Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightയെതിയുടെ പകരക്കാരനായി...

യെതിയുടെ പകരക്കാരനായി കറോക്ക്​ നിരത്തിലെത്തുന്നു

text_fields
bookmark_border
യെതിയുടെ പകരക്കാരനായി കറോക്ക്​ നിരത്തിലെത്തുന്നു
cancel

യെതിയുടെ പകരക്കാരനായി സ്​കോഡ കറോക്കിനെ നിരത്തിലെത്തിക്കുന്നു. സ്​കോഡയുടെ തന്നെ എസ്​.യു.വി കോഡിയാക്കിമായി സാമ്യം പുലർത്തുന്ന വാഹനമാണ്​ കറോക്ക്​. കോഡിയാക്കിന്​ തൊട്ട്​ താഴെയാവും കറോക്കി​​െൻറ സ്ഥാനം. ഹ്യൂണ്ടായ്​ ട്യൂസൺ, ഫോക്​സ്​വാഗൺ ട്വിഗ്വാൻ, ഹോണ്ട സി.ആർ.വി എന്നിവയാണ്​ കറോക്കി​​െൻറ എതിരാളികൾ. 

കറോക്കി​​െൻറ മുൻവശം തനത്​ ​സ്​കോഡ വാഹനങ്ങളുടെ ഡിസൈനിലാണ്​. ക്രോം ലൈനിങ്ങോട്​ കൂടിയ ഗ്രില്ല്​, സ്ലീക്ക്​ ഹെഡ്​ലൈറ്റുകൾ, ഫോഗ്​ലാമ്പുകളുടെ ഡിസൈൻ എന്നിവയാണ്​​ മുൻ വശത്തെ പ്രധാന പ്ര​ത്യേകതകൾ. പിൻവശത്ത്​ ടെയിൽ ലൈറ്റി​േൻറയും ബംബറി​​േൻറയും ഡിസൈനും മനോഹരമാക്കിയിരിക്കുന്നു. സ്​കോഡയുടെ സൂപ്പർബുമായി സാമ്യമുള്ളതാണ്​ പിൻവശത്തി​​െൻറ രൂപകൽപ്പന.

ഉൾവശം സ്​കോഡയുടെ തനത്​ മാതൃകയിലാണ്​​. വലിയ ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റം കാറിന്​ സ്​കോഡ നൽകിയിട്ടുണ്ട്​. ഇതിനൊപ്പം ആപ്പിൾ കാർപ്ലേയുടെ സൗകര്യം ലഭ്യമാണ്​. ഡ്യുവൽ ടോൺ ക്ലെമറ്റ്​ കംട്രോൾ എസിയാണ്​ മറ്റൊരു പ്രത്യേകത. ബ്ലാക്കി​​െൻറയും​-ബീജി​​െൻറയും സംയോജനമാണ്​ ഉൾവശം.

4382 എം.എം നീളവും 1841 എം.എം വീതിയും 1605 എം.എം ഉയരവും 2638 എം.എം വീല്‍ബേസും 200 എം.എം ഗ്രൗണ്ട് ക്ലിയറന്‍സും വാഹനത്തിനുണ്ട്. 521 ലിറ്ററാണ് ബൂട്ട് സ്പേസ് കപ്പാസിറ്റി, റിയര്‍ സീറ്റ് മടക്കിയാല്‍ ഇത് 1630 ലിറ്ററാക്കി ഉയര്‍ത്താം. ഇന്ത്യയിലെത്തിയാല്‍ ഏകദേശം 15-20 ലക്ഷം രൂപയ്ക്കുള്ളിലായിരിക്കും വില. 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്, 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ TSI പെട്രോള്‍ എഞ്ചിനിലും 1.6 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ TDI , 2.0 ലിറ്റര്‍ TDI ഡീസല്‍ എഞ്ചിനിലും വാഹനം ലഭ്യമാകും. 6 സ്പീഡ് മാനുവല്‍, ഏഴ്​ സ്പീഡ് DSG ഓട്ടോ ബോക്സുമായിരിക്കും ട്രാന്‍സ്മിഷന്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ŠKODA KAROQ
News Summary - India Bound Skoda Karoq SUV Unveiled
Next Story