെറോക്കി എസ്​.ആർ.ടി എന്നീ വമ്പൻമാരുമായെത്തിയ ജീപ്പ്​ ആദ്യം നിരാശപ്പെടുത്താൻ​ കാരണം കനത്ത വിലയായിരുന്നു. റാഗ്ലർ 67ലക്ഷം, ഗ്രാൻറ്​ ചെറോക്കി 78 ലക്ഷം, ഗ്രാൻറ്​ ചെറോക്കി എസ്​.ആർ.ടി ഒരു കോടി എന്നിങ്ങനെയായിരുന്നു വില. സാധാരണക്കാർക്ക്​ അചിന്ത്യവും പണക്കാർക്ക്​ അത്ര താൽപര്യം ഉണ്ടാക്കാത്തതുമായ പാക്കേജായിരുന്നു ജീപ്പ്​ നൽകിയത്​. 

ഇൗ വിലയിൽ കുറേക്കൂടി ആധുനികവും ആഡംബരക്കാരുമായ ബി.എം.ഡബ്ല്യു, ബെൻസ്​, ഒാഡി വാഹനങ്ങൾ കിട്ടുമെന്നതും ജീപ്പിനെ അപ്രിയമാക്കി. ഇത്തരം പ്രതിസന്ധികൾക്കിടെയാണ്​ ജീപ്പ്​ കോമ്പസിനെ അവതരിപ്പിക്കുന്നത്​. 15 ലക്ഷമെന്ന ആകർഷകവിലയിൽ തുടങ്ങുന്നു കോമ്പസി​​െൻറ ജനപ്രിയത. നല്ല വലുപ്പവും ജീപ്പി​​െൻറ ഗരിമയും ഇത്ര കുറഞ്ഞ വിലയിൽ ലഭിക്കുന്നത്​ ചെറിയ കാര്യമായിരുന്നില്ല. കരുത്തുള്ള ഡീസൽ (രണ്ട്​ ലിറ്റർ, മൾട്ടിജെറ്റ്​, 173 പി.എസ്​) പെട്രോൾ (1.4 ലിറ്റർ മൾട്ടി ​എയർ, 163പി.എസ്​) എൻജിനും അത്രയൊന്നും വ്യാപകമല്ലാത്ത സ്​നോ, മഡ്​, സാൻഡ്​ തുടങ്ങിയ ടെറയിൻ കൺട്രോളുകളും മികച്ച ഒാഫ്​ റോഡ്​ കഴിവുകളും ഉള്ള കോമ്പസ്​ പതിയെ ഒരു സൂപ്പർ സ്​റ്റാറായി മാറുകയാണ്​. 

ഇൗ വിജയാഹ്ലാദത്തിനിടയിൽ​ ജീപ്പ്​ പുതിയൊരു താരത്തെക്കൂടി അവതരിപ്പിക്കാനൊരുങ്ങുകയാണ്​. പേര്​ റെനഗേഡ്​. കോമ്പസിന്​ താഴെയാണ്​ റെനഗേഡി​​െൻറ സ്​ഥാനം. റെനോ ഡസ്​റ്റർ, നിസാൻ ടെറാനൊ, ഹ്യൂണ്ടായ്​ ക്രെറ്റ തുടങ്ങിയവരുമായി നേരിട്ടുള്ള ഏറ്റുമുട്ടലായിരിക്കും റെനഗേഡ്​ നടത്തുക. ഡസ്​റ്ററായിരിക്കും റെനഗേഡി​​െൻറ വരവിൽ ഏറെ വിയർക്കുക. ഡസ്​റ്ററിനോളം നീളവും കുറേക്കൂടി വീതിയും ഉയരവും പുതിയ ജീപ്പിനുണ്ട്​. ചതുരവടിവാണ്​ വാഹനത്തിന്​. 

ഉരുണ്ട ഹെഡ്​ലൈറ്റുകൾ, പരന്ന ബോണറ്റ്​, ആറ്​ കണ്ണറകളോട്​കൂടിയ വലിയ ഗ്രില്ല്​, 17ഇഞ്ച്​ അലോയ്​ വീലുകൾ തുടങ്ങിയവയാണ്​ പ്രത്യേകതകൾ. ഉള്ളിൽ 6.5 ഇഞ്ച്​ ഇൻഫോടൈൻമ​െൻറ്​ സിസ്​റ്റമുണ്ട്​. കോമ്പസി​ലേതിൽ നിന്ന്​ കരുത്തുകുറഞ്ഞ എൻജിനുകളാണ്​ റെനഗേഡിന്​. 1.6 ലിറ്റർ പെട്രോൾ എൻജിൻ 116ബി.എച്ച്​.പി കരുത്തും 300എൻ.എം ടോർക്കും ഉൽപാദിപ്പിക്കും. രണ്ട്​ ലിറ്റർ ഡീസൽ എൻജിൻ 136ബി.എച്ച്​.പിയും 380 എൻ.എം ടോർക്കും ഉൽപാദിപ്പിക്കും. ആറ്​ സ്​പീഡ്​ ഗിയർബോക്​സാണ്​. ചിലപ്പോൾ രണ്ട്​ ലിറ്റർ എൻജിനിൽ ഒമ്പത്​ സ്​പീഡ്​ ഒാ​​േട്ടാമാറ്റിക്​ ഗിയർബോക്​സ്​ ഇണക്കിച്ചേർക്കാനും സാധ്യതയുണ്ട്​. വില 12ലക്ഷം മുതൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilemalayalam newsJeep Renegadeautomotives
News Summary - New Model Jeep Renegade -Hotwheels News
Next Story