മുഖം മിനുക്കി സ്കോർപ്പിയോ 14നെത്തും
text_fieldsഇന്ത്യൻ വിപണിയുടെ എസ്.യു.വി പ്രണയം തുടങ്ങുന്നത് സ്കോർപിയോയിൽ നിന്നാണ്. ഇൗ പ്രണയം തിരിച്ചറിഞ്ഞ് പിന്നീട് കൂടുതൽ വാഹന നിർമാതാക്കൾ എസ്.യു.വികളുമായി കളംവാണതോടെ മഹീന്ദ്രയുടെ കരുത്തന് കാലിടറി. എങ്കിലും പെെട്ടന്ന് തോറ്റുകൊടുക്കാൻ തയാറല്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സ്കോർപിയോ. നിരവധി മാറ്റങ്ങളുമായി ഇന്ത്യൻ വിപണിയിൽ രണ്ടാം വരവിന് ഒരുങ്ങുകയാണ് സ്കോർപിയോ. നവംബർ 14ന് സ്കോർപിയോയുടെ പുതിയ പതിപ്പിനെ മഹീന്ദ്ര വിപണിയിലെത്തിക്കും.
പുതിയ സ്കോർപിയോയുടെ മാറ്റങ്ങൾ ഗ്രില്ലിൽ നിന്ന് തുടങ്ങുന്നു. പുതിയ സെവൻ സ്ലേറ്റ് ഫ്രണ്ട് ഗ്രില്ല് ജിപ്പിനെ അനുസ്മരിപ്പിക്കും. ബംബറും ചെറുതായൊന്ന് മാറ്റിയിട്ടുണ്ട്. പുതിയ ഡിസൈനിലുള്ള 5 സ്പോക്ക് അലോയ് വീലാണ് കാറിന് നൽകിയിരിക്കുന്നത്. ഇൻറഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകൾ, പുതിയ ടെയിൽഗേറ്റ് എന്നിവയാണ് വാഹനത്തിെൻറ മറ്റ് പ്രധാന പ്രത്യേകതകൾ. അകത്തളത്ത് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റത്തിലും മാറ്റങ്ങൾ പ്രതീക്ഷിക്കാം. ആൻഡ്രോയിഡ് ഒാേട്ടാ ഉൾപ്പടെയുള്ള കണക്ടിവിറ്റി സംവിധാനങ്ങളും ഇൻഫോടെയിൻമെൻറ് സിസ്റ്റത്തിനൊപ്പം പ്രതീക്ഷിക്കാം.
സ്കോർപിയോയുടെ ഹൃദയത്തിൽ മാറ്റമുണ്ടാവാനിടയില്ലെന്നാണ് സൂചനകൾ. 2.2 ലിറ്റർ ഹവാക് ഡീസൽ എൻജിനാവും സ്കോർപിയോക്ക് കരുത്ത് പകരുക. 20 ബി.എച്ച്.പി അധിക കരുത്ത് എൻജിനിൽ നിന്ന് പ്രതീക്ഷിക്കാം. 140 ബി.ജെ.പിയാകും ആകെ കരുത്ത്. ഒാേട്ടാമാറ്റിക്, മാനുവൽ ട്രാൻസ്മിഷനുകളിൽ സ്കോർപിയോ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. എന്നാൽ വില സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.