Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഇന്നോവയെ വെല്ലാൻ യു...

ഇന്നോവയെ വെല്ലാൻ യു 321മായി മഹീന്ദ്ര

text_fields
bookmark_border
ഇന്നോവയെ വെല്ലാൻ യു 321മായി മഹീന്ദ്ര
cancel

ഇന്ത്യൻ വാഹന വിപണിയിലെ കിരീടം വെക്കാത്ത രാജവാണ്​ ​ടൊയോട്ട ഇന്നോവ. എം.പി.വി മാർക്കറ്റിൽ താരങ്ങളേറെയെത്തിയെങ്കിലും ഇന്നോവയെ വെല്ലാൻ ഇവർക്കാർക്കും തന്നെ സാധിച്ചിട്ടില്ല. ഇന്നോവയുടെ വിപണി ലക്ഷ്യമിട്ടാണ്​ മഹീന്ദ്ര യു 321 എന്ന കോഡ്​ നാമത്തിൽ പുതിയ എം.പി.വിയെ വിപണിയിലേക്ക്​ എത്തിക്കുന്നത്​. 

യാത്ര സുഖത്തിനായി കൂടുതൽ ഉയരവും നീളവുമുള്ള ഡിസൈനാണ്​ മഹീന്ദ്രയുടെ പുതിയ കാറിന്​. ഡിസൈനിൽ മഹീന്ദ്രയുടെ തനത്​ ഡിസൈൻ പ്ലാറ്റ്​ഫോം പിന്തുടരനാണ്​ സാധ്യത. ഡേടൈം റണിങ്ക്​ ലൈറ്റുകൾ, ​ഫോഗ്​ ലാമ്പുകൾ ​പ്രകടമായ എയർ ഇൻഡേക്ക്​ എന്നിവയെല്ലാമായിരിക്കും മുൻവശത്തെ ഡിസൈനി​​​െൻറ പ്രധാന സവിശേഷതകൾ.  ബ്ലാക്ക്​ ഫിനിഷിലാവും ഇൻറീരിയർ. എ.സി സ്വിച്ചുകളുടെ ഡിസൈനിലും പുതുമയുണ്ടാകും.

1.5 ലിറ്റർ എം–ഹവാക്​ എൻജിനായിരിക്കും വാഹനത്തിലുണ്ടാകുക എന്നാണ്​ റിപ്പോർട്ടുകൾ. 5 സ്​പീഡ്​ മാനുവൽ ഒാ​േട്ടാമാറ്റക്​​ ട്രാൻസ്​മിഷനുമായിരിക്കും. പുതിയ കാറി​​​െൻറ നിർമാണത്തിനായി ഏകദേശം 1,500 കോടിയായിരിക്കും മഹീന്ദ്ര നിക്ഷേപിക്കുക. 2018ൽ മഹീന്ദ്രയുടെ ഇൗ കരുത്തൻ ഇന്ത്യൻ വിപണിയിലേക്ക്​ എത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MahindraToyotaautomobilemalayalam newsu321crasy carsInnova
News Summary - Mahindra U321 cabin snapped-Hotwheels
Next Story