Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഡീസലിൽ കരുത്ത്​...

ഡീസലിൽ കരുത്ത്​ തെളിയിക്കാൻ സി.ആർ.വി

text_fields
bookmark_border
ഡീസലിൽ കരുത്ത്​ തെളിയിക്കാൻ സി.ആർ.വി
cancel

ജനപ്രിയമല്ലെങ്കിലും ഉപയോഗിച്ചവരെല്ലാം ഒരേ സ്വരത്തിൽ നല്ലതെന്ന്​ സാക്ഷ്യപത്രം നൽകുന്ന വാഹനമാണ്​ ഹോണ്ട സി.ആർ.വി. യാത്ര സുഖത്തിലും ഇൗടിലും കരുത്തിലും ഇൗ സോഫ്​റ്റ്​ റോഡർ മികച്ചവനാണ്​. മോണോകോക്ക്​ ബോഡിയും പ്രകടനക്ഷമതയേറിയ പെട്രോൾ എൻജിനും ചേർന്ന്​ സി.ആർ.വിയെ ​ഉടമകളുടെ ഒാമനയാക്കുന്നു. ആദ്യകാലത്ത്​ സി.ആർ.വി മാത്രമേ ഇങ്ങനെ ഉണ്ടായിരുന്നുള്ളൂ. പിന്നീട്​ ധാരാളം എതിരാളികൾ വന്നു. ഹ്യൂണ്ടായ്​ തന്നെ രണ്ടുപേരെ രംഗത്തിറക്കി, ട്യൂസോണും സാന്താഫേയും. തനി നാടനായ മഹീന്ദ്ര എക്​സ്​യുവിയും മോണോ​േകാക്ക്​ ഷാസിയിൽ മികച്ച യാത്രാ സുഖം നൽകുന്ന വാഹനമാണ്​. ഇപ്പോഴിതാ ജീപ്പ്​ കോമ്പസും ഫോക്​സ്​വാഗൺ ടൈഗോണും വന്നിരിക്കുന്നു. എതിരാളികളുടെ തള്ളിക്കയറ്റം ഹോണ്ടയെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്​. വരുത്തേണ്ട മാറ്റങ്ങളെ പറ്റിയുള്ള കൂലങ്കഷമായ ചർച്ചകൾക്ക്​ ശേഷം ചില നിർണായക തീരുമാനങ്ങളും ഹോണ്ട എൻജിനീയർമാർ മാനേജ്​മ​െൻറിനെ ധരിപ്പിച്ചിരിക്കുന്നു. 

പ്രധാന മാറ്റം ഹൃദയത്തിൽ തന്നെയാണ്​. പെ​േട്രാളിൽ മിടിച്ചിരുന്ന സി.ആർ.വിയുടെ ഹൃദയത്തിലേക്ക്​ ഡീസൽകൂടി കടത്തിവിടാനാണ്​ കമ്പനി തീരുമാനം. എതിരാളികളെല്ലാം ഇരട്ട എൻജിനുകളുമായി വിപണി പിടിക്കു​േമ്പാൾ തങ്ങൾക്ക്​ അധികകാലം നോക്കിനിൽക്കാനാവില്ലെന്ന്​ ഹോണ്ടക്കറിയാം. സ്വന്തം അനുഭവങ്ങളും പുതിയ നീക്കത്തിന്​ ന്യായീകരണമായി ഹോണ്ടക്ക്​ മുന്നിലുണ്ട്​. സിറ്റിയും അമേസും ജാസുമൊക്കെ ഇന്ത്യയിൽ ജനപ്രിയമായത്​ ഡീസൽ എൻജി​​െൻറ വരവോടെയായിരുന്നു. നിലവിൽ നാല്​ തലമുറകൾ പിന്നിട്ട്​ അഞ്ചാമത്തേതിൽ എത്തിയിരിക്കുകയാണ്​ സി.ആർ.വി. ആസിയാൻ രാജ്യങ്ങളിൽ അഞ്ചാം തലമുറ വാഹനമാണ്​ പുറത്തിറക്കുന്നത്​. ഇന്ത്യയിൽ അടുത്തവർഷത്തോടെയേ ഇവ എത്തുകയുള്ളൂ.

 നിലവിൽ സി.ആർ.വിക്ക്​ അഞ്ച്​, ഏഴ്​ എന്നിങ്ങനെ രണ്ടുതരം സീറ്റുകളുള്ള വാഹനങ്ങൾ ലഭ്യമാണ്​. ഏഴ്​ സീറ്റുകളുള്ള വാഹനമായിരിക്കും ഇന്ത്യയിലെത്തുക എന്നാണ്​ കമ്പനിവൃത്തങ്ങൾ സൂചിപ്പിക്കുന്നത്​. പെട്രോൾ എൻജിൻ നിലവിലേത്​ തന്നെയായിരിക്കും. 2.4 ലിറ്റർ എൻജിൻ 190 ബി.എച്ച്​.പി കരുത്ത്​ ഉൽപാദിപ്പിക്കും. ഡീസലിൽ 1.6 ലിറ്റർ ​െഎ.ഡി.ടെക്​ എൻജിൻ വരും. 158 ബി.എച്ച്​.പി കരുത്തും 4000 ആർ.പി.എമ്മിൽ 350 എൻ.എം ടോർക്കും ഇൗ എൻജിൻ ഉൽപാദിപ്പിക്കും. 

ഇതിലേക്ക്​ പുതുപുത്തൻ ഇസഡ്​.എഫ്​ ഒമ്പത്​ സ്​പീഡ്​ ഒാ​േട്ടാമാറ്റിക്​ ഗിയർബോക്​സായിരിക്കും കൂട്ടിച്ചേർക്കുക. പ്രാദേശികമായി കൂട്ടിയോജിപ്പിക്കുന്നതിനാൽ വിലയിൽ കാര്യമായ മാറ്റമുണ്ടാകില്ലെന്നാണ്​ സൂചന. ഫോർവീൽ ഡ്രൈവ്​ വാഹനങ്ങളും ഇതോടൊപ്പമുണ്ടാകും. പുതിയ സി.ആർ.വിക്ക്​ വീൽ ബേസിൽ 41 എം.എം വർധനവുണ്ടാകും. ഏഴ്​ ഇഞ്ച്​ ഇൻഫോടൈൻമ​െൻറ്​ സിസ്​റ്റം, റിമോട്ട്​ എൻജിൻ സ്​റ്റാർട്ട്​, ഇരട്ട മണ്ഡലങ്ങളാക്കി തിരിച്ച എ.സി, ചൂടാക്കാവുന്ന വശങ്ങളിലെ കണ്ണാടികൾ, എട്ട്​ തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്​, ഇലക്​ട്രിക്​ പാർക്കിങ്ങ്​ ബ്രേക്ക്​ തുടങ്ങിയ ആധുനിക സംവിധാനങ്ങളും സി.ആർ.വിയെ ആകർഷകമാക്കുന്നു. സുഖയാത്രയോ​െടാപ്പം മികച്ച ഇന്ധനക്ഷമതയും ഹോണ്ടയുടെ വിശ്വാസ്യതയും കൂടിച്ചേരു​േമ്പാൾ 20നും 25ലക്ഷത്തിനും ഇടയിൽ ലഭിക്കാവുന്ന മികച്ച വാഹനമായി സി.ആർ.വി മാറും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hondaCRV
News Summary - honda crv
Next Story