Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightശ്വാസനാളത്തിലെ തടസം...

ശ്വാസനാളത്തിലെ തടസം മാറ്റുന്ന രീതി കണ്ടെത്തിയ ഡോക്​ടർ ഹെംലിച്ച്​ അന്തരിച്ച​ു

text_fields
bookmark_border
ശ്വാസനാളത്തിലെ തടസം മാറ്റുന്ന രീതി കണ്ടെത്തിയ ഡോക്​ടർ ഹെംലിച്ച്​ അന്തരിച്ച​ു
cancel

ന്യൂയോർക്ക്​: ശ്വാസനാളത്തിലെ തടസം മാറ്റുന്ന രീതി കണ്ടെത്തിയ അമേരിക്കൻ ഡോക്​ടർ ഹെൻട്രി ഹെംലിച്ച്​ (96) അന്തരിച്ചു. ശനിയാഴ്​ച പുലർച്ചെയാണ്​ മരണം. ഹൃദയാഘാതമുണ്ടായതിനെ തുടർന്ന്​ കഴിഞ്ഞ തിങ്കളാഴ്​ച അദ്ദേഹത്തെ ആശ​ുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സ്​ഥിതി മോശമായതിനെ തുടർന്ന്​ മരണം സംഭവിക്കുകയായിരുന്നെന്ന്​ കുടുംബാംഗങ്ങൾ വാർത്താ കുറിപ്പിൽ അറിയിച്ചു. ശ്വാസ തടസം  നീക്കുന്ന രീതി (ഹെംലിച്ച്​ മെനോവർ) ഇദ്ദേഹത്തി​െൻറ പേരിലാണ്​ അറിയ പ്പെടുന്നത്​.

ശ്വാസതടസമുള്ളവർക്ക്​ ഉപകരപ്രദമാകുന്ന ഹെംലിച്ച്​ മെനോവർ എന്ന  രീതി 1974 ലാണ്​ അദ്ദേഹം കണ്ടെത്തിയത്​.
ശ്വാസതടസമനുഭവപ്പെടുന്ന വ്യക്​തിയുടെ പിറകിൽ ഒരാൾ നിന്ന്​ ​ൈകകൾ കൊണ്ട്​ രോഗിയുടെ ഉദരത്തിൽ അമർത്തി തടസമുണ്ടാക്കിയ വസ്​തുവിനെ പുറത്തുകളയുന്ന രീതിയാണ്​ ഹെംലിച്ച്​ മെനോവർ​.

ഇൗ രീതി ഉപയോഗിച്ച്​ ക​ഴിഞ്ഞ മെയിൽ അദ്ദേഹം ത​െൻറ ക്ലിനിക്കൽ സ്​ത്രീയെ രക്ഷിച്ചിരുന്നു​. തൊണ്ടയിൽ എല്ലു സഹിതം ഇറച്ചി കുടുങ്ങിപ്പോയ 87കാരിയെയാണ്​ ഇൗ വിദ്യ ഉപയോഗിച്ച്​ അദ്ദേഹം രക്ഷ​െപ്പടുത്തിയത്​.

ഹെംലിച്ച്​ മെനോവർ​ കണ്ടെത്തു​േമ്പാൾ അദ്ദേഹം സിൻസിനാറ്റിയിലെ  ജൂത ആശുപത്രിയിലെ ശസ്​ത്രക്രിയാ വിഭാഗം മേധാവിയായിരുന്നു ഹെൻട്രി ഹെംലിച്ച്​. ശ്വാസകോശത്തിൽ അസാധാരണമാം വിധം വായു നിറയുന്ന അവസ്​ഥയിൽ നിന്നും രക്ഷിക്കാൻ ഉതകുന്ന ഹെംലിച്ച്​ ചെസ്​റ്റ്​ ഡ്രെയിൻ വാൽവും 1962ൽ ഇദ്ദേഹം കണ്ടെത്തിയിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heimlich manoeuvrehenry heimlich
News Summary - Heimlich manoeuvre inventor dies aged 96
Next Story