Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഒറ്റചാർജിൽ 200...

ഒറ്റചാർജിൽ 200 കിലോമീറ്റർ; മെയ്​ഡ്​ ഇൻ ഇന്ത്യ ഇലക്​ട്രിക്​ കാർ വരുന്നു

text_fields
bookmark_border
ഒറ്റചാർജിൽ 200 കിലോമീറ്റർ; മെയ്​ഡ്​ ഇൻ ഇന്ത്യ ഇലക്​ട്രിക്​ കാർ വരുന്നു
cancel

ഒറ്റചാർജിൽ 200 കിലോ മീറ്റർ സഞ്ചരിക്കുന്ന ഇലക്​ട്രിക്​ കാറുമായി ഇന്ത്യൻ സ്​റ്റാർട്ട്​ ആപ്​ സംരംഭം ഹൃമാൻ മോ​​േട്ടാഴസ്​.  ആർ.ടി 90 എന്ന പേരിലാണ്​ പുതിയ കാർ വിപണിയിലെത്തുന്നത്​.  കാറിലെ ബാറ്ററി ഒരിക്കലും മാറ്റേണ്ടെന്നാണ്​ നിർമാതാക്കൾ അവകാശപ്പെടുന്നത്​. ഡി.സി ചാർജറിൽ 10 മിനിട്ടിൽ കാർ ഫുൾ ചാർജാവും. എ.സി ചാർജറിൽ ഇതിന്​ ഒന്നര മണിക്കുർ സമയമെടുക്കും.

നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള വാഹനം ഇൗ വർഷം പകുതിയോടെ വിപണിയിലെത്തും.  ആർ.ടി 90 വാങ്ങി ഉപയോഗിക്കു​േമ്പാൾ കിലോ മീറ്ററിന്​ 50 പൈസയായിരിക്കും ചെലവ്​. എന്നാൽ കിലോ മീറ്ററിന്​ വെറും ആറ്​ പൈസ മുടക്കി കാർ വാടകക്ക്​ ഉപയോഗിക്കാനുള്ള സൗകര്യവും കമ്പനി നൽകുന്നുണ്ട്​. കമ്പനിയുടെ ഷോറുമിലെത്തി 600 രൂപ നൽകിയാൽ കാർ വാടകക്ക്​ ഉപയോഗിക്കാനാവും. 

ഇന്ത്യയിലെ സെൽഫ്​ ഡ്രൈവിങ്​ കാറുകൾക്ക്​ മുതൽകൂട്ടാവും ആർ.ടി 90യെന്നും നിർമാതാക്കൾ അവകാശപ്പെടുന്നു. പുതിയ കാറിന്​ പുറമേ നാല്​ സീറ്റുള്ള കാറും ആറ്​ സീറ്റുള്ള ബസും പുറത്തിറക്കാനും കമ്പനിക്ക്​ പദ്ധതിയുണ്ട്​. ലോക​ത്ത്​ ലഭ്യമായ ഏറ്റവും മികച്ച സാ​േങ്കതികവിദ്യ ഉപയോഗിച്ച്​ സുരക്ഷിത വാഹനങ്ങൾ നിർമിക്കുകയാണ്​ കമ്പനിയുടെ ലക്ഷ്യമെന്ന്​ തലവൻ യുവ്രാജ്​ കപൂർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilemalayalam newselectric carHriman MotorsRT90
News Summary - Hriman Motors To Exhibit Electric Car With 200Km Range And Infinite Battery-Hotwheels
Next Story