Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightസൂപ്പർ മൈലേജുമായി...

സൂപ്പർ മൈലേജുമായി ഹൈബ്രിഡ്​ സ്വിഫ്​റ്റ്​ ഇന്ത്യയിലെത്തും

text_fields
bookmark_border
2017-maruti-suzuki-swift
cancel

ഇന്ത്യയിലെ കാർപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ്​ മാരുതി സ്വിഫ്​റ്റി​​െൻറ പരിഷ്​കരിച്ച പതിപ്പ്​. ജപ്പാൻ വിപണിയിൽ കാർ നേരത്തെ പുറത്തിറങ്ങിയിരുന്നുവെങ്കിലും ഇന്ത്യയിലേ സ്വിഫ്​റ്റി​​െൻറ വരവിനെ കുറിച്ച്​​ കൃത്യമായ വിവരങ്ങൾ ഉണ്ടായിരുന്നില്ല. പിന്നീട്​ 2018ൽ സ്വിഫ്​റ്റ്​ ഇന്ത്യൻ വിപണിയിലെത്തുമെന്ന്​ വാർത്തകൾ വന്നു. അപ്പോഴും ജപ്പാനിൽ അവതരിപ്പിച്ച ഹൈബ്രിഡ്​ സ്വിഫ്​റ്റിനെ  മാരുതി ഇന്ത്യയിലെത്തിക്കില്ലൊന്നായിരുന്നു റിപ്പോർട്ടുകൾ. 

 എന്നാൽ വാഹനപ്രേമികൾക്ക്​ സ​ന്തോഷം പകർന്ന്​ സ്വിഫ്​റ്റി​​​െൻറ ഹൈബ്രിഡ്​ വകഭേദം ഇന്ത്യയിൽ ടെസ്​റ്റ്​ ഡ്രൈവ്​ ചെയ്യുന്നതി​​െൻറ ചിത്രങ്ങളാണ്​ ഇപ്പോൾ പുറത്ത്​ വന്നിരിക്കുന്നത്​. 2018ൽ ഡൽഹിയിൽ നടക്കുന്ന ഒാ​േട്ടാ എക്​സ്​പോയിൽ സ്വിഫ്​റ്റി​​െൻറ ഹൈബ്രിഡ്​ പതിപ്പ്​ മാരുതി ഒൗദ്യോഗികമായി പുറത്തിറക്കുമെന്നാണ്​ വാർത്തകൾ.

സ്വിഫ്​റ്റ്​ ഹൈബ്രിഡി​​െൻറ രണ്ട്​ പതിപ്പുകളാണ്​ മാരുതി ജപ്പാനിൽ അവതരിപ്പിച്ചത്​. സ്വിഫ്​റ്റ്​ ഹൈബ്രിഡ്​ എസ്​.ജി, എസ്​.എൽ എന്നിവയായിരുന്നു കാറി​​െൻറ പതിപ്പുകൾ. 91hp 1.2 ലിറ്റർ പെട്രോൾ മോ​േട്ടാറും 10kW ഇലക്​ട്രിക്​ മോ​േട്ടാറുമാണ്​ കാറിലുണ്ടാകുക. അഞ്ച്​ സ്​പീഡ്​ ഒാ​േട്ടാമാറ്റിക്കാണ്​ ട്രാൻസ്​മിഷൻ. രണ്ട്​ വ്യത്യസ്​ത മോഡുകളിൽ കാർ ഡ്രൈവ്​ ചെയ്യാൻ സാധിക്കും.

സ്വിഫ്​റ്റ്​ ഹൈബ്രിഡ്​ എസ്​.എൽ പതിപ്പിൽ പാഡിൽ ഷിഫ്​റ്റ്​, ഡ്യുവൽ സെൻസർ ബ്രേക്ക്​ സപ്പോർട്ട്​ തുടങ്ങി ആധുനിക സുരക്ഷ സംവിധാനങ്ങൾ മാരുതി ഉൾപ്പെടുത്തിയിട്ടുണ്ട്​.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobileswiftmalayalam newsMaruthi suzukiHybrid
News Summary - 2018 Maruti Suzuki Swift Hybrid Arrives in India, Delivers 32 km/l–Hotwheels
Next Story