Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightമഴക്കാല രോഗങ്ങളെ...

മഴക്കാല രോഗങ്ങളെ കരുതിയിരിക്കാം

text_fields
bookmark_border
മഴക്കാല രോഗങ്ങളെ കരുതിയിരിക്കാം
cancel

ചുട്ടുപൊള്ളുന്ന വെയിലിൽ നിന്ന്​ ആശ്വാസമായി മഴക്കാലം തുടങ്ങി. സ്​കൂളും തുറന്നു. മഴവെള്ളത്തിൽ കളിക്കാനും മഴ നനയാനുമെല്ലാം എല്ലാവർക്കും ഇഷ്​ടമാണ്​. എന്നാൽ മഴക്കാലം രോഗങ്ങളുടേത്​ കൂടിയാണ്​. കുറച്ച്​ ശ്രദ്ധിച്ചാൽ പല രോഗങ്ങളെയും നമുക്ക്​ തടയാം.  

കോളറ
വിബ്രിയോ കോളറെ എന്ന(Vibrio Cholerae) ബാക്​ടീരിയ പരത്തുന്ന രോഗമാണ്​ കോളറ. വയറിളക്കത്തിനും നിർജ്ജലീകരണത്തിനും ഇത്​ ഇടയാക്കും. കടുത്ത കോളറ മരണത്തിനു വരെ കാരണമാകാം. മനുഷ്യ​​​െൻറ ചെറുകുടലിനെയാണ്​ ബാക്​ടീരിയ ബാധിക്കുന്നത്​. 

മലിനജലത്തിലൂടെയാണ്​ കോളറ ബാധിക്കുന്നത്​. വേവിക്കാത്ത ഭക്ഷണം, പഴങ്ങൾ, പച്ചക്കറികൾ എന്നിവയിലെല്ലാം കോളറ ബാക്​ടീരിയ ഉണ്ടാകാനുള്ള സാധ്യതയുണ്ട്​. മനുഷ്യരിൽ നിന്ന്​​ മനുഷ്യരിലേക്ക്​ ഇൗ രോഗം​ പകരാറില്ല. 

രോഗബാധക്ക്​ ഇടവരുത്തുന്ന സാഹചര്യങ്ങൾ

  • ശുചിത്വമില്ലാത്ത അന്തരീക്ഷം(പൊതുസ്​ഥലങ്ങളിലെ മലവിസർജനം, മലിന ജലം)
  • ആമാശയത്തിലെ ആസിഡ്​ ലെവൽ കുറയുന്നത്​
  • പുറം​േതാടുകളുള്ള മത്​സ്യം കഴിക്കുന്നത്​

കോളറ ബാധിച്ചവരുടെ വിസർജ്യത്തിലൂടെ ഏഴു മുതൽ 14 ദിവസം വരെ ബാക്​ടീരിയകൾ പുറത്തെത്താം. അണുബാധിച്ച്​ രണ്ട്​ മൂന്ന്​ ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കാണാം.പെ​െട്ടന്ന്​ ശക്​തമായി വരുന്ന വയറിളക്കവുംമനം പിരട്ടലും ഛർദ്ദിയുമാണ്​ സാധാരണ ലക്ഷണങ്ങൾ.

രോഗം ഗുരുതരമായാൽ ക്ഷീണം, കണ്ണുകൾ കുഴിയുക,വായ വരളുക, തൊലി ചുളിയുക, ശക്​തമായ ദാഹം, മൂത്രത്തി​​​െൻറ , അളവ്​കുറയുക, ക്രമരഹിതമായ ഹൃദയ സ്​പന്ദനം, കുറഞ്ഞ രക്​തസമ്മർദം എന്നിവ അനുഭവപ്പെടും. 

ചികിത്​സ

  • തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കുക
  • ശരീരത്തിൽ നിന്ന്​ നഷ്​ടപ്പെട്ട ലവണങ്ങൾ ഭക്ഷണത്തിലൂടയോ മരുന്നിലൂ​െടയോ തിരിച്ചു പിടിക്കുക 
  • സിങ്ക്​ സപ്ലി​െമൻറ്​സ്​ കഴിക്കുക

കോളറ തടയാൻ

  • കൈകൾ കഴുകി വൃത്തിയായി സൂക്ഷിക്കുക
  • തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക
  • വേവിക്കാത്ത, പകുതി വേവിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുക
  • പുറംതോടുള്ള മത്​സ്യങ്ങൾ ഒഴിവാക്കുക
  • പാലുത്​പന്നങ്ങൾ ഒഴിവാക്കുക

ഹെപ്പറ്റൈറ്റിസ്​ എ
ഹെപ്പറ്റൈറ്റിസ്​ എ എന്ന വൈറസ്​ ഉണ്ടാക്കുന്ന രോഗമാണ്​ ഇത്​. വേവിക്കാത്ത ഭക്ഷണത്തിലൂടെയും മലിന ജലത്തിലൂടെയും രോഗം പകരാം. എന്നാൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന രോഗമല്ല ഹെപ്പറ്റൈറ്റിസ്​ എ. 

ലക്ഷണങ്ങൾ

  • പനി, ക്ഷീണം, ശരീരവേദന
  • വയറുവേദന
  • ഇളം നിറത്തിലുള്ള മലം
  • കടുത്ത നിറത്തിൽ മൂത്രം
  • ഭക്ഷണത്തോട്​ താത്​പര്യം കുറയുക
  • ശരീര ഭാരം കുറയുക
  • മഞ്ഞപ്പിത്തം

വൈറസ്​ ബാധിച്ച്​ 15 മുതൽ 50 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. 


വൈറസ്​ ബാധയേറ്റവർ ഉണ്ടാക്കിയ ആഹാരം കഴിക്കുന്നതും മലിനജലത്തിൽ കഴിയുന്ന പുറംതോടുള്ള മത്​സ്യങ്ങൾ ആവശ്യത്തിന്​ വേവിക്കാതെ കഴിക്കുന്നതും ഹെപ്പറൈററ്റിസ്​ എ ബാധിച്ച വ്യക്​തിയുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം പുലർത്തുന്നതും മലിന ജലം കുടിക്കുന്നതും ഹെപ്പറ്റൈറ്റിസ്​ എ ബാധിക്കാനുളള കാരണങ്ങളാണ്​.


ഹെപ്പറ്റൈറ്റിസ്​ ബാധിക്കുന്നതിൽ നിന്ന്​ രക്ഷനേടാൻ 

  1. രോഗബാധിതരുമായി സമ്പർക്കം പുലർത്താതിരിക്കുക
  2. ഭക്ഷണത്തിനു മുമ്പും ശുചിമുറി ഉപയോഗിച്ചു കഴിഞ്ഞ ശേഷം കൈ സോപ്പും ചൂടു​െവള്ളവും ഉപയോഗിച്ച്​ കഴുകുക
  3. വൃത്തിയുള്ള സ്​ഥലങ്ങളിൽ നിന്ന്​ മാത്രം ഭക്ഷണം കഴിക്കുക
  4. പഴങ്ങളും പച്ചക്കറികളും വേവിക്കാതെ കഴിക്കുന്നത്​ ഒഴിവാക്കുക


ടൈഫോയിഡ്​ 


ടൈഫോയിഡും മലിന ജലത്തിലൂടെയും ഭക്ഷണത്തിലുടെയുമാണ്​ ബാധിക്കുന്നത്​
 ലക്ഷണങ്ങൾ

  • ശക്​തമായ പനി
  • തല​േവദന
  • ഭക്ഷണത്തോട്​ വെറുപ്പ്​
  • വയറിളക്കം അല്ലെങ്കിൽ മലബന്ധം
  • വയറുവേദന

​ൈടഫോയിഡ്​ ബാധിക്കുന്നത്​ തടയാൻ

  • തിളപ്പിച്ചാറ്റിയ വെള്ളംമാത്രം കുടിക്കുക
  • നന്നായി വേവിച്ച ഭക്ഷണം മാത്രം കഴിക്കുക, ഇൗച്ച പോലുള്ള പ്രാണികൾ ഭക്ഷണത്തിൽ ഇരിക്കാതിരിക്കാൻ അടച്ചുവെക്കുക
  • ടോയ്​ലറ്റ്​ ഉപയോഗത്തിനു ശേഷം കൈകൾ സോപ്പുപയോഗിച്ച്​ കഴുകുക
  • ഇൗച്ചകൾ പെരുകാതിരിക്കാൻ പരിസരം ശുചിയായി സൂക്ഷിക്കുക 
  •  

ജലദോഷം
ശ്വസന സംവിധാനത്തെ ആക്രമിക്കുന്ന വൈറസുകളാണ്​ ജലദോഷത്തിന്​ കാരണം. തുമ്മൽ, ചുമ എന്നിവയിലൂടെ രോഗം പകരും. 

ലക്ഷണങ്ങൾ

  1. 38 ഡിഗ്രി സെൽഷ്യസ്​ വരെയുള്ള ചൂട്​
  2. തലവേദന
  3. മൂക്കൊലിപ്പ്​
  4. തൊണ്ടവേദന
  5. ചുമ
  6. സന്ധിവേദന

എങ്ങനെ തടയാം

  1. ആളുകൾ കൂടുന്ന ഇടങ്ങൾ ഒഴിവാക്കുക
  2. ചുമക്കു​േമ്പാഴും തുമ്മു​േമ്പാഴും മുഖം പൊത്തുക
  3. ഇടക്കിടെ കൈകൾ കഴുകുക
  4. അസുഖ ബാധിതരിൽ നിന്ന്​ അകന്നു നിൽക്കുക

എലിപ്പനി


ബാക്​ടീരിയയാണ്​ എലിപ്പനിയുണ്ടാക്കുന്നത്​. രോഗകാരിയായ ബാക്​ടീരിയ​െയ വഹിക്കുന്ന എലി പോലുള്ള ജീവികളുടെ കാഷ്​ഠം, മൂത്രം എന്നിവയിലുടെയും മലിന ജലത്തിലൂടെയുമാണ്​ രോഗം പകരുക. തൊലിപ്പുറത്തെ മുറിവുകളിലും മറ്റും രോഗകാരികളെ വഹിക്കുന്ന മലിനജലം തട്ടു​േമ്പാൾ രോഗം പകരും. 

ലക്ഷണങ്ങൾ

  • പനി
  • പേശി വേദന
  • തലവേദന
  • കണ്ണുകൾ ചുവക്കുക

ഗുരുതരാവസ്​ഥയിൽ വൃക്ക തകരാറാകാനും സാധ്യതയുണ്ട്​. 

  • ശരീരത്തിന്​ മഞ്ഞ നിറം
  • കടുത്ത നിറത്തിലുള്ള മൂത്രം
  • ഇളം നിറങ്ങളിൽ മലം
  • മൂത്രത്തി​​​െൻറ അളവ്​ വളരെ കുറവ്​
  • ശക്​തമായ തലവേദന എന്നിവയും ഗുരുതരാവസ്​ഥയിൽ കാണുന്ന ലക്ഷണങ്ങളാണ്​. 

എലിപ്പനി ബാധ തടയാൻ

  • കുത്തി​െയാലിച്ചു വരുന്ന വെള്ളത്തിൽ കുളിക്കുകയോ കളിക്കുകയോ ചെയ്യരുത്​
  • ബൂട്ടുകളും ഗ്ലൗവുകളും ഉപയോഗിക്കുക
  • മലിനജലം ശരിയായ രീതിയിൽ സംസ്​കരിക്കുക
  • എലികളെ നിയന്ത്രിക്കുക
  • വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:choleraHepatitis ATyphoid FeverInfluenzaLeptospirosis
News Summary - rainy season diseases
Next Story