Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_right‘സിക’യെ...

‘സിക’യെ പ്രതിരോധിക്കാൻ c10

text_fields
bookmark_border
‘സിക’യെ പ്രതിരോധിക്കാൻ c10
cancel

ന്യൂയോർക്ക്:  ഡെങ്കു വൈറസിനെതിരെ മനുഷ്യരിൽ പ്രവർത്തിക്കുന്ന ആൻറിബോഡി (പ്രതിദ്രവ്യം) ‘സിക’ ബാധിക്കുന്നത്​ തടയുമെന്ന്​ പുതിയ കണ്ടെത്തൽ. നേരത്തെ c10 എന്ന ആൻറിബോഡി​ സിക വൈറസിനെ പ്രതിരോധിക്കാൻ ഏറ്റവും ശക്​തമാണെന്ന്​ കണ്ടെത്തിയിരുന്നു. കോശങ്ങളിൽ സിക ​വൈറസ്​ ബാധിക്കുന്നതിനെയാണ്​ c10  തടയുന്നത്​. ഇതോടെ സിക വൈറസിനെതി​െ​ര ഫലപ്രദമായ ചികിത്​സ കണ്ടെത്തുന്നതിന്​​ ഒരു പടികൂടി അടു​െത്തത്തിരിക്കുകയാണ്​ ഗവേഷകർ.

നേചർ കമ്മ്യൂണിക്കേഷൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠന ഫലത്തിൽ എങ്ങനെയാണ്​ c10 സിക ബാധയെ തടയുന്നതെന്ന്​ വിവരിക്കുന്നു. രോഗാണുവിനെ ഘടനാപരമായി നിർവ്വീര്യമാക്കുന്നതിനെകുറിച്ചുള്ള പഠനത്തിലൂടെയാണ്​​ ഇൗ ആൻറിബോഡി രോഗബാധയെ തടയുമെന്ന നിഗമനത്തിലെത്തിയതെന്ന്​ ​േനാർത്ത്​ കേരോലിന സർവകലാശാല പ്രഫസർ റാൽഫ്​ ബാറിക്​ പറഞ്ഞു.

സിക വൈറസ്​ ബാധിക്കു​േമ്പാൾ രണ്ട്​ പ്രവർത്തനങ്ങളാണ്​ നടക്കുന്നത്​. വൈറസ്​ പാർട്ടിക്കിൾ ചുരുങ്ങുന്നതും സെല്ലുകളുമായി കൂടിച്ചേരുന്നതുമാണ്​ ഇവ. അതായത്​, വൈറസ്​ ചുരുങ്ങുന്ന സമയത്ത്​ ​കോശങ്ങളിലെ പ്രത്യേക സ്​ഥലം കണ്ടെത്തി ആ ഭാഗത്തേക്ക്​ കൂടിച്ചേരുകയാണ് ​ചെയ്യുക. ഇങ്ങ​െന കൂടിച്ചേരാൻ ൈവെറസിലെ പ്രോട്ടീൻ ഘടകങ്ങൾക്ക്​ ഘടനാപരമായി മാറ്റം സംഭവിക്കണം. അങ്ങനെ മാറ്റം സംഭവിച്ച്​ കോശവുമായി കൂടിച്ചേർന്നാൽ ആ കോശത്തിന്​ വൈറസ് ​ബാധിച്ചു വെന്ന്​ പറയാം.

സിക വൈറസ്​ കോശത്തി​െൻറ പ്രത്യേക അറയിലേക്കാണ്​​ കടക്കുന്നത്​. ഇൗ അറയിൽ ലയിച്ചാൽ മാത്രമേ വൈറസിന്​ കോശത്തിനുള്ളിലേക്ക്​ കടക്കാനാകൂ. എന്നാൽ c10 ആൻറി ബോഡി രോഗാണുവി​െൻറ പ്രധാന പ്രോട്ടീൻ ഘടകത്തെ പൊതിയുകയും പ്രോട്ടീ​െൻറ ഘടനാ മാറ്റത്തെ തടയുകയും ചെയ്യുന്നു. ഇതുമൂലം രോഗാണുവിന് ​അറയുമായി സംയോജിക്കാൻ കഴിയില്ല. അതിനാൽ രോഗാണുവിന്​ കോശത്തിനുള്ളിലേക്ക്​ കടക്കാനാകില്ല.ഇങ്ങനെ കോശത്തെ വൈറസ്​ ബാധയിൽ നിന്നും രക്ഷിക്കുകയാണ്​ c10.

സിക ബാധ ഗർഭസ്​ഥ ശിശുക്കളിൽ പോലും ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന സാഹചര്യത്തിൽ ഇൗ കണ്ടുപിടുത്തം മാരകമായ അസുഖത്തെ തടയുന്നതിന്​ ഫലപ്രദമാകുമെന്ന പ്രതീക്ഷയിലാണ്​ ഗവേഷകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:zikac10denguantibody
News Summary - How Highly Potent Antibody Neutralises Zika Discovered
Next Story