Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightകുട്ടികൾക്ക്​ വിരഗുളിക...

കുട്ടികൾക്ക്​ വിരഗുളിക എന്തിന്​? 

text_fields
bookmark_border
deworming-the-gut
cancel

ആ​ഗ​സ്​​റ്റ്​ 17 സ​മ്പൂ​ർ​ണ വി​ര​വി​മു​ക്ത ദി​ന​മാണ്​. ദേ​ശീ​യ വി​ര​വി​മു​ക്ത ദി​നാ​ച​ര​ണ​ത്തി​െൻറ ഭാ​ഗ​മാ​യി  ഒ​ന്നു​മു​ത​ൽ 19 വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് വി​ര​ക്കെ​തി​രെ​യു​ള്ള ഗു​ളി​ക ന​ൽ​കാൻ തീരുമാനം. വി​ര​നി​ർ​മാ​ർ​ജ​ന​ത്തി​നു​ള്ള ആ​ൽ​ബ​ൻ​റ​സോ​ൾ ഗു​ളി​ക ന​ൽ​കാ​നാ​ണ് ദേ​ശീ​യ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​െൻറ നി​ർ​ദേ​ശം. സ്കൂ​ളു​ക​ൾ, അം​ഗ​ൻ​വാ​ടി​ക​ൾ, ഡേ​കെ​യ​ർ സ​െൻറ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഗു​ളി​ക വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.  ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, വ​ള​ൻ​റി​യ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ക​യും ചെ​യ്ത​താ​യി ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​വി. ജ​യ​ശ്രീ അ​റി​യി​ച്ചു. ആ​രോ​ഗ്യ​വ​കു​പ്പി​നൊ​പ്പം വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, സാ​മൂ​ഹി​ക നീ​തി വ​കു​പ്പ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് എ​ന്നി​വ കൈ​കോ​ർ​ത്താ​ണ് വി​ര​വി​മു​ക്ത ദി​നാ​ച​ര​ണം ന​ട​ത്തു​ന്ന​ത്. 

സർക്കാർ സൗജന്യമായി വിതരണം ചെയ്യുന്ന മരുന്നുകൾ പലതും കഴിക്കാശത ഒഴിവാക്കുകയാണ്​ സാധാരണ ജനങ്ങൾ ചെയ്യുന്നത്​. മരുന്നുകളെ കുറിച്ചുള്ള തെറ്റിധാരണയാണ്​ പലപ്പോഴും ഇത്തരം നടപടികൾക്ക്​ പിന്നിൽ. എന്തിനാണ്​ ഇവ വിതരണം ചെയ്യുന്നതെന്ന്​ അറിയാത്തതും മരുന്നുകൾ ഒഴിവാക്കുന്നതിന്​ കാരണമായേക്കാം. വിരഗുളിക എന്താണ്​, എന്തിനാണ്​ ഇവ നൽകുന്നത്​ എന്നിവ ഒന്നു ശ്രദ്ധിക്കാം

വി​ര​ഗു​ളി​ക എ​ന്ത്, എ​ന്തി​ന്?

  • വി​ര​ബാ​ധ​മൂ​ലം കു​ട്ടി​ക​ളി​ൽ പോ​ഷ​ണ​ക്കു​റ​വും വി​ള​ർ​ച്ച​യും മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ ആ​രോ​ഗ്യ​ക്കു​റ​വും സാ​ധാ​ര​ണ​മാ​ണ്.
  • മ​ണ്ണി​ൽ ക​ളി​ക്കു​ക, ശു​ചി​ത്വ​മി​ല്ലാ​തി​രി​ക്കു​ക തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് വി​ര ശ​രീ​ര​ത്തി​ന​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്.
  • കൊ​ക്ക​പ്പു​ഴു, നാ​ട​വി​ര തു​ട​ങ്ങി​യ വി​ര​ക​ളാ​ണ് കു​ട്ടി​ക​ളു​ടെ വ​യ​റി​ലെ​ത്തു​ന്ന​ത്.
  • കു​ട്ടി​ക​ളി​ലെ വി​ള​ർ​ച്ച ഒ​ഴി​വാ​ക്കി, പ്ര​തി​രോ​ധ​ശേ​ഷി​യും ആ​രോ​ഗ്യ​വും വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് വി​ര​വി​മു​ക്ത ഗു​ളി​ക​യു​ടെ പ്ര​വ​ർ​ത്ത​നം.
  • ര​ണ്ടു​മു​ത​ൽ 19 വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം ഗു​ളി​ക ച​വ​ച്ച​ര​ച്ച് ക​ഴി​ക്ക​ണം.
  • ഒ​ന്ന്, ര​ണ്ട് വ​യ​സ്സ്​ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് പൊ​ടി​ച്ച് വെ​ള്ള​ത്തി​ൽ അ​ലി​യി​ച്ച് ഗു​ളി​ക ന​ൽ​ക​ണം.
     
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsDewormingGutHealth News
News Summary - Why Deworming for Children- Health News
Next Story