Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightMental Healthchevron_rightഉത്​കണ്​ഠ കുറക്കാൻ ചില...

ഉത്​കണ്​ഠ കുറക്കാൻ ചില വഴികൾ

text_fields
bookmark_border
ഉത്​കണ്​ഠ കുറക്കാൻ ചില വഴികൾ
cancel

ഉത്​കണ്​ഠ സാധാരണ ജീവിതത്തി​​െൻറ ഭാഗമാണ്​. തിരക്കുപിടിച്ച ജീവിതത്തി​​െൻറ പാർശ്വഫലമാണിതെന്നും പറയാം. എല്ലാവർക്കും ഉണ്ടാകുന്ന പ്രശ്​നമാണ്​ അമിത ഉത്​കണ്​ഠ . എന്നാൽ ചിലപ്പോൾ ചിലരിൽ ഇതൊരു രോഗമായി ഭവിക്കുന്നു. 

എല്ലാ തരത്തിലുള്ള ഉത്​കണ്​ഠകളും ഭയപ്പെടേണ്ടതല്ല. അത്​ പലപ്പോഴും അപകടങ്ങളെ കുറിച്ച്​ നിങ്ങളെ ബോധവാൻമാരാക്കുന്നു, എന്തും നേരിടാൻ തയാറായി നിൽക്കാൻ​ നിങ്ങളെ പ്രേരിപ്പിക്കുന്നു. അപകടങ്ങൾ മുൻകൂട്ടി കാണാനും ഉത്​കണ്​ഠ നിങ്ങളെ സഹായിക്കും. എന്നാൽ ദിവസവമുള്ള ജീവിതത്തിൽ ഇതൊരു പ്രശ്​നമാകു​േമ്പാൾ അതിനെ ത​ടയേണ്ടത്​ ആവശ്യമായി വരുന്നു. അനാവശ്യമായി വളരുന്ന ഉത്​കണ്​ഠ ജീവിത ഗുണനിലവാരത്തെ ബാധിക്കും. ഇത്തരം ഉത്​കണ്​ഠയെ പ്രതിരോധിക്കാൻ എന്തെല്ലാം ചെയ്യാമെന്ന്​ നോക്കാം. 

വ്യായാമം 
നിത്യേന കൃത്യമായി വ്യായാമം ചെയ്യുന്നത്​ ശാരീരിക മാനസിക ആരോഗ്യത്തിന്​ നല്ലതാണ്​. വ്യായാമം ദിവസത്തെ സജീവമാക്കും. ദിവസവുമുള്ള വ്യായാമം ചിലരിൽ മരുന്നുപോലെ ഉത്​കണ്​ഠ​െയ കുറക്കും. വ്യയാമം കഴിഞ്ഞ്​ മണിക്കൂറുകൾക്ക്​ ശേഷവും സജീവമായി നിലനിൽക്കാൻ നിങ്ങൾക്ക്​ സാധിക്കും. 

മദ്യപിക്കരുത്​
മദ്യം ഒരു മയക്കു മരുന്നാണ്​. അത്​ ആദ്യം നിങ്ങളെ ശാന്തരാക്കു​മെങ്കിലും ലഹരി കഴിഞ്ഞാൽ ഉത്​കണ്​ഠയും മറ്റുപ്രശ്​നങ്ങളും അതിശക്​തമായി തിരിച്ചടിക്കും. മദ്യ ലഹരി സ്​ഥിരം മദ്യപാനിയാക്കി മാറ്റുകയും ചെയ്യും. 

പുകവലി ഉപേക്ഷിക്കുക
എന്ത്​ ടെൻഷൻ വന്നാലും ഇടക്കിടെ പുകവലിച്ചു കൂട്ടുന്നവർ ഉണ്ട്​. മദ്യപിക്കുന്നതു പോലെ തന്നെ പുക വലിയും സമയം കൂടും തോറും നിങ്ങളുടെ അവസ്​ഥയെ മോശമാക്കി തീർക്കുകയാണ്​. എത്രനേരത്തെ പുകവലി ശീലം തുടങ്ങുന്നുവോ അത്രയും നേരത്തെ ഉത്​കണ്​ഠാ രോഗങ്ങൾ നിങ്ങളെ ബാധിക്കുന്നതിന്​ ഇടയാക്കുമെന്ന്​ പഠനങ്ങൾ പറയുന്നു. 

കഫീൻ സൃഷ്​ടിക്കുന്ന ചതിക്കുഴികൾ
ശക്​തമായ ഉത്​കണ്​ഠ അനുഭവിക്കുന്നവരാണെങ്കിൽ ഒരിക്കലും കഫീൻ ഉപയോഗിക്കരുത്​. കഫീൻ നിങ്ങളിൽ പരിഭ്രമം വർദ്ധിപ്പിക്കും. കഫീനി​​െൻറ ഉപയോഗം ഉത്​കണ്​ഠാ രോഗങ്ങൾ വർധിപ്പിക്കുമെന്നും പഠനങ്ങൾ പറയുന്നു.

ഉറങ്ങുക
ഉറക്കമില്ലായ്​മ ഉത്​കണ്​ഠയുടെ സാധാരണ ലക്ഷണമാണ്​. നന്നായി ഉറങ്ങാൻ സാധിച്ചാൽ പ്രശ്​നങ്ങൾക്ക്​ ഒരു പരിധി വരെ സമാധാനം കണ്ടെത്താൻ സാധിക്കും. 

  • ക്ഷീണിക്കു​േമ്പാൾ ഉറങ്ങുക
  • കിടക്കയിൽ കിടന്ന്​ വായിക്കുകയോ ടിവി കാണുകയോ ചെയ്യരുത്​.
  • കിടക്കയിൽ ഫോൺ, ടാബ്​ലെററ്​. കമ്പ്യൂട്ടർ എന്നിവ ഉപയോഗിക്കരുത്​
  • ഉറക്കം വരുന്നില്ലെങ്കിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാതിരിക്കുക. ഉറക്കം വരുന്നതുവരെ അടുത്ത റൂമിൽ പോയി ഇരിക്കാം
  • കഫീൻ, കട്ടിയുള്ള ഭക്ഷണങ്ങൾ, നിക്കോട്ടിൻ എന്നിവ കിടക്കുന്നതിന്​ തൊട്ടുമുമ്പ്​ ഉപയോഗിക്കാതിരിക്കുക
  • മുറി ഇരുണ്ടതും തണുത്തതുമായി സൂക്ഷിക്കുക
  • ഉറങ്ങുന്നതിന്​ മുമ്പ്​ നിങ്ങളുടെ പ്രശ്​നങ്ങൾ ഡയറിയിൽ എഴുതുക
  • എല്ലാ രാത്രിയും ഒരേ സമയം തന്നെ കിടക്കുക

ധ്യാനിക്കുക
പ്രശ്​നക്കാരായ ചിന്തകളെ മനസിൽ നിന്ന്​ ഒഴിവാക്കുന്നതിനുള്ള ഏറ്റവും നല്ല വഴിയാണ്​ ധ്യാനം. ദിവസവും 30 മിനുട്ട്​ ധ്യാനത്തിലിരിക്കുന്നത്​ ഉത്​കണ്​ഠ കുറക്കുന്നതിനും വിഷാദത്തിൽ നിന്ന്​ കരകയറുന്നതിനും സഹായിക്കും.

ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക
രക്​തത്തിലെ പഞ്ചസാരയുടെ അളവ്​കുറയുക, നിർജ്ജലീകരണം, ​കൃത്രിമ നിറം–മണം തുടങ്ങിയവ ആളുകളുടെ മനോഭാവത്തിൽ വ്യതിയാനമുണ്ടാക്കും. ഭക്ഷണശേഷം നിങ്ങൾക്ക്​ ഉത്​കണ്​ഠയും മറ്റ്​അസ്വസ്​ഥതകളുംവർധിക്കുന്നുണ്ടെങ്കിൽ  ഭക്ഷണശീലം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ധാരാളം വെള്ളംകുടിക്കുക, കോർബോ​ൈഹഡ്രേറ്റും മറ്റ്​ മൂലകങ്ങളും അടങ്ങിയ ഭക്ഷണം കഴിക്കുക, പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തുക

ശ്വസന വ്യായാമം ശീലിക്കുക
ഉത്​കണ്​ഠാ രോഗങ്ങൾ ഉള്ളവരു​െട ശ്വസനം അതിവേഗമാണ്​ നടക്കുക. അതിവേഗം ശ്വസിക്കുന്നത്​ ഹൃദയമിടിപ്പ്​ വർധിക്കുന്നതിനും ​തലകറക്കത്തിനു ഇടയാക്കും. അതിനാൽ സാവധാനം ആഴത്തിൽ ശ്വസിക്കുന്ന വ്യായാമം ശീലമാക്കുക. ഇത്​ തലകറക്കം പോലുള്ള പ്രശ്​നങ്ങളെ ലഘൂകരിക്കുന്നതിന്​ സഹായിക്കും.


എണ്ണ തേച്ചുകുളി
ഉഴിച്ചിലും എണ്ണതേച്ചുകുളിയും മനസിനും ശരീരത്തിനും ആശ്വാസം നൽകും. 
കർപ്പൂരത്തൈലം പോലുള്ള എണ്ണകൾ തേച്ച്​കുളിക്കുന്നത്​ നല്ല ഉറക്കം പ്രദാനം ചെയ്യും
മാനസികോല്ലാസം വർധിപ്പിക്കും
രക്​തസമ്മർദ്ദം കുറക്കും 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anxiety disorder
News Summary - anxiety disorder
Next Story