Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightആ​ദ്യ ആ​റു​മാ​സം...

ആ​ദ്യ ആ​റു​മാ​സം മു​ല​പ്പാ​ൽ മാ​ത്രം  ന​ൽ​കു​ന്ന അ​മ്മ​മാ​രു​ടെ എ​ണ്ണം കു​റ​ഞ്ഞു

text_fields
bookmark_border
breastfeeding
cancel

തി​രു​വ​ന​ന്ത​പു​രം: കു​ഞ്ഞ് ജ​നി​ച്ച് ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ മു​ല​പ്പാ​ൽ ന​ൽ​കു​ന്ന അ​മ്മ​മാ​രു​ടെ എ​ണ്ണം കേ​ര​ള​ത്തി​ൽ വ​ർ​ധി​ച്ച​താ​യി സ​ർ​വേ ഫ​ലം. സം​സ്ഥാ​ന​ത്തെ മൂ​ന്നി​ൽ ര​ണ്ട്​ അ​മ്മ​മാ​ർ (64 ശ​ത​മാ​നം) പ്ര​സ​വി​ച്ച് ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ കു​ഞ്ഞി​ന് മു​ല​പ്പാ​ൽ ന​ൽ​കു​ന്ന​താ​യി ദേ​ശീ​യ കു​ടും​ബ ആ​രോ​ഗ്യ സ​ർ​വേ ഫ​ലം വ്യ​ക്ത​മാ​ക്കു​ന്നു. 1993ൽ 14 ​ഉം 1999ൽ 43​ഉം 2006ൽ 55​ഉം ശ​ത​മാ​ന​മാ​യി​രു​ന്നു ഇൗ ​നി​ര​ക്ക്.

അ​തേ​സ​മ​യം, കു​ഞ്ഞു​ങ്ങ​ൾ​ക്ക് ആ​ദ്യ ആ​റു​മാ​സം മു​ല​പ്പാ​ൽ മാ​ത്രം ന​ൽ​കു​ന്ന അ​മ്മ​മാ​രു​ടെ എ​ണ്ണം സം​സ്​​ഥാ​ന​ത്ത് കു​റ​ഞ്ഞ​താ​യാ​ണ് ക​ണ​ക്ക്. 2003ൽ 56  ​ആ​യി​രു​ന്ന ഈ ​നി​ര​ക്ക് 2016ൽ 53  ​ആ​യി താ​ഴ്ന്നു. അ​മ്മ​മാ​രി​ൽ വ​ലി​യൊ​രു പ​ങ്ക് കു​ഞ്ഞു​ങ്ങ​ൾ​ക്ക് ആ​ദ്യ ആ​റു​മാ​സം വെ​ള്ളം, പാ​ലു​ൽ​പ​ന്ന​ങ്ങ​ൾ, മ​റ്റ് ദ്ര​വ​രൂ​പ​ത്തി​െ​ല ഭ​ക്ഷ​ണം എ​ന്നി​വ ന​ൽ​കു​ന്ന​താ​യി സ​ർ​വേ​യി​ൽ ക​ണ്ടെ​ത്തി. കു​ഞ്ഞു​ങ്ങ​ൾ​ക്ക് അ​ണു​ബാ​ധ​യു​ണ്ടാ​ക്കാ​നി​ട​യാ​ക്കു​ന്ന അ​നാ​രോ​ഗ്യ​ക​ര​മാ​യ പ്ര​വ​ണ​ത​യാ​ണി​തെ​ന്ന് ശി​ശു​രോ​ഗ​വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടി. 

ശി​ശു​മ​ര​ണം, രോ​ഗ​ങ്ങ​ൾ, പോ​ഷ​കാ​ഹാ​ര​ക്കു​റ​വ് എ​ന്നി​വ കു​റ​ക്കാ​ൻ ന​വ​ജാ​ത​ശി​ശു​വി​ന് ജ​നി​ച്ച് ഒ​രു മ​ണി​ക്കൂ​റി​ന​കം മു​ല​പ്പാ​ൽ ന​ൽ​കു​ക, ന​വ​ജാ​ത​ശി​ശു​ക്ക​ൾ​ക്ക് ആ​ദ്യ ആ​റു​മാ​സം മു​ല​പ്പാ​ൽ മാ​ത്രം ന​ൽ​കു​ക എ​ന്നി​വ ആ​ഗോ​ള​ത​ല​ത്തി​ൽ തെ​ളി​യി​ക്ക​പ്പെ​ട്ട മാ​ർ​ഗ​ങ്ങ​ളാ​ണ്. അ​ഞ്ചു വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ഞ്ഞു​ങ്ങ​ളു​ടെ മ​ര​ണ​ത്തി​ൽ 13 ശ​ത​മാ​ന​വും മു​ല​യൂ​ട്ട​ലി​ലൂ​ടെ ത​ട​യാ​നാ​കുെ​മ​ന്ന് ലാ​ൻ​സെ​റ്റ് മെ​ഡി​ക്ക​ൽ ജേ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​നം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഈ ​ക​ണ​ക്ക​നു​സ​രി​ച്ച്,  കേ​ര​ള​ത്തി​ലെ എ​ല്ലാ അ​മ്മ​മാ​രും ആ​രോ​ഗ്യ​പ​ര​മാ​യ മു​ല​യൂ​ട്ട​ൽ ശീ​ല​മാ​ക്കി​യാ​ൽ  സം​സ്ഥാ​ന​ത്ത് പ്ര​തി​വ​ർ​ഷം 800 കു​ട്ടി​ക​ളു​ടെ മ​ര​ണം ത​ട​യാ​നാ​കും.

മു​ല​പ്പാ​ൽ കു​ഞ്ഞി​െൻറ അ​വ​കാ​ശ​മാ​ണെ​ന്ന് യു​നി​സെ​ഫ് കേ​ര​ള -ത​മി​ഴ്നാ​ട് മേ​ധാ​വി ജോ​ബ് സ​ഖ​റി​യ പ​റ​ഞ്ഞു. കു​ഞ്ഞി​െൻറ അ​തി​ജീ​വ​ന​വും പോ​ഷ​ണ​വും മു​ല​പ്പാ​ൽ ഉ​റ​പ്പാ​ക്കു​ന്നു. കു​ഞ്ഞു​ങ്ങ​ൾ​ക്ക് മു​ല​പ്പാ​ൽ നി​ഷേ​ധി​ക്കു​ന്ന​ത് അ​വ​കാ​ശ​ ലം​ഘ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ല​യൂ​ട്ട​ലി​െൻറ പ്രാ​ധാ​ന്യം ഓ​ർ​മി​പ്പി​ച്ച്​ യു​നി​സെ​ഫ് ആ​ഗ​സ്​​റ്റ്​ ഒ​ന്നു മു​ത​ൽ ഏ​ഴു വ​രെ ലോ​ക​മു​ല​യൂ​ട്ട​ൽ വാ​ര​മാ​യി ആ​ച​രി​ക്കും. ‘മു​ല​യൂ​ട്ട​ൽ സു​സ്ഥി​ര​മാ​ക്കാ​ൻ ഒ​രു​മി​ക്കാം’ എ​ന്ന​താ​ണ് വാ​രാ​ച​ര​ണ​ത്തി​െൻറ ഇ​ത്ത​വ​ണ​ത്തെ വി​ഷ​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:breastfeedingnewbornsmalayalam newsunisefHealth News
News Summary - breastfeeding for newborns up to 6 month decreases -health news
Next Story