Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഇനി പ്രെടോൾ വില...

ഇനി പ്രെടോൾ വില കൂടുന്നത്​ കണ്ട്​ വെറുതേ ബി.പി കൂ​േട്ടണ്ട

text_fields
bookmark_border
ഇനി പ്രെടോൾ വില കൂടുന്നത്​ കണ്ട്​ വെറുതേ ബി.പി കൂ​േട്ടണ്ട
cancel

ഇലക്​ട്രിക്​ വാഹനയുഗത്തിലക്ക്​ അതിവേഗം കുതിക്കുകയാണ്​ ഇന്ത്യൻ വാഹനലോകം. 2023ന്​ മുമ്പ്​ പൂർണമായും ഇലക്​ട്രിക്​ യുഗത്തിലേക്ക്​ ചുവടുവെക്കാനാണ്​ കമ്പനികൾ ലക്ഷ്യമിടുന്നത്​. ഇതിനായി നിരവധി മോഡലുകളാണ്​ വാഹനനിർമാതാക്കൾ അവതരിപ്പിച്ചത്​. ഇൗ നിരയിലേക്കാണ്​ ഒഖിനാവ പ്രെയ്​സ്​ എന്ന സ്​കൂട്ടറും എത്തുന്നത്​. 

ഫുൾചാർജിൽ 200 കിലോ മീറ്റർ വരെ പുതിയ സ്​കൂട്ടറിൽ നിന്ന്​ ലഭിക്കുമെന്നാണ്​ കമ്പനിയുടെ അവകാശവാദം. 59,899 രൂപക്കാവും ഒഖിനാവ ഇന്ത്യയിൽ ലഭ്യമാവുക.

രൂപഭാവങ്ങളിൽ പെട്രോൾ സ്​കൂട്ടറുകളുമായിട്ടാണ്​​ ഒഖിനാവക്ക്​ സാമ്യം. എൽ.ഇ.ഡി ഹെഡ്​ലൈറ്റ്​ ഡേ ടൈം റണ്ണിങ്​ ലൈറ്റുമാണ്​ സ്​കൂട്ടറിൽ പെ​െട്ടന്ന്​ ശ്രദ്ധയാകർഷിക്കുക. ഹോണ്ട ഡിയോയുമായി ചെറുതല്ലാത്ത സാമ്യമുണ്ട്​ മുൻവശത്തിന്​ . 1000 വാട്ടി​​െൻറ ഇലക്​ട്രിക്​ മോ​േട്ടാറാണ്​ സ്​കൂട്ടറിന്​ കരുത്ത്​ പകരുക. എൻജിൻ പരാമവധി 3.35 ബി.എച്ച്​.പി കരുത്ത്​ നൽകും. 75 കിലോ മീറ്ററാണ്​ പരാമവധി വേഗം. 

12 ഇഞ്ച്​ ടയറിൽ മുന്നിലും പിന്നിലും ഡിസ്​ക്​ ബ്രേക്കുകൾ നൽകിയിരിക്കുന്നു. അധിക സുരക്ഷക്കായി ഇ-എ.ബി.എസും ഉണ്ട്​. യാത്രസുഖത്തിനായി ടെലിസ്​കോപ്പിക്​ ഫോർക്ക്​ സസ്​പെൻഷൻ മുൻവശത്തിൽ ഡബിൾ ഷോക്ക്​ സസ്​പെൻഷൻ പിന്നിലും നൽകിയിരിക്കുന്നു.

രണ്ട്​ ബാറ്ററി ഒാപ്​ഷനുകളിൽ വാഹനം ലഭ്യമാകും. ആറ്​ മുതൽ എട്ട്​ മണിക്കൂറിനുള്ള ചാർജാവുന്ന വി.ആർ.എൽ.എ ബാറ്ററിയും രണ്ട്​ മണിക്കൂറിൽ ചാർജാവുന്ന ലിഥിയം-അയേൺ ബാറ്റയും സ്​കൂട്ടറിനുണ്ട്​. സൈഡ്​ സ്​റ്റാൻഡ്​ സെൻസർ, കീലെസ്സ്​ എൻട്രി, ഫൈൻറ്​ മൈ സ്​കൂട്ടർ തുടങ്ങിയ സുരക്ഷ സംവിധാനങ്ങളും സ്​കൂട്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. 19.5 ലിറ്ററാണ്​ സീറ്റിനടിയിലെ സ്​റ്റോറേജ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilemalayalam newsElectric ScooterOkinawa PraiseE-Scooter
News Summary - Okinawa launches electric scooter in India at Rs 59,889-Hotwheels
Next Story