Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_right25 വർഷം സൂക്ഷിച്ച ​​...

25 വർഷം സൂക്ഷിച്ച ​​ ഭ്രൂണത്തിൽ നിന്നും കുഞ്ഞു പിറന്നു

text_fields
bookmark_border
oldest-embryo-born
cancel

ടെന്നിസീ: ​ 25 വർഷം ശീതീകരിച്ച്​ സൂക്ഷിച്ച  ​ഭ്രൂണത്തിൽ നിന്ന്​  ​െപൺകുഞ്ഞ്​ പിറന്നു. ചരിത്രത്തിലാദ്യമായാണ്​ ഇത്രയും കാലം സൂക്ഷിച്ച ഭ്രൂണത്തിൽ നിന്നും കുഞ്ഞ്​ ജനിക്കുന്നത്​. ടെന്നിസീയിലെ നാഷണൽ എംബ്രിയോ ഡൊണേഷൻ സ​​െൻററിൽ സൂക്ഷിച്ചിരുന്ന ​ഭ്രൂണത്തിൽ നിന്നാണ്​  പെൺകുഞ്ഞ്​ ജനിച്ചിരിക്കുന്നത്​. 

നവംബർ 25 നാണ്​ ടിനാ ഗിബ്​സൺ -ബെഞ്ചമിൻ  ഗിബ്​സൺ ദമ്പതികൾക്ക്​ കുഞ്ഞു ജനിച്ചത്​. 1992 ഒക്​ടോബർ 14 മുതൽ ശീതകരിച്ചു സൂക്ഷിച്ച ​ ഭ്രൂണമാണ്​ 26 കാരിയായ ടിനയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചത്​. 20 വർഷത്തിൽ കൂടുതൽ സൂക്ഷിച്ച ഭ്രൂണത്തിൽ നിന്നും ക​ുഞ്ഞു ജനിക്കുന്നത്​ ആദ്യമായാണ്​. 

oldest-embryo

ഏഴു വർഷം മുമ്പാണ്​ ടിനയും ബെഞ്ചമിനും വിവാഹിതരായത്​.  കുട്ടികളില്ലാതിരുന്ന ദമ്പതികൾ ​ഭ്രൂണം ദത്തെടുത്ത്​ സ്വന്തം ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്നതിനെ കുറിച്ച്​ മാസികകളിലുടെ അറിയുകയും ഫെർട്ടിലിറ്റി സ​​െൻററിനെ സമീപിക്കുകയുമായിരുന്നു.  കഴിഞ്ഞ മാർച്ചിലാണ്​ ഭ്രൂണം ടിനയുടെ ഗർഭപാത്രത്തിലേക്ക്​ മാറ്റിയത്​. എംബ്രിയോ ഡൊണേഷൻ സ​​െൻററിലെ അധികൃതർ  ഏറ്റവും പ്രായമേറിയ ഭ്രൂണത്തെകുറിച്ച്​ അറിയിച്ചപ്പോൾ സ്വീകരിക്കാൻ ടിന തയാറാവുകയായിരുന്നു. 

കുഞ്ഞ്​ എമ്മ ആരോഗ്യവതിയാണെന്നും ആറു പൗണ്ടിലേറെ തൂക്കമുണ്ടെന്നും ടിന പറയുന്നു. ഏറ്റവും കാലം സൂക്ഷിച്ച ഭ്രൂണത്തിലൂടെ അമ്മയാകാൻ കഴിഞ്ഞ സന്തോഷത്തിലാണ്​ ടിന. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adoptionmalayalam newsbaby girlembryoChristmas giftHealth News
News Summary - Couple has baby from 24-year-old frozen embryo- Health news
Next Story