Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightജീവകാരുണ്യ...

ജീവകാരുണ്യ പ്രവർത്തനത്തിനായി കാർ ലേലം ചെയ്​ത്​ മക്​ലാരൻ

text_fields
bookmark_border
maclaran
cancel

സൂപ്പർ കാർ സെന്നയുടെ അവസാന മോഡൽ കാരുണ്യ പ്രവർത്തനങ്ങൾക്കായി ലേലം ചെയ്​ത് ബ്രീട്ടിഷ്​ സ്​പോർട്​സ്​ കാർ നിർമാതാക്കളായ​ മക്​ലാരൻ. ലേലത്തിൽ 15.20 കോടിക്കാണ്​ കാർ വിറ്റുപോയത്​. സന്നദ്ധ സംഘടനയായ അയ്​ടോൺ സെന്ന ഇൻസ്​റ്റിട്യൂട്ടിനാണ്​​ ലേലത്തിലുടെ ലഭിച്ച തുക മക്​ലാരൻ കൈമാറുക.

500 സെന്ന കാറുകളാണ്​ മക്​ലാരൻ നിർമിച്ചത്​. ഇതിൽ 499 എണ്ണവും വിറ്റുപോയിരുന്നു. അവസാനത്തെ മോഡലാണ്​ ലേലത്തിനായി മാറ്റിവെച്ചത്​. ബ്രസീലിലെ തെരുവിൽ ജീവിക്കുന്ന കുട്ടികളുടെ ക്ഷേമത്തിനായി​ പ്രവർത്തിക്കുന്ന സംഘടനയാണ്​ അയ്​ടോൺ സെന്ന ഇൻസ്​റ്റിട്യൂറ്റ്​.

789 ബി.എച്ച്​.പി കരുത്ത്​ നൽകുന്ന വി.8 ടർബോ എൻജിനാണ്​ സെന്നക്ക്​ കരുത്ത്​ പകരുക. നിലവിൽ 5.70 കോടിക്കാണ്​ സെന്ന ആഗോളവിപണിയിൽ ലഭ്യമാകുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:charityautomobilemalayalam newsMcLarenSenna
News Summary - The final McLaren Senna raised Rs15.20 crore for Ayrton’s charity-Hotwheels
Next Story