Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഎയിംസിൽ ബ്രെയിൻ​...

എയിംസിൽ ബ്രെയിൻ​ ശസ്​ത്രക്രിയ നടത്തുന്ന  റോബോട്ടുകളും

text_fields
bookmark_border
എയിംസിൽ ബ്രെയിൻ​ ശസ്​ത്രക്രിയ നടത്തുന്ന  റോബോട്ടുകളും
cancel

ന്യൂഡൽഹി: ആരോഗ്യരംഗത്തെ​ ഇന്ത്യയുടെ അഭിമാനമായ ഡൽഹി എയിംസിൽ ബ്രെയിൻ​ ശസ്​​ത്രക്രിയക്കായി  റോബോട്ടുകളും. ഇതുവരെയായി അറുപതോളം ശസ്​ത്രക്രിയകളാണ്​​ ​റോബോട്ടിനെ ഉപയോഗിച്ച്​  നടത്തിയത്​. ട്യൂമർ അടക്കുമുള്ള  പല  ഗുരുതര രോഗങ്ങളു​ടേയും  ചികിൽസക്കായി റോബോട്ടിനെ ഉപയോഗിക്കുന്നുണ്ടെന്ന്​​ എയിംസിലെ​ ന്യൂറോ സർജറി വിഭാഗം തലവൻ ശരത്​ ചന്ദ്ര പറഞ്ഞു.

ഇന്ത്യയിൽ കഴിഞ്ഞ പത്ത്​ വർഷമായി  വിവിധ ചികിൽസ മേഖലകളിൽ റോബോട്ടുകളെ ഉപയോഗിച്ച്​ ചികിൽസ നടത്തുന്നുണ്ട്​. യൂറോളജി, ഗൈനക്കോളജി, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവക്കെല്ലാം റോബോട്ടുകളെ ഉപയോഗിച്ച്​ ചികിൽസ നടത്താറുണ്ട്​. എന്നാൽ തലച്ചോറി​ലെ അസുഖങ്ങൾക്ക്​ ഇതാദ്യമായാണ്​ റോബോട്ടിനെ ചികിൽസക്കായി ഉപയോഗിക്കുന്നത്​. ഇത്​ വ​ളരെ സങ്കീർണമായ ചികിൽസ രീതിയാണെന്നും ശരത്​ ചന്ദ്ര കൂട്ടിച്ചേർത്തു.

തലച്ചോറാണ്​ ശരീരത്തെ മുഴുവൻ നിയന്ത്രിക്കുന്നത്​. അതുകൊണ്ട്​ തന്നെ ശസ്​ത്രക്രിയയിൽ എന്തെങ്കിലും പിഴവ്​ സംഭവിച്ചാൽ അത്​ വലിയ പ്രശ്​നങ്ങൾക്ക്​ കാരണമാവും. ഇപ്പോഴുള്ള റോബോട്ട്​ ശസ്​ത്രക്രിയയിൽ വിശ്വസിക്കാവുന്ന പങ്കാളിയാണെന്ന്​ എയിംസിലെ ഡോക്​ടർ ബി.എസ്​.ശർമ സാക്ഷ്യപ്പെടുത്തുന്നു.

സാധാരണയായി റോബോട്ടുകൾക്ക്​ മൂന്ന്​ കൈകളാണ് ഉണ്ടാവുക​. അതിൽ ഒരെണ്ണം കാമറ കൈകാര്യം ​െചയ്യുന്നതിനും മറ്റ്​ രണ്ടെണ്ണം ഉപകരണങ്ങൾ പിടിക്കുന്നതിനുമായിട്ടാണ്​. ബ്രെയിൻ റോബോട്ടിന്​ ഒരു കൈ മാത്രമേ ഉണ്ടാവു. സാധാരണ സർജൻ നൽകുന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കുക മാത്രമാണ്​ റോബോട്ട്​ ചെയ്യുക. എന്നാൽ ​ബ്രെയിൻ റോബോർട്ടി​െൻറ കാര്യത്തിൽ ഡോക്​ടർമാരാണ്​ സർജറി നടത്തുക. ബ്രെയിനിൽ ഏത്​ ഭാഗത്താണ്​ പ്രശ്​നം എന്നതുൾപ്പടെയുള്ള വിവരങ്ങൾ റോബോട്ട്​ ഡോക്​ടർക്ക്​  കൈമാറും.

എം. ആർ.​െഎ സ്​കാനിങിൽ  രോഗ നിർണ്ണയം നടത്താൻ സാധിക്കാത്തവർക്ക്​  റോബോട്ടി​െൻറ സഹായത്തോടെ രോഗ നിർണ്ണയം നടത്താൻ സാധിക്കും. അമേരിക്ക ബ്രിട്ടൻ പോലുള്ള രാജ്യങ്ങളിൽ തലച്ചോറുമായി ബന്ധപ്പെട്ട പല രോഗങ്ങളുടെ സർജറിക്കായി ഇത്​ ഉപയോഗിക്കുന്നു​ണ്ടെന്ന​​ും എയിംസിലെ ന്യൂറോ സർജൻ മഞ്​ജരി ത്രിപാഠി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AIIMS
News Summary - At AIIMS, a robot picking brains to cure
Next Story