Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightകരുതിയിരിക്കുക

കരുതിയിരിക്കുക കോളറയെ

text_fields
bookmark_border
Cholera
cancel

സംസ്​ഥാനത്ത്​ പലയിടത്തും കോളറ പടർന്നു പിടിക്കുകയാണ്​. വിവിധ ജില്ലകളിൽ ആളുകൾ കോളറ ബാധിച്ച്​ ആശുപരതികളിൽ ചികിത്​സ തേടിയിരിക്കുകയാണ്​. ആരോഗ്യ വകുപ്പ്​ ജനങ്ങൾക്ക്​ കോളറ ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്​. ജലജന്യ രോഗമായ കോളറ മലിന ജലത്തിലൂടെയാണ്​ പകരുന്നത്​. പരിസര ശുചീകരണമാണ്​ രോഗം തടയാൻ പ്രധാനമായും വേണ്ടത്​. 

എന്താണ് കോളറ? 
ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ് കോളറ അഥവാ ഛർദ്യാതിസാരം. വിബ്രിയോ കോളറെ (Vibrio Cholerae) എന്ന ബാക്ടീരിയയാണ് രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളിൽനിന്ന് ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ് ഈ രോഗണുക്കൾ ശരീരത്തിലെത്തുന്നത്. ശരീരത്തിൽ കടക്കുന്ന ഇവ ‘കോളറാ ടോക്സിൻ’ എന്ന വിഷവസ്​തു ഉൽപാദിപ്പിക്കുന്നു. 

ഈ വിഷവസ്​തുവാണ് വയറിളക്കത്തിന് കാരണമാകുന്നത്. മനുഷ്യരുടെ മലവിസർജനം വഴി പുറത്താകുന്ന ഈ ബാക്ടീരിയകൾ കുടിവെള്ളത്തിൽ കലരുകയും അതിലൂടെ രോഗം പകരുകയും ചെയ്യും. ഇത്തരം ബാക്ടീരിയകൾക്ക് വെള്ളത്തിൽ ഏറെ നേരം ജീവിക്കാൻ കഴിയും. ഈച്ചയും ഈ രോഗം പരത്തുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നുണ്ട്. വേഗത്തിൽ നിർജലീകരണം നടക്കുന്നതിനാൽ ആരോഗ്യമുള്ള ഏതൊരാളെയും മണിക്കൂറുകൾക്കകം തീർത്തും അവശരാക്കുന്നതിനും മരണത്തിനും വരെ കോളറ കാരണമാകുന്നു.

എങ്ങനെ പ്രതിരോധിക്കാം

  • ചുറ്റുപാടുകൾ മലിനമാകാതെ സൂക്ഷിക്കുക.
  • തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. 
  • ജലാശയങ്ങൾ മലിനീകരിക്കരുത്. 
  • കോളറബാധിത പ്രദേശങ്ങളിൽ കിണറുകളിൽ സാധാരണ ക്ലോറിനേഷന് പുറമെ സൂപ്പർ ക്ലോറിനേഷൻ നടത്തണം. 
  • ഭക്ഷണശുചിത്വം ഉറപ്പുവരുത്തുക. 
  • ഈച്ചകൾ പെരുകുന്നത് തടയുക.
  • പഴങ്ങൾ–പച്ചക്കറികൾ തുടങ്ങിയവ നന്നായി കഴുകുക.
  • ശൗചാലയത്തിൽ പോയ ശേഷം കൈകൾ വൃത്തിയാക്കുക.
  • കുത്തിവെപ്പിന് ഉപയോഗിക്കുന്ന സിറിഞ്ചുകളും മറ്റും അണുവിമുക്തമാണെന്ന് ഉറപ്പാക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:choleramalayalam newsvibrio choleraeHealth News
News Summary - Beware of Cholera -Health News
Next Story