Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightആമവാതം: ലക്ഷണങ്ങളെ...

ആമവാതം: ലക്ഷണങ്ങളെ അവഗണിക്കരുത്​

text_fields
bookmark_border
Rheumatoid-Arthritis
cancel

ശക്തമായ വേദനയുളവാക്കുന്ന ഒരു തരം സന്ധി വാതമാണ്​ ആമവാതം. സാധാരണയായി ആമവാതം ശരീരത്തി​​െൻറ ഇരു വശങ്ങളിലുമായി ചെറുലക്ഷണങ്ങളിലൂടെ ഇടക്കി​െട വന്നും പോയും സാന്നിധ്യം അറിയിക്കും. ആഴ്​ചകളോ മാസങ്ങളോ ഇടവിട്ടാണ്​ രോഗം പ്രത്യക്ഷപ്പെടുക. വ്യക്​തികൾക്കനുസൃതമായി ലക്ഷണങ്ങളിലും മാറ്റമുണ്ടാകും. ഒാരോ ദിവസവും വ്യത്യസ്​ത തരത്തിലായിരിക്കും ലക്ഷണങ്ങൾ. 

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ:
തളർച്ച
ഏതൊരു ലക്ഷണത്തേക്കാളും മുമ്പ്​ അസാധാരണമായ വിധം തളർച്ച അനുഭവപ്പെടും. ആഴ്​ചകളോ മാസങ്ങളോ പിന്നിടു​േമ്പാഴേക്കും തളർച്ച മറ്റ്​ ലക്ഷണങ്ങൾക്ക്​ വഴി മാറും. ഇൗ ലക്ഷണങ്ങൾ ദിനാദിനങ്ങളിൽ വന്നും പോയുമിരിക്കും. 

രാവിലെ അനുഭവപ്പെടുന്ന മരവിപ്പ്​
വാതത്തി​​െൻറ ആദ്യ ലക്ഷണമാണ്​ മരവിപ്പ്​. ഉറക്കം കഴിഞ്ഞ്​ എഴ​ുന്നേൽക്കു​​േമ്പാഴോ കുറേ സമയം ഇരുന്ന്​ എഴുന്നേൽക്കു​േമ്പാഴോ ശരീരത്തിന്​ മരവിപ്പ്​ അനുഭവപ്പെടും. നിമിഷങ്ങൾ മാത്രം നീണ്ടു നിൽക്കുന്നവയും ചില​പ്പോൾ മണിക്കൂറുകൾ നീണ്ടു നിൽക്കുകയും ചെയ്യുന്ന മരവിപ്പ്​ വാതത്തി​​െൻറ ലക്ഷണമാണ്​. 

സന്ധികളിലെ മരവിപ്പ്​
ഒന്നോ അതിലധികമോ സന്ധികളിൽ മരവിപ്പ്​ അനുഭവപ്പെടുക. ജോലി ചെയ്​തുകൊണ്ടിരിക്കു​േമ്പാഴേ അല്ലാതിരിക്കു​േമ്പാഴോ സന്ധികളിൽ മരവിപ്പ്​അനുഭവപ്പെടാം. സാധാരണയായി കൈകളി​െല സന്ധികളിലാണ്​ മരവിപ്പ്​ തുടങ്ങുക​. 

Joint-Pain

സന്ധിവേദന
​മരവിപ്പ്​ സന്ധി വേദനക്ക്​ വഴിമാറുന്നു. കൈകാലുകൾ ഇളക്കു​േമ്പാഴോ വെറുതെയിരിക്കു​േമ്പാഴോ സന്ധി വേദന അനുഭവപ്പെടാം. ആദ്യഘട്ടത്തിൽ വിരലുകളിലും ​കൈക്കുഴകളിലുമാണ്​ വേദനയനുഭവപ്പെടുക. പിന്നീട്​ കാൽമുട്ട്​, കാൽപാദം, കണങ്കാൽ, ചുമൽ എന്നിവിടങ്ങളിൽ വേദന അനുഭവപ്പെടാം. 

ചെറിയ സന്ധി വീക്കം
സന്ധിയിലെ ഇൻഫ്ലമേഷൻ ചെറിയ വീക്കത്തിന്​ ഇടവരുത്തും. വീക്കം അനുഭവപ്പെടുന്ന ഭാഗത്ത്​ തൊടു​േമ്പാൾ ചൂടുണ്ടാകും. ദിവസങ്ങൾ മുതൽ ആഴ്​ചകൾ വ​െര ഇത്​ നീണ്ടു നിൽക്കാം. ഇടക്കിടെ ഇൗ വീക്കം ഉണ്ടാകാനും സാധ്യതയുണ്ട്​. 

പനി
സന്ധിവേദനയോടും വീക്കത്തോടുമൊപ്പം പനികൂടിയു​െണ്ടങ്കിൽ ആമവാതമാണ്​ എന്നതി​​െൻറ ആദ്യ മുന്നറിയിപ്പാണ്​ അത്​. 100 ഡിഗ്രി ഫാരൻഹീറ്റിനേക്കൾ ഉയർന്ന പനി ഉ​െണ്ടങ്കിൽ  അത്​ അണുബാധയുടെതോ മറ്റേതെങ്കിലും രോഗത്തി​​െൻറയോ ലക്ഷണമാകാം. 

തരിപ്പും വിറയലും
ചലന ഞരമ്പുകളിലുണ്ടാകുന്ന ഇൻഫ്ലമേഷൻ നാഡികളിൽ സമ്മർദം ചെലുത്തും. ഇത്​ തരിപ്പ്​, വേദന തുടങ്ങി വിവിധ പ്രശ്​നങ്ങൾക്കിട വരുത്തും. കൈകൾ ക്ക്​ പൊള്ളലേറ്റതു പോലുള്ള തോന്നലുണ്ടാകുകയും ചെയ്യും. നടക്കു​േമ്പാൾ കൈകാലുകളുടെ സന്ധികളിൽ നിന്ന്​ പൊട്ടുന്നതു പോലുള്ള ശബ്​ദമുണ്ടാകും. 

Rheumatoid-Arthritis

കൂടുതൽ ദൂരം നടക്കാൻ സാധിക്കാതിരിക്കുക
സന്ധികളിലുണ്ടാകുന്ന ഇൻഫ്ലമേഷൻ മൂലം നാഡികളി​െല ലിഗ്​മ​െൻറുകൾ വികൃതമാകും.  രോഗം പ​ുരോഗമിക്കുന്തോറും​ ചില സന്ധികൾ വളക്കുന്നതിനോ നിവർത്തുന്നതിനോ സാധിക്കില്ല. വേദന മൂലം കൂടുതൽ ദൂരം സഞ്ചരിക്കാനും സാധിക്കില്ല. സ്​ഥിരമായി മിതമായ വ്യായാമം ഇത്തരക്കാർക്ക്​ അത്യാവശ്യമാണ്​. 

ആമവാതത്തി​​െൻറ ആദ്യഘട്ടങ്ങളിൽ ഇൗ ലക്ഷണങ്ങളും കാണാം:

  • ക്ഷീണവും അസ്വാസ്​ഥ്യവും
  • വായ വരളുക
  • കണ്ണ്​ വരളുക​യും ചൊറിച്ചിലനുഭവപ്പെടുകയും ചെയ്യുക
  • കണ്ണിൽ നിന്ന്​ വെള്ളം വരിക
  • ഉറങ്ങാൻ ബുദ്ധിമുട്ട്​
  • ശ്വസിക്കു​േമ്പാൾ നെഞ്ചുവേദന
  • വിശപ്പില്ലായ്​മ
  • ഭാരം കുറയുക 

ഇത്തരം ലക്ഷണങ്ങൾ കാണുകയോ ആമവാതമെന്ന്​ സംശയം തോന്നുകയോ ചെയ്യുന്നുണ്ടെങ്കിൽ നിർബന്ധമായും ഡോക്​ടറെ കാണണം. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsRheumatoid ArthritisJoint PainJoint StiffnessHealth News
News Summary - Don't Avoid Early Signs of Rheumatoid Arthritis - Health News
Next Story