Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightഒര​ു ദിവസം നിങ്ങൾ...

ഒര​ു ദിവസം നിങ്ങൾ എത്രദൂരം നടക്കാറുണ്ട്​..?

text_fields
bookmark_border
ഒര​ു ദിവസം നിങ്ങൾ എത്രദൂരം നടക്കാറുണ്ട്​..?
cancel

പ്രവാസികൾ പൊതുവെ പറയാറുള്ളത്​ ‘വ്യായാമം ചെയ്യണമെന്നല്ലാമുണ്ട്​. പക്ഷെ നാട്ടിലായിരുന്നാൽ നടന്നേനെ. ഇവിടെ ഇപ്പോൾ അതിനെവിടെയാണ്​ സമയം’ എന്നാണ്​. എന്നാൽ നാട്ടിലായാലും വിദേശത്തായാലും മനുഷ്യന്​ ജീവിതം നല്ലവണ്ണം മുന്നോട്ട്​ കൊണ്ടുപോകണമെങ്കിൽ സ്വന്തം ശരീരത്തി​​​െൻറ പ്രവർത്തനങ്ങൾ സുഗമമാക്കാനുള്ള സാഹചര്യം ആ വ്യക്തി തന്നെ നിർവഹിക്കണം. വേണമെങ്കിൽ ചക്ക വേരിലും കായ്​ക്കും എന്ന്​ പഴമക്കാർ പറഞ്ഞിട്ടുള്ളത്​ കൂടി ഒാർക്കണം. ഇവിടെ എല്ലാ ദിവസവും ഒരു മണിക്കൂറെങ്കിലും നടക്കുന്നത്​ കൊണ്ടുള്ള പ്രയോജനങ്ങളെ കുറിച്ചറിഞ്ഞാൽ എത്ര ബുദ്ധിമുട്ട്​ സഹിച്ചും നമ്മൾ നടത്തം നിത്യശീലമാക്കുമെന്നതാണ്​ സത്യം. കാരണം രക്തസമ്മർദം, പ്രമേഹം, ഹൃദ്രോഗം, നടുവേദന എന്നുവേണ്ട ഒരുമാതിരിയുള്ള അസുഖങ്ങളെയെല്ലാം ചെറുക്കാൻ നല്ല ഒരു ഒറ്റമൂലിയാണ്​ നടത്തം പോലുള്ള വ്യായാമങ്ങൾ. രാവിലെയോ വൈകുന്നേരമോ നടക്കാം. അതുമല്ലെങ്കിൽ രാത്രി തിരക്ക്​ കഴിഞ്ഞും നടക്കാം. എപ്പോഴായിരുന്നാലും നടക്കണം. അതിനുള്ള താൽപ്പര്യവും തീരുമാനവും ഉണ്ടാകണം എന്ന്​ മാത്രം. 

മുതിര്‍ന്ന ഒരാള്‍ക്ക് ഒരു ദിവസം 40^60 മിനിട്ടെങ്കിലും വ്യായാമം ആവശ്യമാണന്നാണ്​ ഡോക്​ടർമാർ പറയുന്നത്​. നടക്കു​േമ്പാൾ ചില കാര്യങ്ങൾ ​ശ്രദ്ധിക്കണം. വെള്ളം ആവശ്യത്തിന്​ കുടിച്ചശേഷമായിരിക്കണം നടക്കാൻ ഇറ​േങ്ങണ്ടത്​. കാലിന്​ യോജിച്ച നല്ല ഷൂ ധരിക്കണം. അനുയോജ്യമല്ലാത്ത പാരരക്ഷകൾ ധരിച്ചുള്ള നടത്തം ദോഷകരമായി തീരും. കാരണം, അനാരോഗ്യകരമായ സ്ഥലങ്ങളിൽ കൂടി, കടന്നുപോയേക്കാവുന്നതിനാൽ കാലുകളിൽ രോഗാണുക്കളും മറ്റും കടന്നുകൂടാനുള്ള സാഹചര്യം ഏറെയാണ്​. അതിനാൽ പാദങ്ങളെ സംരംക്ഷിക്കാനും നല്ല ഷൂ ധരിക്കുന്നതിലൂടെ കഴിയും. കാറ്റും വെളിച്ചവും ഉള്ള സ്ഥലങ്ങളിലൂടെ നടക്കുന്നതാണ്​ അഭികാമ്യം.

സ്​റ്റേഡിയം, കോർണീഷ്​, തിരക്ക്​ കുറഞ്ഞ റോഡുകൾ എന്നിവയാണ്​ ദോഹയിൽ ആളുകൾ കൂടുതലായും നടക്കാൻ തെരഞ്ഞെടുക്കുന്നത്​. വാഹനങ്ങളുടെ തിരക്ക്​ ഉള്ള സ്ഥലങ്ങൾ പരമാവധി ഒഴിവാക്കുക. ആദ്യം നടത്തം സാവധാനത്തിലാണ്​ നല്ലത്​. പതിയെ വേഗം കൂട്ടാം. കൈകൾ വീശി നടക്കണം. നടത്തം കഴിഞ്ഞ്​ വീട്ടിലെത്തിയാൽ ആവശ്യത്തിന്​ വെള്ളം കുടിച്ചശേഷം പതിനഞ്ച്​ മിനിട്ട്​ എങ്കിലും വിശ്രമിക്കണം. ഉടൻ കുളിക്കുക​േയാ, വിയർപ്പ്​ മാറ്റാൻ ഫാനി​​​െൻറയോ, എ.സിയുടെയോ അടുത്ത്​ പോയിരിക്കുന്നതും ശരിയല്ല. ഒരു ദിവസം 6000 ചുവടുകൾ എങ്കിലും നടക്കണം എന്നാണ്​ പറയുന്നത്​. എന്നും പതിവായി വേഗത്തിൽ നടക്കുന്നവരിൽ ഹൃഗ്രോഗ ബാധ കുറവായിരിക്കും എന്ന്​ തെളിയിക്കപ്പെട്ടിട്ടുണ്ട്​. ഇനി പറയൂ, നിങ്ങൾ ഇന്നലെ എത്ര ചുവട്​ നടന്നു? അഥവാ നടത്തം ശീലമല്ലാത്ത വ്യക്തി ആ​െണങ്കിൽ ഇന്നുമുതൽ നടന്നുതുടങ്ങൂ. ജീവിത ശൈലി രോഗങ്ങളെ മറികടക്കാൻ നമുക്ക്​ നടത്തത്തെ അനിവാര്യമായ ശീലമാക്കാം.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar health
News Summary - health feature
Next Story