ഒറ്റച്ചാർജിൽ 100 കിലോ മീറ്റർ; ഇലക്ട്രിക് സ്കൂട്ടറുമായി വെസ്പ
text_fieldsമിലാൻ: ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ വെസ്പ പുതിയ ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കി. മിലാൻ നടക്കുന്ന മോേട്ടാർ സൈക്കിൾ ഷോയിലാണ് വെസ്പ പുതിയ മോഡൽ അവതരിപ്പിച്ചത്. ഇലക്ട്രിക എന്നാണ് പുതിയ സ്കൂട്ടറിെൻറ പേര്. സിംഗിൾ ചാർജിൽ 100 കിലോ മീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്നതാണ് വാഹനം. നാല് മണിക്കൂർ സമയം കൊണ്ട് ഫുൾചാർജ് ആകും.
പൂർണമായും നഗര യാത്രികരെ ലക്ഷ്യംവെച്ചാണ് വാഹനത്തെ വെസ്പ അണിയിച്ചൊരിക്കിയിരിക്കുന്നത്. പരമാവധി 5.7 ബി.എച്ച.പി കരുത്ത് ഇലക്ട്രികയിൽ നിന്ന് പ്രതീക്ഷിക്കാം. കൂടുതൽ കരുത്തു ലഭിക്കുന്ന സ്കൂട്ടറിെൻറ എക്സ് വകഭേദവും വെസ്പ പുറത്തിറക്കും. ഭാരം കുറഞ്ഞ ലിഥിയം അയേൺ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 50,000 മുതൽ 70,000 കിലോ മീറ്റർ വരെ ആയുസ് നൽകുന്നതാണ് ബാറ്ററി. ഇക്കോ, പവർ എന്നിങ്ങനെ രണ്ട് ഡ്രൈവ് മോഡുകൾ ഉണ്ടാവും. പരാമവധി വേഗത മണിക്കൂറിൽ 30 കിലോ മീറ്റർ.
4.3 ഇഞ്ച് ടി.എഫ്.ടി ഡിസ്പ്ലേയും സ്കൂട്ടറിലുണ്ടാവും. സ്കൂട്ടറിനെ സംബന്ധിക്കുന്ന അത്യാവശ്യ വിവരങ്ങൾ, ഫോണിൽ വരുന്ന കോളുകൾ, മെസേജുകൾ എന്നിവ ഡിസ്പ്ലേയിൽ തെളിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.