Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightകുഞ്ഞുങ്ങളിലെ ആസ്​ത്​മ...

കുഞ്ഞുങ്ങളിലെ ആസ്​ത്​മ തടയാൻ മുട്ടയും നിലക്കടലയും

text_fields
bookmark_border
കുഞ്ഞുങ്ങളിലെ ആസ്​ത്​മ തടയാൻ മുട്ടയും നിലക്കടലയും
cancel

കൊച്ചുകുഞ്ഞുങ്ങൾക്ക്​ പാലും മുട്ടയുമൊന്നും നൽകാത്ത മാതാപിതാക്കളുടെ ശ്രദ്ധക്ക്​ ഒരു വയസിനുള്ളിൽ ത​െന്ന കുഞ്ഞുങ്ങൾക്ക് പാലുത്​പന്നങ്ങൾ, മുട്ട, നിലക്കടല എന്നിവ നൽകുന്നത്​ ശ്വാസംമുട്ടൽ, ആസ്​ത്​മ, കരപ്പൻ തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത കുറക്കുമെന്ന്​ പഠനങ്ങൾ തെളിയിക്കുന്നു. 

അലർജി സാധ്യതയുള്ള ഭക്ഷണ പദാർഥങ്ങൾ കുട്ടികൾക്ക്​ നൽകാൻ ​െവെകുന്നത്​ പിന്നീട്​ ആ ഭക്ഷണപദാർഥത്തോടുള്ള അലർജിക്കിടയാക്കുമെന്നും കനേഡിയൻ ഗവേഷകർ നടത്തിയ പഠനം തെളിയിക്കുന്നു. പാൽ, മുട്ട, നിലക്കടല പോലെ അലർജി സാധ്യതയുള്ള ഭക്ഷണ പദാർഥങ്ങൾ ഒരു വയസിനുള്ളിൽ തന്നെ ശീലിപ്പിക്കുന്നതാണ്​ നല്ലത്​. 

കുട്ടിക്കാലത്ത്​ ഉണ്ടാകുന്ന ശ്വാസം മുട്ടൽ, ആസ്​ത്​മ, കരപ്പൻ എന്നിവ കുഞ്ഞായിരിക്കു​േമ്പാൾ ഭക്ഷണപദാർഥത്തോട് ഉണ്ടായ അലർജിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന്​ ഒാൺടാരിയോ എംസിമാസ്​റ്റർ സർവകലാശാലയിലെ ഡോ.  മാൽകം സീർസ്​ പറഞ്ഞു. 

2100 കുട്ടികളിൽ നടത്തിയ സ​ർവേയുടെതാണ്​ ഫലം. ഒരു വയസിനുള്ളിൽ പാലുത്​പന്നങ്ങൾ കഴിക്കാത്ത കുട്ടികളിൽ പാലുത്​പന്നങ്ങളോട്​ അലർജിയുണ്ടാകാനുള്ള സാധ്യത മറ്റുള്ളവരേക്കാൾ നാലു മടങ്ങ്​ കൂടുതലാണെന്ന്​ ക​െണ്ടത്തി. അതുപേലെ, മുട്ടയും നിലക്കടലയും കഴിക്കാത്ത കുഞ്ഞുങ്ങൾക്ക്​ ഇവ അലർജിയുണ്ടാക്കുന്നതിനുള്ള സാധ്യത  കഴിക്കുന്നവരേക്കൾ രണ്ടിരട്ടിയാണെനും പഠനം ​െതളിയിക്കുന്നു. മുട്ട ​േനരത്തെ തന്നെ ​െകാടുത്തു തുടങ്ങുന്നത്​ പിന്നീട്​ വിവിധ ഭക്ഷണ പദാർഥങ്ങളോട്​ അലർജിയുണ്ടാകാനുള്ള സാധ്യത കുറക്കുന്നു. 

അലർജിക്ക്​ സാധ്യതയുള്ള ഭക്ഷണ പദാർഥങ്ങൾ ഒഴിവാക്കുക എന്ന്​ ചിന്തിക്കുന്നതിനു പകരം കുഞ്ഞുങ്ങൾക്ക്​ അവ നേരത്തെ തന്നെ കൊടുത്തു തുടങ്ങുക എന്ന രീതിയലേക്ക്​ കാര്യങ്ങൾ നയിക്കാൻ ഉതകുന്ന കണ്ടെത്തലാണ്​ ഇത്​. പീഡിയാട്രിക്​ അലർജി ആൻഡ്​ ഇമ്മ്യൂണോളജി എന്ന ജേണലിലാണ്​ പഠനഫലം പ്രസിദ്ധീകരിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asthmaParentsnewbornscows milkeggspeanutswheezeeczema
News Summary - Introduce egg, peanut early to newborns to prevent asthma
Next Story