Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightശ്വാസകോശമില്ലാതെ ആറു...

ശ്വാസകോശമില്ലാതെ ആറു ദിവസം; ഇനി ബെനോയിറ്റിന്​ ശ്വസിക്കാം

text_fields
bookmark_border
ശ്വാസകോശമില്ലാതെ ആറു ദിവസം; ഇനി ബെനോയിറ്റിന്​ ശ്വസിക്കാം
cancel
camera_alt???????????? ??? ????????? ????????????????? ???????

ശ്വാസകോശമില്ലാതെ കഴിയുക; അതും ആറു ദിവസം. മരിച്ചു മണ്ണടിഞ്ഞിട്ടുണ്ടാകുമെന്ന്​ നാം കരുതും. എന്നാൽ ഇത്​ അതിജീവനത്തി​െൻറ കഥയാണ്​. ഭർത്താവിനും മകൾക്കുമൊപ്പം കഴിയാൻ ഒരു സത്രീയുടെ അതിയായ ആഗ്രഹം മൂലം ജീവിതം തിരിച്ചു പിടിച്ച സംഭവം. ആറു ദിവസം ശ്വാസകോശമില്ലാ​െത ജീവിച്ച സ്​ത്രീയെ ജീവിതത്തിലേക്ക്​ തിരിച്ചു കൊണ്ടുവരാൻ ഡോക്​ടർമാരുടെ സംഘം  ലോകത്താദ്യമായി  നടത്തിയ പരീക്ഷണത്തി​െൻറ വിജയം കൂടിയാണിത്​.

കാനഡയിലെ ബെർലിങ്​ടൺ ഒൺടാരിയോ സ്വദേശിയായ മെലിസ ബെനോയിറ്റ്​ ജൻമനാ ശ്വാസകോശരോഗിയാണ്​.  മൂന്നു വർഷമായി അവർ അവശ നിലയിലായിരുന്നു​​. കഴിഞ്ഞ ഫെബ്രുവരിയിൽ പന്നിപ്പനിയും ബാധിച്ച്​ മരണാസന്നയായി. ഏപ്രിൽ ആയപ്പോഴേക്കും ഒരോ ശ്വസനത്തിലും ശ്വാസം കിട്ട​െത കിതക്കാൻ തുടങ്ങി. ചുമ കൂടി വാരിയെല്ലിന്​ ക്ഷതമേറ്റു. അവരുടെ ശ്വാസകോശം ചലവും പഴുപ്പും രക്​തവും കൂടിക്കലർന്ന്​ ഫുട്​ബാളുപോലെയായി.

ബാത്​റൂമിലേക്കു പോലും പോകാൻ സാധിക്കാത്ത അവസ്​ഥ. രണ്ടു വയസുകാരി മകൾ ഒലിവിയയെ തനിയെ കളിക്കാൻ വിട്ട്​ അവർ മാറി നിന്നു. അണുബാധ തടയാൻ ശക്​തമായ ആൻറിബയോട്ടിക്കുകൾ കഴിക്കേണ്ടി വന്നത്​ അവരു​െട ശ്വാസകോശത്തെ കൂടുതൽ ഗുരുതരാവസ്​ഥയിലാക്കി.

അവർ മരിക്കുകയായിരുന്നു. രക്ഷ​െപ്പടാനുള്ള ഒരു വഴി ശ്വാസകോശം മാറ്റിവെക്കൽ മാത്രം. അനാരോഗ്യം മൂർച്ഛിച്ചത്​ മൂലം ട്രാൻസപ്ലാൻറ ലിസറ്റിൽ നിന്ന്​ പുറത്താകുന്നതിനും ഇടയാക്കി.

ഏപ്രിലിലെ അവസാന ഞായർ.  കുടുംബാംഗങ്ങളോട്​ ടെറാ​േൻറാ ജനറൽ ആശുപത്രിയിലെ ഡോകടർമാർ പല തവണയായി പറയുന്നു 32 കാരിയായ ഇൗ അമ്മക്ക്​ വിട നൽകാൻ. അവ​െ​ര രക്ഷിക്കാൻ ഒരു വഴിയുമില്ലായിരുന്നുവെന്ന്​ ബെനോയിറ്റിനെ ചികിത്​സിക്കുന്ന മൂന്ന്​ സർജൻമാരിൽ ഒരാളായ ഡോ. ഷാഫ്​ കേശവ്​ജി പറഞ്ഞു.

ശസ്​ത്രക്രിയക്ക്​ ശേഷം ബെനോയിറ്റും മകൾ ഒലീവിയയും
 

സാവധാനം ആലോചിച്ച്​ ഡോക്​ടർമാരു​െട സംഘം അവരുടെ ജീവൻ രക്ഷിക്കാൻ ഒരു വഴി പരീക്ഷിക്കാൻ തുനിഞ്ഞു. ഇതുവ​െ​ര പരീക്ഷിച്ചു നോക്കാത്ത വഴി.

അവരുെട രണ്ട്​ ശ്വാസകോശങ്ങളും പൂർണമായും എടുത്തുകളഞ്ഞ്​ പകരം മെഷീൻ ഘടിപ്പിക്കുക. എല്ലാം ശരിയായി വന്നാൽ പുതിയ ശ്വാസകോശം ലഭിക്കും വരെ അവർക്ക്​ ഇൗ യന്ത്രസഹായത്താൽ ജീവിക്കാം. എന്നാൽ ഇൗ യന്ത്രം ശ്വാസകോശ രോഗികൾക്ക്​ താങ്ങ്​ മാത്രം നൽകുന്ന യന്ത്രമാണ്​. ഇതുകൊണ്ട്​ എത്രകാലം മുന്നോട്ടു പോകാമെന്ന്​ ഡോക്​ടർമാർക്കും നിശ്​ചയമില്ല. ചിലപ്പോൾ അതിനിടെ അവർക്ക്​ അണുബാധയുണ്ടായി മരണപ്പെ​േട്ടക്കാം.

ഡോക്​ടർമാർക്കറിയാവുന്നത്​ ഇത്രമാത്രം; ഒന്നും ചെയ്യാനായി​െല്ലങ്കിൽ അടുത്ത ദിവസം അവർ മരിക്കും. അതിനാൽ ഡോക്​ടർമാർ രോഗിയുടെ കുടുംബാംഗങ്ങളെ കണ്ട്​ കാര്യം വിശദീകരിച്ചു. ഭർത്തവിനും മകൾക്കും വേണ്ടി എത്രയും കാലം ജീവിക്കണ​െമന്ന് ​ബെനോയിറ്റ്​ ആഗ്രഹിച്ചിരുന്നു. അതിനാൽ  അവളുടെ ജീവൻ രക്ഷിക്കാൻ ഇൗ വഴി മാത്രമാണെങ്കിൽ അത്​ പരീക്ഷിക്കണ​െമന്ന്​ കുടുംബാംഗങ്ങൾ ആവശ്യ​െപ്പട്ടു.

അടുത്ത ദിവസം ശസത്രക്രിയ നടത്തി. ഒമ്പതു മണിക്കൂർ നീണ്ട ശസത്രക്രിയയിലൂടെ അവരുടെ ശ്വാസകോശം എടുത്തു മാറ്റി. പകരം ഹൃദയത്തിനും ശ്വാസകോശത്തിനും ജീവൻ രക്ഷാ ഉപകരണം ഘടിപ്പിച്ചു.

‘നോവലങ്​’ എന്നറിയപ്പെടുന്ന ഒരു ചെറിയ കൃത്രിമ ശ്വാസകോശം അവരു​െട ഹൃദയവുമായി ബന്ധിപ്പിച്ചു. ഇത്​ രക്​തത്തിൽ ഒക്സിജൻ കലർത്താനും കാർബൺ ഡൈ ഒാക്​സൈഡ്​ ഒഴിവാക്കാനും ഹൃദയത്തെ സഹായിച്ചു. ഒാക്​സിജൻ കലർന്ന രക്​തത്തെ ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്ക്​ നൽകാൻ സഹായിക്കുന്ന മറ്റൊരുപകരണവും ഹൃദയവുമായി ബന്ധിപ്പിച്ചു. മരുന്ന്​ നൽകി അബോധാവസ്​ഥയിലാക്കിയ ശേഷം അവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക്​ മാറ്റി.

ശ്വാസകോശം മാറ്റിവെച്ച്​ 20 മിനിട്ടിനുള്ളിൽ സഹായക ഉപകരണങ്ങൾ മാറ്റാമെന്നാണ്​ പറയുന്നത്​. എന്നാൽ ഇവിടെ ശ്വാസകോശം എടുത്തുമാറ്റി കാത്തിരിക്കുകയാണ്​ പുതിയൊരെണ്ണത്തിനായി. കാത്തിരിപ്പ്​ ദിവസങ്ങളോളം നീണ്ടു. ശ്വാസകോശമാണോ മറ്റ്​ ഗുരുതരാവസ്​ഥകളാണോ ആദ്യം വരിക എന്നറിയാതെ ഡോക്​ടർമാരും. ആറു ദിവസത്തിനു ശേഷം ദൈവാധീനം കൊണ്ട്​  ബെനോയിറ്റി​െൻറ രക്​ത ​​ഗ്രൂപ്പിലുള്ളതും അവർക്ക്​ ഇണങ്ങുന്നതുമായ ശ്വാസകോശം ലഭിച്ചു.

ശ്വാസകോശം മാറ്റിവെക്കൽ ശസ്​ത്രക്രിയ വിജയിച്ചു. കുറച്ച്​ സമയത്തിനു ശേഷം ബെനോയിറ്റ്​ കണ്ണുകൾ തുറന്നു.
ശ്വാസകോശ സ്വീകർത്താവ്​ എന്ന നിലയിൽ അവർക്ക്​ ഇനിയും കടമ്പകൾ താണ്ടാനുണ്ട്​. നടന്ന്​ ശീലിക്കണം, ഭാരമുയർത്തി പഠിക്കണം, വ്യായാമങ്ങൾ തുടരണം. എല്ലാത്തിലുമുപരി അവർക്ക്​ അവരുടെ കുഞ്ഞിനോടൊപ്പം കഴിയാം.

‘ഇവർ എനിക്ക്​ ജീവൻ തിരിച്ചു തന്നു.  കുറേ കാലങ്ങളായി എനിക്ക്​ ​െചയ്യാൻ സാധിക്കാത്തതെല്ലാം ഇപ്പോൾ ചെയ്യാൻ കഴിയുന്നുണ്ട്​.’ മെലിസ ബെനോയിറ്റ് പറയുന്നു.

തൊറാസിക്​ ആൻറ്​ കാർഡിയോ വാസകുലാർ സർജറിയെ കുറിച്ചുള്ള ജേണലിൽ ബെനോയിറ്റിന്​ നടത്തിയ ശസ്​ത്രക്രിയയെ കുറിച്ച്​ ഡോക്​ടർമാർ വിശദ്ദമായി വിവരിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lungs transplant
News Summary - 'They Brought Me Back From Death': How A Woman Survived Six Days Without Lungs
Next Story