Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightപ്രമേഹവുമായി വരൂ,...

പ്രമേഹവുമായി വരൂ, രോഗമില്ലാതെ തിരിച്ചുപോകൂ

text_fields
bookmark_border
പ്രമേഹവുമായി വരൂ, രോഗമില്ലാതെ തിരിച്ചുപോകൂ
cancel

പ്ര​മേ​ഹം സം​ബ​ന്ധി​ച്ച കാര്യങ്ങളിലെല്ലാം ഖത്തർ ഡയബറ്റിസ്​ അസോസിയേഷന്​ വ്യത്യസ്​ഥമായ രീതികളാണുള്ളത്​. അസോസിയേഷൻ പറയുന്ന കാര്യങ്ങൾ അപ്പടി അനുസരിച്ചാൽ പ്രമേഹമില്ലാത്ത ശരീരവുമായി നിങ്ങൾക്ക്​ പിന്നീടുള്ള കാലം ജീവിക്കാം. നാ​ട്ടു​ന​ട​പ്പു​ള്ള കാ​ര്യ​ങ്ങ​ളാ​ണ്​ ഇവിടെ ന​ട​ത്തു​ന്ന​തെന്ന്​ ക​രു​തി​യെ​ങ്കി​ൽ തെ​റ്റി. ​രക്​തപരിശോധനയിൽ നിങ്ങൾക്ക്​ പ്രമേഹമുണ്ടെന്ന്​ കരുതൂ. എങ്കിൽ ജീ​വി​ത​രീ​തി​യി​ൽ നി​ങ്ങ​ൾ​ക്ക്​ മാ​റ്റം അ​നി​വാ​ര്യ​മാ​ണ്. വ്യാ​യാ​മ​മാ​ണ്​ ഇ​തി​ൽ പ്ര​ധാ​നം. എ​ന്നാ​ൽ ഏതെങ്കിലും മൈതാനത്ത്​ പോയി ഒാടൂ എന്ന്​ പറഞ്ഞ്​ നിങ്ങളെ അസോസിയേഷൻ കൈവിടുകയല്ല ചെയ്യുന്നത്​. ര​ജി​സ്​​റ്റ​ർ​ ചെ​യ്യു​ന്ന എ​ല്ലാ​വ​ർ​ക്കും അ​ത്യാ​ധു​നി​ക ജിം​നേ​ഷ്യ​ത്തി​ൽ വ്യാ​യാ​മം ചെ​യ്യാം. 
സ്​​ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കും ​െവവ്വേറെ ജിം​നേ​ഷ്യ​ങ്ങ​ളു​ണ്ട്. ഇ​തി​ന്​ ചെ​റി​യൊ​രു തു​ക മാ​സ​ത്തി​ൽ ന​ൽ​ക​ണമെന്ന്​ മാത്രം. 
രാവിലെ 7.30മുതൽ ഉച്ചവരെയും പിന്നീട്​ ​ൈവകുന്നേരം അഞ്ച്​ മുതൽ രാത്രി 8.30വരെയുമാണ്​ ജിംനേഷ്യം. പ്രമേഹസാധ്യതയുള്ള കുടുംബത്തിലുള്ളവർ വർഷത്തിലൊരിക്കലെങ്കിലും രക്തപരിശോധന നടത്തണം. നിത്യേനയുള്ള വ്യായാമം പ്രമേഹത്തെ പമ്പകടത്തും. വ്യായാമത്തിനായി ശരീരത്തിന് അധിക ഊർജം ആവശ്യമായി വരുന്നു. ഇതിനായി ശരീരം രക്തത്തിലെ ഗ്ലൂക്കോസ് ശരിയായി വിനിയോഗിക്കും. വ്യായാമമില്ലാത്ത ശരീരവും ദുർമേദസും പ്രമേഹത്തിലേക്കുള്ള എളുപ്പവഴിയാണെന്ന്​ മറക്കാതിരിക്കുക. 

 

എ​ന്താ​ണ് ഷുഗർ, പ്ര​മേ​ഹം?

ശരീരത്തിൽ പഞ്ചസാരയുടെ അളവ്​ കൂടുകയോ കുറയുകയോ ചെയ്യു​േമ്പാഴാണ്​​ പ്രമേഹം ഉണ്ടാകുക. ഇ​ന്‍സു​ലി​ൻ ഹോ​ര്‍മോ​ണി​​​​െൻറ ഉൽപാ​ദ​ന​ക്കു​റ​വു​കൊ​ണ്ടോ ഇ​ന്‍സു​ലി​​​​െൻറ പ്ര​വ​ര്‍ത്ത​ന​ശേ​ഷി കു​റ​യു​ന്ന​തു​കൊ​ണ്ടോ ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സി​​​​െൻറ അ​ള​വ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന അ​വ​സ്ഥ​യാ​ണ് പ്ര​മേ​ഹം. ന​മ്മു​ടെ ഇ​ന്ന​ത്തെ ജീ​വി​ത​ശൈ​ലി​യി​ല്‍വ​ന്ന മാ​റ്റം ഒ​രു പ​രി​ധി വ​രെ പ്ര​മേ​ഹ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​തി​നാ​ല്‍ ഇ​ത്​ ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളി​ലാ​ണ് ഉ​ള്‍പ്പെ​ടു​ന്ന​ത്. ചി​ട്ട​യാ​യ ജീ​വി​ത​ശൈ​ലി​യി​ലൂ​ടെ പ്ര​മേ​ഹ​ത്തെ ചെ​റു​ക്കാം.

കുട്ടികളെയും ചെറുപ്പക്കാരെയും കണ്ണുവെച്ച്​ ടൈ​പ്പ് 1
തീ​വ്ര​ത​യും പ്ര​ത്യേ​ക​ത​ക​ളും അ​നു​സ​രി​ച്ച് പ്ര​മേ​ഹ​ം പലതരത്തിലുണ്ട്​. 
ശ​രീ​ര​ത്തി​ല്‍ ഇ​ന്‍സു​ലി​ൻ ഉൽപാ​ദ​ന​ത്തി​​​​െൻറ ചു​മ​ത​ല​യു​ള്ള പാ​ന്‍ക്രി​യാ​സി​ലെ ബീ​റ്റാ​കോ​ശ​ങ്ങ​ള്‍ ന​ശി​ച്ചു​പോ​കു​ന്ന​താ​ണ് ടൈ​പ്പ് 1 പ്ര​മേ​ഹ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​ത്. ഇ​ന്‍സു​ലി​​​​െൻറ അ​ള​വ് 20^25 ശ​ത​മാ​ന​മാ​യി കു​റ​യു​മ്പോ​ള്‍ ശ​രീ​രം രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ച്ചു​തു​ട​ങ്ങും. ഇൗ പ്ര​മേ​ഹ​ത്തി​​​​െൻറ പ്ര​ധാ​ന ഇ​ര​ക​ള്‍ കു​ട്ടി​ക​ളും 20നു ​താ​ഴെ​യു​ള്ള ചെ​റു​പ്പ​ക്കാ​രു​മാ​ണ്. ഇ​തി​ന് ഇ​ന്‍സു​ലി​ൻ കു​ത്തി​വെ​ക്കേണ്ടി വ​രു​ന്നു. 
ഇൗ പ്ര​മേ​ഹം പാ​ര​മ്പ​ര്യ​മ​ല്ല. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ വ​ള​രെ പ്ര​ക​ട​മാ​യി​രി​ക്കും. മൂ​ത്രം കൂ​ടു​ത​ൽ പോ​വു​ക, അ​മി​ത ദാ​ഹം, ക്ഷീ​ണം, ശ​രീ​രം മെ​ലി​യു​ക എ​ന്നി​വ​യാ​ണ് ല​ക്ഷ​ണ​ങ്ങ​ള്‍.

30 വ​യ​സി​നു മു​ക​ളി​ലുള്ളവരെ ലാക്കാക്കി ടൈ​പ്പ് 2
30വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​രി​ലാ​ണ് ടൈ​പ്പ് 2 പ്ര​മേ​ഹം കാ​ണു​ന്ന​ത്. നമുക്കിടയിലെ 90 ശ​ത​മാ​നം പേ​രും ഈ ​വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന​വ​രാ​ണ്. ശ​രീ​ര​ത്തി​ല്‍ ഇ​ന്‍സു​ലി​ൻ ആ​വ​ശ്യ​ത്തി​ന് ഉ​ൽപാ​ദി​പ്പി​ക്ക​പ്പെ​ടാ​ത്ത​തി​നാ​ലാ​ണ് ഇൗ വിഭാഗം പ്ര​മേ​ഹം വ​രു​ന്ന​ത്. ഇ​ത് പൊ​തു​വേ പാ​ര​മ്പ​ര്യ​സാ​ധ്യ​ത​യു​ള്ള രോ​ഗ​മാ​ണ്. മി​ക്ക രോ​ഗി​ക​ളും വ​ലി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കാ​റി​ല്ല. 
ചെ​റി​യ ക്ഷീ​ണം, ലൈം​ഗി​കാ​വ​യ​വങ്ങ​ളി​ലെ ഫം​ഗ​സ് ബാ​ധ എ​ന്നി​വ​യാ​ണ് ല​ക്ഷ​ണ​ങ്ങ​ള്‍. മെ​ഡി​ക്ക​ല്‍ പരിശോധനയിലൂടെ മാ​ത്ര​മേ രോ​ഗം സ്ഥി​രീ​ക​രി​ക്കാ​ൻ സാധി​ക്ക​ൂ.

മരുന്നുകളിലൂടെയും വരും ടൈ​പ്പ് 3 
മേ​ല്‍പ്പ​റ​ഞ്ഞ കാ​ര​ണം കൂ​ടാ​തെയുള്ള ഹോ​ര്‍മോ​ണ്‍ വ്യ​തി​യാ​നം കൊ​ണ്ടാ​ണ് ഇൗ വിഭാഗം പ്രമേഹം വരുന്നത്​. ചി​ല രോ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​രു​ന്നു​പ​യോ​ഗ​ത്തി​ലൂ​ടെയും ഇത്​ വരാം. മാ​നസി​ക​രോ​ഗ​ത്തി​നും ആ​സ്ത്​മ, വാ​തം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ള്‍ക്കും മ​റ്റും ദീ​ര്‍ഘ​കാ​ലം ഉ​പ​യോ​ഗി​ക്കു​ന്ന ചി​ല മ​രു​ന്നു​ക​ളി​ലൂ​ടെ​യും ഇൗ പ്ര​മേ​ഹം ബാ​ധി​ക്കാ​ം.

ഗർഭകാലത്ത്​ ടൈ​പ്പ് 4
ഇ​തു വ​രു​ന്ന​ത് ഗ​ര്‍ഭ​കാ​ല​വു​മ​ായി ബ​ന്ധ​പ്പെ​ട്ടാ​ണ്. ഇ​ത് പ്ര​സ​വ​ശേ​ഷം ആ​റാ​ഴ്ച​ക്കു​ള്ളി​ല്‍ മാ​റു​ന്ന​താ​ണ്. എ​ന്നാ​ല്‍ ഗ​ര്‍ഭ​കാ​ല ​പ്ര​മേ​ഹ​ല​ക്ഷ​ണ​ങ്ങ​ള്‍ കാണുന്ന​വ​രി​ൽ ടൈ​പ്പ് 2 പ്ര​മേ​ഹ​സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്​.

ഇൗ ​ക​ണ​ക്കു​ക​ളെ പേ​ടി​ക്ക​ണം
2014ലെ ​​ക​​ണ​​ക്കു പ്ര​​കാ​​രം ഗ​ൾ​ഫ്​ രാ​​ജ്യ​​ങ്ങ​​ളും ആ​​ഫ്രി​​ക്ക​​യും ഉ​​ൾ​പ്പെ​​ടു​​ന്ന മി​​ന (MENA –Middle East and North Africa) പ്ര​​വി​​ശ്യ​​യി​​ൽ മാ​​ത്രം 3.7 കോ​​ടി പ്ര​​മേ​​ഹ രോ​​ഗി​​ക​ളു​ണ്ട്. 2035ൽ ​ഇ​​ത് 6.8 കോ​​ടി​​യാ​​കും. ഗ​​ൾ​ഫ്​ രാ​​ജ്യ​​ങ്ങ​​ളി​​ൽ രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണം ക്ര​​മാ​​തീ​​ത​​മാ​​യി വ​​ർ​​ധിക്കു​​ന്ന​​താ​​യാ​ണ്​ പ​​ഠ​​ന റി​​പ്പോ​​ർ​ട്ട്. അ​​ന്താ​​രാ​​ഷ്​​ട്ര ഡ​​യ​​ബ​​റ്റിസ്​ ഫെ​​ഡ​​റേ​​ഷ​​ൻ (ഐ.​​ഡി.​​എ​​ഫ് ) റി​​പ്പോ​​ർ​ട്ട്​ പ്ര​​കാ​​രം ഗ​ൾ​ഫ്​ രാ​​ജ്യ​​ങ്ങ​​ളി​​ൽ പ​​ത്തി​​ൽ ഒ​​രാ​ൾ​ക്ക്​ പ്ര​​മേ​​ഹ രോ​​ഗ​​മു​​ണ്ട്. 
നി​​ല​​വി​​ലെ സ്ഥി​​തി തു​​ട​​ർ​ന്നാ​ൽ 20 വ​​ർ​ഷ​​ത്തി​​നു​​ള്ളി​​ൽ 80 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം ഗ​​ൾ​ഫ്​ വാ​​സി​​ക​​ളും പ്ര​​മേ​​ഹ​​ത്തി​​ന് ചി​​കി​​ത്സ തേ​​ടേ​​ണ്ടി വ​​രും. ഖ​ത്ത​റി​ലാ​ണെ​ങ്കി​ൽ മൊ​ത്തം ജ​ന​സം​ഖ്യ​യി​ൽ 13.5 ശ​ത​മാ​നം ആ​ളു​ക​ളും ​പ്ര​മേ​ഹ​മു​ള്ള​വ​രാ​ണ്. ഇൗ ​ക​ണ​ക്കു​ക​ളെ പേ​ടി​ക്ക​ണ​മെ​ന്ന്​ ഖത്തർ ഡയബറ്റിസ്​ അ​സോ​സി​യേ​ഷ​ൻ എ​ക്​​സി​ക്യു​ട്ടീ​വ്​ ഡ​യ​റ​ക്​​ട​ർ ഡോ. ​അ​ബ്​​ദു​ല്ല അ​ൽ ഹ​മ​ഖ്​ പ​റ​യു​ന്നു.

(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newssession 2diabetics Series
News Summary - Diabetics series-Gulf News
Next Story