Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightപ്രവാസികളിൽ ഹൃദയാഘാത...

പ്രവാസികളിൽ ഹൃദയാഘാത മരണങ്ങൾ വർധിക്കുന്നു 

text_fields
bookmark_border
പ്രവാസികളിൽ ഹൃദയാഘാത മരണങ്ങൾ വർധിക്കുന്നു 
cancel

മനാമ: പ്രവാസി ഇന്ത്യാക്കാരിൽ ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ വർധിക്കുന്നു. മധ്യവയസ്​ക്കരിലും ചെറുപ്പക്കാരിലും  ഇപ്പോൾ ഹൃദയസംബന്​ധമായ അസുഖങ്ങൾ കൂടുതലായിരിക്കുകയാണ്​.  2018 തുടങ്ങിയതിനുശേഷം ഇതുവരെയായി അമ്പതോളം ഇന്ത്യാക്കാരാണ്​ ഹൃദയാഘാതംമൂലം മരിച്ചത്​. ശാരീരിക, മാനസിക പ്രശ്​നങ്ങളും ഹൃദയത്തിന്​ ക്ഷതം ഉണ്ടാക്കുന്നെന്നാണ്​ പഠനങ്ങൾ തെളിയിക്കുന്നത്​. പ്രവാസികളിൽ പലരും തങ്ങളുടെ ജോലി സംബന്​ധമായ പ്രശ്​നങ്ങൾ കാരണം, കൃത്യമായ ദിനചര്യകൾ പാലിക്കാൻ കഴിയാത്തവരാണ്​. കടുത്ത മാനസിക സംഘർഷങ്ങളും അപകടത്തിലേക്ക്​ നയിക്കുന്നു. സാമ്പത്തിക പ്രതിസന്​ധികൾ ,കുടുംബ പ്രശ്​നങ്ങൾ തുടങ്ങിയവയും ഹൃദയാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്​. 

വേണം വ്യായാമം, ഭക്ഷണ ക്രമീകരണം, വൈദ്യപരിശോധനയും
മനാമ: ഹൃദായാരോഗ്യത്തെ സംരംക്ഷിക്കാൻ കൃത്യമായ ദിനചര്യ സഹായിക്കുമെന്നാണ്​ ഡോക്​ടർമാർ പറയുന്നത്​. അസ്വസ്ഥതകൾ ഉണാകു​േമ്പാൾ ​േഡാക്​ടറെ കാണുക. ​നിർദേശാനുസരണങ്ങൾ പാലിച്ച്​ മരുന്ന്​, പരിശോധന എന്നിവ നടത്തുക. ദിവസം 45 മിനിറ്റ്​ വ്യായാമം ചെയ്യുക. കൊഴുപ്പ്​ കലർന്ന ഭക്ഷണം, പുകവലി എന്നിവ ഒഴിവാക്കുക. 
മാനസിക സമ്മർദങ്ങൾ ഒഴിവാക്കാൻ വിനോദവേളകൾ കണ്ടെത്തുക. രാത്രി ഭക്ഷണം നേരത്തെയാക്കണമെന്നും ഡോക്​ടർമാർ പറയുന്നു.

ഹൃദയപേശികളിലേക്കു രക്തം എത്തിക്കുന്ന കൊറോണറി ധമനികളില്‍ കൊഴുപ്പടിയു​േമ്പാഴാണ്​ പ്രധാനമായും ഹൃദയത്തിൽ തടസം ഉണ്ടാകുക. ഇൗ പേശികളിൽ രക്തം കട്ടിപിടിച്ച് തടസമുണ്ടാകാറുമുണ്ട്​. ഇത്തരം സന്ദർഭങ്ങളിൽ ആവശ്യത്തിന്​ രക്തവും പ്രാണവായുവും കിട്ടാത്ത സാഹചര്യമുണ്ടാകുന്നു. ഇതോടെ ഹൃദയപേശികളുടെ പ്രവര്‍ത്തനത്തി​​​​െൻറ താളം തെറ്റുകയോ പേശികൾ പ്രവർത്തിക്കാതിരിക്കുകയോ ചെയ്യു​േമ്പാഴാണ്​ ഹൃദയാഘാതം ഉണ്ടാകുക. പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, പുകവലി എന്നിവയും രോഗത്തി​​​​െൻറ ആധിക്ക്യം കൂട്ടുന്നുണ്ട്​. യഥാക്രമമമ​ുള്ള പരിശോധനകളും ചികിത്​സയും ലഭിക്കാതെ വരു​േമ്പാഴാണ്​ ഹൃദയാഘാതം സംഭവിക്കുന്നത്​.

ഹൃദയ​ാരോഗ്യത്തെ കുറിച്ച്​ കൃത്യമായ അവബോധവും ഭക്ഷണ,വ്യായാമം, ഉറക്കം എന്നിവയിലുള്ള അടുക്കുംചിട്ടയും ആയുസ്​ വർധിപ്പിക്കാനുള്ള പ്രധാനമാർഗമാണെന്ന്​ ഡോക്​ടർമാർ പറയുന്നു. സ്വയം ചികിത്​സ പ്രവാസികളുടെ ഇടയിൽ വ്യാപകമാണ്​. ശാരീരിക പ്രശ്​നങ്ങൾ ഉണ്ടാകു​േമ്പാൾ വേദന സംഹാരികളെ ആശ്രയിക്കലും നന്നല്ല. നെഞ്ച്​ വേദനപോലുള്ള പ്രശ്​നങ്ങൾ ഉണ്ടാകു​േമ്പാൾപ്പോലും പലരും കാര്യമാക്കാറില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudipravasigulf newsmalayalam news
News Summary - pravasi-saudi-gulf news
Next Story