Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_right‘ഉ​ത്ക​ണ്ഠ​’ കോശങ്ങൾ...

‘ഉ​ത്ക​ണ്ഠ​’ കോശങ്ങൾ കണ്ടെത്തി

text_fields
bookmark_border
Anxiety-Cells
cancel

ന്യൂ​യോ​ർ​ക്: മ​സ്​​തി​ഷ്​​ക​ത്തി​ൽ ഉ​ത്ക​ണ്ഠ​ക്ക് കാ​ര​ണ​മാ​വു​ന്ന പ്ര​ത്യേ​ക കോ​ശ​ങ്ങ​ൾ ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി. എ​ലി​യു​ടെ ത​ല​ച്ചോ​റി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ത്തി​ലാ​ണ് ഇ​ത്. പ്ര​ത്യേ​ക​മാ​യി വി​ന്യ​സി​ച്ചി​രി​ക്കു​ന്ന ഇൗ ​സെ​ല്ലു​ക​ളു​ടെ കൂ​ട്ട​ത്തെ ഹൈ​പോ​കാ​മ്പ​സ് എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. മ​നു​ഷ്യ​ശ​രീ​ര​ത്തി​ലും ഇ​തി​ന് സ​മാ​ന​മാ​യ കോ​ശ​ങ്ങ​ളു​ണ്ടെ​ന്ന് കൊ​ളം​ബി​യ യൂ​നി​വേ​ഴ്സി​റ്റി ഇ​ർ​വി​ങ് മെ​ഡി​ക്ക​ൽ സ​െൻറ​ർ പ്ര​ഫ​സ​ർ റെ​നെ ഹെ​ൻ പ​റ​ഞ്ഞു. 

മ​സ്​​തി​ഷ്​​ക​ത്തി​ൽ പു​തി​യ ഒാ​ർ​മ​ക​ൾ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തി​ൽ  ഹൈ​പോ​ക്യാ​മ്പ​സ് വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ ഇ​വ സ​ങ്കീ​ർ​ണ​മാ​യ പ​രി​തഃ​സ്ഥി​തി​ക​ളി​ലേ​ക്ക് വ​രെ ന​യി​ക്കാ​ൻ കാ​ര​ണ​മാ​വു​ന്നു. ഉ​ദാ​ഹ​ര​ണ​മാ​യി എ​ലി​യെ പി​ടി​ക്കാ​നെ​ത്തു​ന്ന മൃ​ഗ​ത്തെ മ​ന​സ്സി​ലാ​ക്കാ​ൻ ഇൗ ​സെ​ല്ലു​ക​ൾ പ്ര​ത്യേ​ക സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കു​ന്നു. ഇ​തു​മൂ​ലം അ​വ​യി​ലു​ണ്ടാ​കു​ന്ന ഭ​യം ശ​ത്രു​വി​ൽ നി​ന്ന്​ ര​ക്ഷ​പ്പെ​ടു​ന്നി​ടം വ​രെ​യും തു​ട​രു​ന്ന​താ​യി പ​ഠ​നം പ്ര​സി​ദ്ധീ​ക​രി​ച്ച മാ​സി​ക​യാ​യ ന്യൂ​റോ​ണി​ൽ വി​ശ​ദ​മാ​ക്കു​ന്നു. പു​തി​യ ക​ണ്ടു​പി​ടി​ത്തം ചി​കി​ത്സാ​രം​ഗ​ത്ത്​ കാ​ത​ലാ​യ മാ​റ്റ​ത്തി​ന് വ​ഴി​വെ​ക്കു​മെ​ന്നാ​ണ്​ ഡോ​ക്​​ട​ർ​മാ​രു​ടെ അ​ഭി​പ്രാ​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anxiety disordermalayalam newsAnxiety CellsHealth News
News Summary - Anxiety Cells Discovered - Health News
Next Story